Ariyippu

താലൂക്ക് വികസന സമിതി യോഗം

സുല്‍ത്താന്‍ ബത്തേരി താലൂക്ക് വികസന സമിതി യോഗം എം.എല്‍.എ ഐ.സി ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ സെപ്റ്റംബര്‍ അഞ്ചിന് രാവിലെ 10.30 ന് സുല്‍ത്താന്‍ ബത്തേരി താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

ARIYIPPU
News Image

സൗജന്യ മത്സര പരീക്ഷ പരിശീലനം

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന സൗജന്യ മത്സരപരീക്ഷ പരിശീലനത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. വിദഗ്ധരായ അധ്യാപകരുടെ നേതൃത്വത്തില്‍ നടക്കുന്ന 30 ദിവസത്തെ സൗജന്യ പരിശീലനം സെപ്റ്റംബര്‍ 16 ന് സുല്‍ത്താന്‍ ബത്തേരിയില്‍ ആരംഭിക്കും. 18 നും 40 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 11 നകം കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഓഫീസുകളില്‍ നേരിട്ടെത്തി അപേക്ഷ നല്‍കണം. ഫോണ്‍- 04936 202534, 04936 221149, 9447846515

ARIYIPPU
News Image

ഹൈസ്‌കൂള്‍ ടീച്ചര്‍ അഭിമുഖം

ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ നാച്ചുറല്‍ സയന്‍സ് (കാറ്റഗറി നം. 659/2025, മലയാളം മീഡിയം, ഫസ്റ്റ് എന്‍.സി.എ ഹിന്ദു നാടാര്‍) ഹൈസ്‌കൂള്‍ ടീച്ചര്‍ മാത്തമാറ്റിക്‌സ് (കാറ്റഗറി നം. 327/2025, മലയാളം മീഡിയം, ഫസ്റ്റ് എന്‍.സി.എ എല്‍.സി/എ.ഐ) ഹൈസ്‌കൂള്‍ ടീച്ചര്‍ ഹിന്ദി (കാറ്റഗറി നം. 238/2025, ഫസ്റ്റ് എന്‍.സി.എ എസ്.ഐ.യു.സി നാടാര്‍) തസ്തികകളിലേക്ക് സെപ്റ്റംബര്‍ ഒന്‍പതിന് ജില്ലാ പി.എസ്.സി ഓഫീസില്‍ ഇന്റര്‍വ്യൂ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് വ്യക്തിഗത അറിയിപ്പ് പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത ഇന്റര്‍വ്യൂ മെമ്മോ, ഒ.ടി.വി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, കെ ഫോം (ബയോഡാറ്റ), യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെയും തിരിച്ചറിയല്‍ കാര്‍ഡിന്റെയും അസല്‍ സഹിതം നിശ്ചിത തിയതിയില്‍ പ്രൊഫൈലില്‍ ലഭ്യമാക്കിയ സമയത്ത് എത്തണമെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍- 04936 202539.

ARIYIPPU
News Image
Advertisement

നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തെ ലോക ശ്രദ്ധയിലേക്കെത്തിക്കണം: മന്ത്രി കെ.എം ഷാജി

നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രം ആരോഗ്യ മേഖലയ്ക്ക് മികച്ച മാതൃകയാണെന്നും കുടുംബാരോഗ്യ കേന്ദ്രത്തെ ലോക ശ്രദ്ധയിലേക്കെത്തിക്കാന്‍ വിവിധ യൂണിവേഴ്സിറ്റികളുടെ സേവനം ഉപയോഗപ്പെടുത്തി ഇന്റേണ്‍ഷിപ്പ് സൗകര്യം ഒരുക്കണമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി. നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഫിസിയോതെറാപ്പി ആന്‍ഡ് വെല്‍നസ് സെന്ററിലെ ഉപകരണങ്ങള്‍, സഖി വുമണ്‍ വെല്‍നസ് കോസ്മറ്റിക്സ് ഗൈനക്കോളജി പദ്ധതി ലോഗോ പ്രകാശനം, സോളാര്‍ പ്ലാന്റ് സ്വിച്ച് ഓണ്‍ കര്‍മ്മം, ന്യൂട്രീഷന്‍ കിറ്റ് വിതരണം എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ജനപ്രതിനിധിയെന്ന നിലയില്‍ വിവിധ ആരോഗ്യ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്നും അതില്‍ നിന്നെല്ലാം വ്യത്യസ്തമായ ചലനാത്മകമായിട്ടുള്ള ആരോഗ്യ സ്ഥാപനമാണ് നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രമെന്നും മന്ത്രി പറഞ്ഞു. ആശുപത്രിയോട് ചേര്‍ന്നുള്ള സര്‍ക്കാര്‍ ഭൂമി ആശുപത്രി ആവശ്യത്തിനായി ലഭ്യമാക്കുന്നത് സംബന്ധിച്ച വിഷയത്തില്‍ സാങ്കേതിക വശങ്ങള്‍ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെയും നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തിന്റെയും സഹകരണത്തോടെ 2025-26 സാമ്പത്തിക വര്‍ഷത്തെ തുക വിനിയോഗിച്ച് കുടുംബാരാഗ്യ കേന്ദ്രത്തിലെ ഫിസിയോതെറാപ്പി യൂണിറ്റിലേക്ക് 62,44,000 രൂപയുടെ ആധുനിക വൈദ്യുത ഉപകരണങ്ങളാണ് ഗവ ഇ-മാര്‍ക്കറ്റ് പ്ലേസ് പോര്‍ട്ടല്‍ മുഖേന ആശുപതിയില്‍ ലഭ്യമാക്കിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ എ.ഡി.എം കെ അജീഷ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ, സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന ശശീന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി അവറാന്‍, ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സല്‍മ മോയിന്‍, നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് പ്രസസിഡന്റ് എം.കെ ജയ, വൈസ് പ്രസിഡന്റ് എന്‍.എ ഉസ്മാന്‍, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബെന്നി കൈനിക്കല്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി.സി മജീദ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബെന്നി ജോസഫ്, നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. വി.പി ദാഹര്‍ മുഹമ്മദ്, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

