ശ്രേയസ് മലങ്കര യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്ലസ് ടു വിജയികൾക്കുള്ള അനുമോദനവും,പരിസ്ഥിതി മാസാചരണവും നെന്മേനി ഗ്രാമപഞ്ചായത്ത് മെമ്പർ എബി ജോസഫ് ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് കെ. എം.പത്രോസ് അധ്യക്ഷത വഹിച്ചു. ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.മുഖ്യപ്രഭാഷണം നടത്തി.വിജയികളെ മെമെന്റോ നൽകി ആദരിച്ചു.പരിസ്ഥിതി മാസാചരണം"നട്ടു വളർത്താം,പരിപാലിക്കാം" പരിപാടിയുടെ ഭാഗമായി ടിഷ്യൂ കൾച്ചർ വാഴകൾ വിതരണം ചെയ്തു.ജെയിംസ്,പി.വി.സാബു,ഷീജ മനു എന്നിവർ സംസാരിച്ചു.