ARIYIPPU
News Image

പശ്ചിമേഷ്യ വീണ്ടും അശാന്തം; സൗദി എണ്ണക്കപ്പലിന് നേരെ ആക്രമണം, രണ്ട് നാവികര്‍ക്ക് ജീവന്‍ നഷ്ടമായി

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു. പ്രധാന ചരക്ക് ഇടനാഴിയായ ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നു പോയ സൗദി എണ്ണക്കപ്പലിന് നേരെ ആക്രമണമുണ്ടായി. രണ്ട് ഫിലിപ്പീന്‍സ് നാവികര്‍ കൊല്ലപ്പെട്ടു. ആക്രമണത്തെ അപലപിച്ച് സൗദി അറേബ്യ രംഗത്ത് വന്നിട്ടുണ്ട്. അതേസമയം ആക്രമണ വാര്‍ത്ത നിഷേധിക്കുന്ന നിലപാടാണ് ഇറാന്റെ ഭാഗത്ത് നിന്നുണ്ടായത്. കപ്പലിന് തീപിടിച്ചത് കടലില്‍ സ്ഥാപിച്ചിരുന്ന മൈനുകളില്‍ തട്ടിയെന്നാണ് വാദം. കപ്പല്‍ സഞ്ചരിച്ചത് അനധികൃത പാതയിലൂടെയാണെന്നും ഇറാന്‍ വിശദീകരിക്കുന്നുണ്ട്.തെക്കന്‍ ഇറാനില്‍ ഇന്നലെ യുഎസ് മിസൈല്‍ ആക്രമണമുണ്ടായി. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന യുഎസ് ആക്രമണത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടതായും 108 പേര്‍ക്ക് പരിക്കേറ്റതായും ഇറാന്‍ ആരോഗ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം കല്യാണ സല്‍ക്കാരത്തിനിടെ നടന്ന യുഎസ് ആക്രണണത്തില്‍ രണ്ട് കുട്ടികളടക്കം നാല് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ യുഎസിനെതിരെ ഇറാന്‍ യുദ്ധക്കുറ്റം ചുമത്തിയിരിക്കുകയാണ്.

ARIYIPPU
News Image

ജില്ലയില്‍ ദേവസ്വം അസി. കമ്മീഷ്ണര്‍ ഡിവിഷന്‍ ഓഫീസ് ആരംഭിക്കണം:മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍ (സിഐടിയു)

ജില്ലയില്‍ മാനന്തവാടി കേന്ദ്രീകരിച്ച് ദേവസ്വം അസി.കമ്മീഷ്ണര്‍ ഡിവിഷന്‍ ഓഫീസ് ആരംഭിക്കണമെന്ന് മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) വയനാട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. മാനന്തവാടി ക്ഷീര സംഘം ഹാളില്‍ നടന്ന സമ്മേളനം മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍ ജനറല്‍ സെക്രട്ടറി കെ ടി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. കെപി അനില്‍ കുമാര്‍ രക്തസാക്ഷി പ്രമേയവും കെടി ബാലകൃഷ്ണന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് പിവി സഹദേവന്‍ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് ശശികുമാര്‍ പേരാമ്പ്ര സംഘടനാ റിപ്പോര്‍ട്ടും ടി.സന്തോഷ്‌കുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

ARIYIPPU
News Image

ഗസ്റ്റ് അധ്യാപക കൂടിക്കാഴ്ച

കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവ കോളെജില്‍ മലയാള വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപക തസ്തികയിലേക്ക്് കൂടിക്കാഴ്ച നടത്തുന്നു. കോളെജ് വിദ്യാഭ്യാസ ഉപഡയറക്ടറേറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മലയാള വിഷയത്തില്‍ ബിരുദാനന്തര ബിരുദവും നെറ്റ്/പിഎച്ച്ഡി യോഗ്യതയുള്ളവര്‍ സെപ്റ്റംബര്‍ എഴിന് രാവിലെ 11 ന് ബയോഡാറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പുമായി കോളെജ് ഓഫീസില്‍ എത്തണം. ഫോണ്‍- 04936 204569.

ARIYIPPU
News Image

​പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ: അറിവിൻ്റെയും എളിമയുടെയും നിശ്ശബ്ദ വിപ്ലവം: കൊയ്യോട് ഉമർ മുസ്‌ലിയാർ

മീനങ്ങാടി : അഗാധമായ ഇസ്‌ലാമിക പാണ്ഡിത്യവും ആധുനിക വിജ്ഞാനവും ഒരുപോലെ സമന്വയിപ്പിച്ച് പൊതുസമൂഹത്തിന് വഴികാട്ടിയായ മഹദ്‌വ്യക്തിത്വമായിരുന്നു വിടപറഞ്ഞ സമസ്ത കേരള ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരെന്ന് സമസ്‌ത ട്രഷറർ കൊയ്യോട് ഉമർ മുസ് ലിയാർ പറഞ്ഞു. ജില്ലാ ജംഇയത്തുൽ മുഅല്ലിമീൻ നോവോർമയുടെ 40 ദിനങ്ങൾ എന്ന ശീർഷകത്തിൽ മീനങ്ങാടി കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച ആലിക്കുട്ടി മുസ് ലിയാർ അനുസ്‌മരണ സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ​തീക്ഷ്ണമായ നിലപാടുകളിലും പുലർത്തിയ സൗമ്യതയും, വിജ്ഞാന തൃഷ്ണയും, ബഹുഭാഷാ നൈപുണ്യവും അദ്ദേഹത്തെ വേറിട്ട പണ്ഡിതശ്രേഷ്ഠനാക്കി. ദശാബ്ദങ്ങളോളം പട്ടിക്കാട് ജാമിഅ നൂരിയ്യയുടെ അമരക്കാരനായി ആയിരക്കണക്കിന് ശിഷ്യഗണങ്ങളെ വാർത്തെടുക്കുന്നതിലും സമസ്തയുടെ സംഘടനാ മികവിനും അദ്ദേഹം നൽകിയ സംഭാവനകൾ സമാനതകളില്ലാത്തതാണ്. ഹജ്ജ് കമ്മിറ്റി ഭാരവാഹിത്വം, അന്താരാഷ്ട്ര ഫിഖ്ഹ് കൗൺസിൽ അംഗത്വം തുടങ്ങിയ പദവികളിലൂടെ ദേശീയ-അന്തർദേശീയ തലങ്ങളിൽ കേരളത്തിന്റെ പണ്ഡിത പ്രഭ ശോഭിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു. ജില്ലാ പ്രസിഡണ്ട് കെ. വി.എസ് ഇമ്പിച്ചിക്കോയ തങ്ങൾ അദ്ധ്യക്ഷനായി.​ സമസ്ത ജില്ലാ ട്രഷറർ എ കെ ഇബ്‌റാഹിം ഫൈസി പ്രാർഥന നടത്തി. ശൈഖുൽ ജാമിഅയുടെ അന്തർ ദേശീയ മുഖം, ഇഷ്ടക്കാരുടെ സ്വന്തം കാക്കുപ്പ , വിനയാന്വിതനായ സെക്രട്ടറി ജനറൽ എന്നീ വിഷയങ്ങൾ യഥാക്രമം സ്വലാഹുദ്ദീൻ ഫൈസി വല്ലപ്പുഴ , ഉസ്മാൻ ഫൈസി അരിപ്ര , ഇബ്‌റാഹിം ഫൈസി പേരാൽ എന്നിവർ അവതരിപ്പിച്ചു. പി സുബൈർ ഹാജി കണിയാമ്പറ്റ, റിയാസ് ഫൈസി പാപ്ലശ്ശേരി, തൗഫീഖ് മുഹമ്മദ് ഹാജി സംസാരിച്ചു. ജനറൽ സെക്രട്ടറി ഹാരിസ് ബാഖവി കമ്പളക്കാട് സ്വാഗതവും അബ്‌ദുറസാഖ് ദാരിമി ബീനാച്ചി നന്ദിയും പറഞ്ഞു, എ കെ മുഹമ്മദ് ദാരിമി വാകേരി, അശ്‌റഫ് ഫൈസി പനമരം, പി സൈനുൽ ആബിദ് ദാരിമി , അബ്ദുൽ മജീദ് അൻസ്വരി, ഇസ്മായിൽ ദാരിമി, ജാബിർ ഹൈതമി, മുസ്‌തഫ ദാരിമി, മുബാറകലി മിസ്ബാഹി , കെ പി അബൂബക്കർ മൗലവി , നവാസ് ബാഖവി, ടി വി അബ്ദുറഹ് മാൻ ഫൈസി, അമീൻ ഹുദവി, പി.പി മുഹമ്മദ് മുസ് ലിയാർ, ഹബീബ് റഹ് മാൻ ദാരിമി, എം എ അയ്യൂബ്, ശഫീഖ് ഫൈസി, ശറഫുദ്ദീൻ ഫൈസി, മുഹമ്മദലി റഹ് മാനി, വി കെ അബ്ദുറഹ് മാൻ ദാരിമി തുടങ്ങിയവർ പ്രോഗ്രാമിന്

ARIYIPPU
News Image

വൈദ്യുതി മുടങ്ങും

പടിഞ്ഞാറത്തറ സെക്ഷൻ പരിധിയിൽ ആരിച്ചാലിൽ കവല, കുപ്പാടിത്തറ, ചെമ്പകച്ചാൽ ട്രാൻസ്‌ഫോർമർ പരിധിയിൽ അറ്റകുറ്റ പ്രവർത്തികള്‍ നടക്കുന്നതിനാൽ നാളെ (സെപ്റ്റംബര്‍ മൂന്ന്) രാവിലെ 9 മുതൽ വൈകീട്ട് 5.30 വരെ വൈദ്യുതി പൂര്‍ണമായി മുടങ്ങും. വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന് കീഴിലെ വെള്ളമുണ്ട ഹൈസ്‌കൂള്‍, ആലഞ്ചേരിമുക്ക്, മൊതക്കര റോഡ് ഭാഗങ്ങളില്‍ നാളെ (സെപ്റ്റംബര്‍ 3) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും.

ARIYIPPU
News Image

ഓവര്‍സീയര്‍ നിയമനം

മേപ്പാടി ഗ്രാമപഞ്ചായത്തിലെ അസിസ്റ്റന്റ് എന്‍ജിനീയര്‍ എല്‍ഐഡി/ ഇഡബ്ല്യൂ ഓഫീസില്‍ ഒഴിവുള്ള ഓവര്‍സീയര്‍ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രായം, മേല്‍ വിലാസം തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, അനുബന്ധ രേഖകളുമായി സെപ്റ്റംബര്‍ ഒന്‍പതിന് രാവിലെ 10.30 ന് മേപ്പാടി ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍- 04936-282422

ARIYIPPU
News Image

ഗസ്റ്റ് അധ്യാപക നിയമനം

പനങ്കണ്ടി ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഇലക്ട്രോണിക്‌സ് സീനിയര്‍ തസ്തികയിലേക്ക് ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ രേഖകളുമായി സെപ്റ്റംബര്‍ 18 ന് രാവിലെ 10 ന് സ്‌കൂള്‍ ഓഫീസില്‍ കൂടിക്കാഴ്ച്ചക്ക് എത്തണം. ഫോണ്‍-04936 248860

ARIYIPPU
News Image

പച്ചത്തേയില വില നിശ്ചയിച്ചു

ഓഗസ്റ്റ് മാസത്തെ പച്ചത്തേയിലയുടെ വില 14.37 രൂപയായി നിശ്ചയിച്ചതായി ടീ ബോര്‍ഡ് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. പച്ച തേയിലയുടെ വില തീര്‍പ്പാക്കുമ്പോള്‍ ഫാക്ടറികള്‍ ശരാശരി വില പാലിച്ച് വിതരണക്കാര്‍ക്ക് നല്‍കണം.

ARIYIPPU
News Image

താലൂക്ക് വികസന സമിതി യോഗം

മാനന്തവാടി താലൂക്ക് വികസന സമിതി യോഗം സെപ്റ്റംബര്‍ അഞ്ചിന് രാവിലെ 10.30 ന് മാനന്തവാടി താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

ARIYIPPU
News Image

ഡോക്ടര്‍ നിയമനം

ജില്ലയിലെ വിവിധ ആരോഗ്യ കേന്ദ്രങ്ങളില്‍ താത്ക്കാലികാടിസ്ഥാനത്തില്‍ ഡോക്ടര്‍മാരെ നിയമിക്കുന്നു. എം.ബി.ബി.എസും ടി.സി.എം.സി രജിസ്‌ട്രേഷനുമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, യോഗ്യതാ സര്‍ട്ടടിഫിക്കറ്റിന്റെ അസല്‍, പകര്‍പ്പുകള്‍ സഹിതം മാനന്തവാടി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) സെപ്റ്റംബര്‍ 15 ന് രാവിലെ 10 ന് അഭിമുഖത്തിന് എത്തണം. 

ARIYIPPU
News Image

സ്പോട്ട് അഡ്മിഷൻ

കൽപ്പറ്റ ഗവ. ഐ.ടി.ഐ യില്‍ വിവിധ ട്രേഡുകളില്‍ ഒഴിവുളള സീറ്റുകളിലേയ്ക്കു സെപ്റ്റംബര്‍ ഏഴ് വരെ സ്പോട്ട് അഡ്മിഷൻ നടത്തും. താത്പര്യമുളളവർക്ക് ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് ഉൾപ്പെടെ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും ഫീസുമായി ഐ.ടി.ഐയിൽ നേരിട്ടെത്തി പ്രവേശനം നേടാം. 2026-27 വർഷം ഓൺലൈൻ അപേക്ഷ സമർപ്പിക്കാൻ കഴിയാത്തവർക്കും അവസരമുണ്ടായിരിക്കും. ഫോണ്‍- 04936 205519, 9961702406, 9995914652

ARIYIPPU
News Image

ദര്‍ഘാസ് കക്ഷണിച്ചു.

ജില്ലാ ലൈബ്രറി കൗൺസിലിൻ്റെ 2026-27 വർഷത്തെ ജില്ലാ വികസന പദ്ധതികളുടെ ഭാഗമായി തെരഞ്ഞെടുത്ത ഗ്രന്ഥശാലകൾക്ക് മൈക്ക് സെറ്റ് (മൂന്ന്), അലമാര (21) എന്നിവ വിതരണം ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് ഫോറം സെപ്റ്റംബര്‍ 26ന് ഉച്ചക്ക് ശേഷം മൂന്ന് വരെ സ്വീകരിക്കും. ഫോണ്‍- 04936 296647

ARIYIPPU
News Image

എം.എ മാസ് കമ്മ്യൂണിക്കേഷനില്‍ സീറ്റൊഴിവ്

കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവ കോളെജില്‍ എം.എ മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസം കോഴ്‌സില്‍ ഒ.ഇ.സി വിഭാഗത്തില്‍ സീറ്റൊഴിവ്. താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ സെപ്റ്റംബര്‍ മൂന്നിന് കോളെജിലെത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍- 9188900206

ARIYIPPU
News Image

ക്വട്ടേഷന്‍ ക്ഷണിച്ചു

കൽപ്പറ്റ അഡീഷണൽ ഐസിഡിഎസിന് കീഴിലുള്ള മൂപ്പൈനാട്, മേപ്പാടി, തരിയോട്, പൊഴുതന, വൈത്തിരി എന്നീ പഞ്ചായത്ത് പരിധിയിലുള്ള 133 അങ്കണവാടികളിലേയ്ക്ക് സെക്ടർ തലത്തിൽ 2026-27 സാമ്പത്തിക വർഷം (സെപ്റ്റംബര്‍ മുതൽ മാർച്ച് വരെ) അങ്കണവാടി കുട്ടികൾക്ക് കോഴിമുട്ട, പാൽ എന്നിവ വിതരണം ചെയ്യുന്നതിന് താല്പര്യമുള്ള വ്യക്തികൾ/സ്ഥാപനങ്ങൾ/കുടുംബശ്രീ എന്നിവരിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഐസിഡിഎസ് സൂപ്പർവൈസർമാക്ക് സെപ്റ്റംബര്‍ അഞ്ചിന് ഉച്ചക്ക് ഒരു മണി വരെ സമർപ്പിക്കാം. ഫോൺ 9446042395

ARIYIPPU
News Image

പി എസ് സി ഇന്‍റര്‍വ്യൂ

ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ എല്‍.പി സ്കൂള്‍ ടീച്ചര്‍ (തമിഴ് മീഡിയം) (ഫസ്റ്റ് എന്‍.സി.എ മുസ്ലീം) (കാറ്റഗറി നം 164/2025) തസ്തികയിലേയ്ക്കുള്ള തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള ഇന്റർവ്യൂ സെപ്റ്റംബർ മൂന്ന്, 23, 24, 25 തിയ്യതികളിൽ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ പാലക്കാട് ജില്ലാ ഓഫീസിൽ നടത്തും. ഉദ്യോഗാർത്ഥികൾക്ക് വ്യക്തിഗത അറിയിപ്പ് പ്രൊഫൈലിലും മൊബൈലിൽ എസ്.എം.എസ് മുഖേനയും ലഭ്യമാക്കിയിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്ത ഇൻറർവ്യൂ മെമ്മോ, ഒടിവി സര്‍ട്ടിഫിക്കറ്റിന്‍റെ പകർപ്പ്, ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ, അസ്സൽ തിരിച്ചറിയൽ കാർഡ് എന്നിവ സഹിതം നിശ്ചിത തിയ്യതിയിലും സ്ഥലത്തും ഹാജരാകണം. ഫോണ്‍- 04936 202539

ARIYIPPU
News Image

രാജ്യത്ത് ആഭ്യന്തര വിമാന ടിക്കറ്റ് നിരക്ക് ഉയർന്നേക്കും; തുടർച്ചയായ രണ്ടാം മാസവും വിമാന ഇന്ധനത്തിൻ്റെ വില വർധിപ്പിച്ചു.

തിരുവനന്തപുരം :ആഗോളവിപണിയിൽ അസംസ്കൃത എണ്ണവില ഉയർന്ന പശ്ചാത്തലത്തിൽ രാജ്യത്ത് വിമാന ഇന്ധന വില വീണ്ടും വർധിപ്പിച്ചു. പൊതുമേഖലാ എണ്ണക്കമ്പനികൾ ലിറ്ററിന് 5.46 ശതമാനം വില വർധിപ്പിച്ചു. ഇതോടെഎവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവലിന്റെ വില ലിറ്ററിന് 6.28 രൂപ വർധിച്ച് 121.28 രൂപയായി. തുടർച്ചയായ രണ്ടാം മാസമാണ് വിമാന ഇന്ധനവില വർധിപ്പിക്കുന്നത്. നിലവിലെ സാഹചര്യം തുടരുകയാണെങ്കിൽ വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് വർധിപ്പിക്കാൻ സാധ്യതയുണ്ട്. യാത്രക്കാരുടെ എണ്ണം, സീറ്റുകളുടെ ലഭ്യത, കമ്പനികൾ തമ്മിലുള്ള മത്സരം എന്നിവ പരിഗണിച്ചായിരിക്കും വിമാനക്കമ്പനികൾ നിരക്കുകളിൽ മാറ്റം വരുത്തുന്നത്. കൂടുതൽ ആവശ്യക്കാരുള്ള പ്രധാന റൂട്ടുകളിൽ ടിക്കറ്റ് നിരക്ക് ഉയരാൻ സാധ്യതയേറെയാണ്.പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ഗണ്യമായി ഉയർന്നതാണ് ഇന്ധനവില വർധിക്കാൻ പ്രധാന കാരണം. ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 90 ഡോളറിനോട് അടുത്തെത്തിയത് ഇന്ധന സംസ്കരണ ചെലവുകളിൽ വലിയ വർധനവുണ്ടാക്കിയെന്ന് എണ്ണക്കമ്പനികൾ പറയുന്നു. വിമാനക്കമ്പനികളുടെ പ്രവർത്തനച്ചെലവിൽ 35 മുതൽ 40 ശതമാനം വരെ ഇന്ധനച്ചെലവാണ്. അതിനാൽ വിമാന ഇന്ധനവിലയിലുണ്ടാകുന്ന വർധനവ് കമ്പനികളുടെ നടത്തിപ്പിനെ നേരിട്ട് ബാധിക്കും.

ARIYIPPU
News Image

ക്ലീനിങ് സ്റ്റാഫ് നിയമനം

പേരിയ സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ എച്ച്.എം.സി മുഖേന ക്ലീനിങ് സ്റ്റാഫ് തസ്ത‌ികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. ഏഴാം തരം പാസ്സായവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ താമസിക്കുന്ന പഞ്ചായത്തിന്റെ വിവരങ്ങൾ, ഫോൺ നമ്പര്‍, ഫോട്ടോ പതിച്ച ബയോഡാറ്റ, അപേക്ഷ, സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യതാ സർട്ടിഫിക്കറ്റിന്റെയും ആധാർ കാർഡിന്റെയും പകർപ്പുമായി സെപ്റ്റംബര്‍ ഏഴിന് രാവിലെ 11ന് പേരിയ സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ കൂടിക്കാഴ്ച്ചക്ക് എത്തണം. ഫോണ്‍- 9747016282, 9605516407

ARIYIPPU
News Image

ഗതാഗത നിയന്ത്രണം

കിഫ്ബി പദ്ധതിയിൽ ഉൾപ്പെട്ട ബീനാച്ചി-പനമരം റോഡിലെ മാത്തൂർ പ്രദേശത്തു റോഡ് കോൺക്രീറ്റിംഗ് പ്രവൃത്തി പുരോഗമിക്കുന്നതിനാൽ നീർവാരം റോഡ് ജംഗ്ഷൻ മുതൽ നെല്ലിയമ്പം റോഡ് ജംഗ്ഷൻ വരെയുള്ള വാഹന ഗതാഗതം പൂർണമായും നിയന്ത്രിച്ചു. ബത്തേരിയിൽ നിന്നും പനമരം ഭാഗത്തേക്കും തിരിച്ചും സഞ്ചരിക്കുന്ന വാഹനങ്ങൾ നെല്ലിയമ്പം റോഡ് വഴി പോകേണ്ടതാണെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

ARIYIPPU
News Image

എം.ബി.എ സ്പോട്ട് അഡ്മിഷൻ

പുന്നപ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് ആൻഡ് ടെക്നോളജി (ഐ.എം.റ്റി) യിൽ 2026-28 വർഷത്തേക്കുള്ള ദിവത്സര ഫുൾടൈം എം.ബി.എ പ്രോഗ്രാമിൽ എസ്.സി / എസ്.ടി, ഒ.ഇ.സി വിഭാഗത്തിലേക്കും ജനറൽ വിഭാഗത്തിലേക്കും ഒഴിവുള്ള സീറ്റിലേക്ക് സെപ്റ്റംബർ 7,8,9 തീയതികളിൽ രാവിലെ 10 മണിക്ക് സ്പോട്ട് അഡ്മിഷൻ നടക്കും. 50 ശതമാനം മാർക്കോടെ ബിരുദം നേടിയവർക്ക് പങ്കെടുക്കാം. പ്രവേശന പരീക്ഷ സ്കോർ ആവശ്യമില്ല. ഫോൺ : 0477 2267602, 9188067601, 9946488075, 9747272045, www.imtpunnapra.org

ARIYIPPU
News Image

സമഗ്ര ശിക്ഷാ ജില്ലാ-ബ്ലോക്ക് ഓഫീസുകളിൽ നിയമനം

വയനാട് സമഗ്ര ശിക്ഷ കേരളം വയനാട് ജില്ലാ പ്രോജക്‌ട് ഓഫീസിലേക്കും ബി.ആർ.സി കളിലേക്കും കരാർ അടിസ്ഥാനത്തിൽ സിവിൽ എഞ്ചിനീയർ, കമ്പ്യൂട്ടർ പ്രോഗ്രാമർ, എം.ഐ. എസ് കോ-ഓർഡിനേറ്റർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, അക്കൗണ്ടൻ്റൻ്റ്, ഡ്രൈവർ, ഓഫീസ് അറ്റൻ്റൻ്റ്, നൈറ്റ് വാച്ച്‌മാൻ തസ്‌തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത, പ്രായപരിധി സംബന്ധിച്ച വിവരങ്ങൾ എസ്.എസ്.കെ വയനാടിൻ്റെ http://ssawayanad.wordpress.com എന്ന ബ്ലോഗിലും എസ്.എസ്.കെ. ജില്ലാ-ബി.ആർ.സി ഓഫീസുകളിലെ നോട്ടീസ് ബോര്‍ഡിലും ലഭ്യമാണ്. ഫോൺ- 04936-203338.

ARIYIPPU
News Image

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിൽ ദ്വാരക ഐടിസി, പാസ്റ്ററൽ സെൻറർ ട്രാൻസ്ഫോർമർ പരിധി, നടാഞ്ചേരി ഭാഗം എന്നിവിടങ്ങളിൽ നാളെ (സെപ്റ്റംബര്‍ രണ്ട്) രാവിലെ 8.30 മുതൽ 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും.  എല്‍ ടി ടച്ചിങ് പ്രവർത്തികള്‍ നടക്കുന്നതിനാൽ പടിഞ്ഞാറത്തറ സെക്ഷൻ പരിധിയിൽ അരമ്പെട്ട കുന്നു, അരിച്ചാലിൽ കവല, കുഴിവയൽ ട്രാൻസ്‌ഫോർമർ പരിധിയിൽ നാളെ (സെപ്റ്റംബര്‍ രണ്ട്) രാവിലെ 9 മുതൽ വൈകീട്ട് 5:30 വരെ പൂർണമായി വൈദ്യുതി മുടങ്ങും.

ARIYIPPU
News Image

ബ്രസീലിനെതിരെ കളിക്കാന്‍ നാല് മലയാളികള്‍; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളിലെ ഫിഫ അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍ മത്സരങ്ങള്‍ക്കായുള്ള 26 അംഗ ഇന്ത്യന്‍ പുരുഷ ഫുട്‌ബോള്‍ ടീമിനെ മുഖ്യപരിശീലകന്‍ ഖാലിദ് ജമീല്‍ പ്രഖ്യാപിച്ചു. ഉയര്‍ന്ന റാങ്കിലുള്ള കരുത്തരായ എതിരാളികള്‍ക്കെതിരെയാണ് ബ്ലൂ ടൈഗേഴ്‌സ് ഇത്തവണ പോരാട്ടത്തിനിറങ്ങുന്നത്. സെപ്റ്റംബര്‍ 26-ന് ബെംഗളൂരുവില്‍ വെച്ച് പാനമയെ നേരിടുന്ന ഇന്ത്യ, തുടര്‍ന്ന് ഒക്ടോബര്‍ 3-ന് അഞ്ച് തവണ ലോക ചാമ്പ്യന്മാരായ ബ്രസീലിനെയും ഒക്ടോബര്‍ 6-ന് രണ്ട് തവണ ലോക ചാമ്പ്യന്മാരായ യുറഗ്വായെയും കൊല്‍ക്കത്തയില്‍ വെച്ച് നേരിടും.ഈ വര്‍ഷം ആദ്യം നടന്ന ഫിഫ ലോകകപ്പില്‍ മത്സരിച്ച പ്രമുഖ രാജ്യങ്ങള്‍ക്കെതിരെ കളിക്കാന്‍ സാധിക്കുന്നത് ഇന്ത്യന്‍ ടീമിന് മികച്ച അനുഭവസമ്പത്ത് നല്‍കുമെന്ന് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സെപ്റ്റംബര്‍ 14-ന് ബെംഗളൂരുവില്‍ വെച്ച് ഖാലിദ് ജമീലിന്റെ കീഴില്‍ ടീമിന്റെ പരിശീലന ക്യാമ്പ് ആരംഭിക്കും. പാനമയ്‌ക്കെതിരായ മത്സരത്തിന് ശേഷം സെപ്റ്റംബര്‍ 28-ന് ശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ക്കായി ഇന്ത്യന്‍ ടീം കൊല്‍ക്കത്തയിലേക്ക് തിരിക്കും.

ARIYIPPU
News Image

ക്യാമ്പ് ഫോളോവർ നിയമനം

ജില്ലാ പോലീസ് ക്യാമ്പിൽ കുക്ക്, വാട്ടർ കാരിയർ, ബാർബർ എന്നീ ക്യാമ്പ് ഫോളോവർ തസ്തികകളില്‍ നിലവിലുള്ള നാല് ഒഴിവുകളിലേക്ക് താത്ക്കാലികമായി 59 ദിവസത്തേക്ക് നിയമനം നടത്തുന്നു. ജോലിയില്‍ മുൻ പരിചയമുള്ളവർ അസൽ തിരിച്ചറിവിൽ രേഖ, പ്രവൃത്തി പരിചയം തെളിയിക്കുന്ന രേഖകൾ എന്നിവ സഹിതം സെപ്റ്റംബർ ഒന്നിന് രാവിലെ 10 മണിക്ക് കൽപ്പറ്റ പുത്തൂർ വയലിലെ എ ആര്‍ ക്യാമ്പിൽ അഭിമുഖത്തിന് എത്തണം. ഫോണ്‍- 04936 202525

ARIYIPPU
News Image

നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റുകൾ റിലീസ് ചെയ്തു വാങ്ങണം

ധനകാര്യ ദേശീയ സമ്പാദ്യ പദ്ധതി വകുപ്പ് ജില്ലാ ഓഫീസിൽ കാലാവധി കഴിഞ്ഞ നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റുകൾ റിലീസ് ചെയ്തു വാങ്ങാനുള്ളവർ സർട്ടിഫിക്കറ്റ് ഓഫ് അതോറിറ്റിയോ അല്ലെങ്കിൽ ഏജൻസി ക്യാൻസൽ ചെയ്ത രേഖയോ സഹിതം ഏഴ് പ്രവർത്തി ദിവസത്തിനുള്ളിൽ ദേശീയ സമ്പാദ്യ പദ്ധതി വയനാട് ജില്ലാ ഓഫീസിൽ നേരിട്ടെത്തി സർട്ടിഫിക്കറ്റുകൾ റിലീസ് ചെയ്ത് വാങ്ങണം. അല്ലാത്ത പക്ഷം പ്രസ്തുത സർട്ടിഫിക്കറ്റുകൾ സർക്കാർ അക്കൗണ്ടിലേക്ക് അടവാക്കുന്നതാണെന്ന് അസിസ്റ്റന്‍റ് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍-04936-204260

ARIYIPPU
News Image

ആര്‍എസ്എസ് എങ്ങനെയാണോ സ്ത്രീകളെ കാണുന്നത് അതിന് സമാനമാണ് കാന്തപുരത്തിൻ്റെ പ്രതികരണം; പി കെ ശ്രീമതി

കണ്ണൂര്‍: സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്കെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി സിപിഐഎം നേതാവ് പി കെ ശ്രീമതി. ആര്‍എസ്എസ് എങ്ങനെയാണോ സ്ത്രീകളെ കാണുന്നത് അതിന് സമാനമായാണ് കാന്തപുരത്തിന്റെ പ്രതികരണം എന്നാണ് പി കെ ശ്രീമതിയുടെ വിമർശനം. സ്ത്രീകള്‍ അടുക്കളയില്‍ ഒതുങ്ങി ജീവിക്കണം എന്നാണ് അദ്ദേഹം പറയുന്നത്. അദ്ദേഹം താമസിക്കുന്ന കോഴിക്കോട് ജില്ലയില്‍ തന്നെയല്ലേ ഇസ്‌ലാം മതത്തില്‍ നിന്നുള്ള പെണ്‍കുട്ടി തെരഞ്ഞെടുപ്പില്‍ മത്സരിച്ച് എംഎല്‍എയായതെന്ന് പി കെ ശ്രീമതി ചോദിച്ചു. കേരളത്തിലെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കര്‍ ഒരു മുസ്‌ലിം വനിതയായിരുന്നില്ലേ. അവരോട് ആര്‍ക്കെങ്കിലും ആദരവ് കുറഞ്ഞിട്ടുണ്ടോയെന്ന് പി കെ ശ്രീമതി ചോദിച്ചു.കാന്തപുരത്തിന്റെ കുടുംബത്തില്‍ നിന്ന് സ്ത്രീകള്‍ ആരും പുറത്തുപോകാറില്ലേയെന്നും പി കെ ശ്രീമതി ചോദിച്ചു. അവരുടെ മതത്തില്‍ പറയുന്ന ആചാരങ്ങളും സ്ത്രീ സരംക്ഷണവുമെല്ലാം ശരിയാണ്. എന്നാല്‍ തെറ്റ് ചെയ്യുന്നതിനോട് സമരസപ്പെട്ട് പോകാന്‍ കഴിയില്ലെന്ന് പി കെ ശ്രീമതി പറഞ്ഞു. കേരളത്തിലും ഇന്ത്യയിലും എവിടെയും ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരുമായിട്ടുള്ള മുസ്‌ലിം സഹോദരിമാര്‍ തിരിച്ച് കയറണം എന്നാണ് അദ്ദേഹം ആദ്യം പറയേണ്ടത് എന്നും പി കെ ശ്രീമതി വെല്ലുവിളിച്ചു.

ARIYIPPU
News Image

യുഎഇയിൽ നിന്ന് വിമാനയാത്ര പുറപ്പെടുന്നവരാണോ? സര്‍വീസുകളിൽ ഇന്നും മാറ്റം വരുത്തി വിമാനക്കമ്പനികൾ

യുഎഇയില്‍ നിന്നും വിമാനയാത്ര പുറപ്പെടുന്നവര്‍ക്ക് ഇന്നും നിരാശ. പ്രധാന വിമാനക്കമ്പനികളുടെ സര്‍വീസുകളില്‍ ഇന്നും റദ്ദാക്കലും സമയക്രമത്തില്‍ മാറ്റവും ഉണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ഇത്തിഹാദ് എയര്‍വേയ്‌സ്, എമിറേറ്റ്‌സ്, എയര്‍ അറേബ്യ, ഫ്ലെെ ദുബായ് എന്നിവ കൂടാതെ നിരവധി അന്താരാഷ്ട്ര വിമാനക്കമ്പനികളും സര്‍വീസുകളില്‍ മാറ്റം വരുത്തിയിട്ടുണ്ട്.എമിറേറ്റ്‌സ് വിമാനക്കമ്പനിയുടെ വിമാനസര്‍വീസുകളില്‍ നിരവധി വിമാനങ്ങള്‍ റദ്ദാക്കുകയും റീഷെഡ്യൂള്‍ ചെയ്യുകയും വൈകി യാത്രയാരംഭിക്കുകയും ചെയ്തിട്ടുണ്ട്. ദുബായില്‍ നിന്നും ബഹ്‌റൈനിലേക്ക് സര്‍വീസ് നടത്തുന്ന EK837 വിമാനം സര്‍വീസ് റദ്ദാക്കി. കൂടാതെ EK839 വിമാനം റീ ഷെഡ്യൂള്‍ ചെയ്തിട്ടുമുണ്ട്. ദുബായില്‍ നിന്നും കുവൈറ്റിലേക്കുള്ള EK857 വിമാനവും റീ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. കൂടാതെ നിരവധി വിമാനങ്ങളാണ് സമയക്രമത്തില്‍ മാറ്റം വരുത്തിയിരിക്കുന്നത്. ദുബായില്‍ നിന്നും നെയ്‌റോബിയിലേക്കുള്ള വിമാനങ്ങളായ EK717, EK719 ,EK721 , ദുബായില്‍നിന്നും ലണ്ടന്‍ ഹീത്രോയിലേക്കുള്ള EK031 വിമാനം, ദുബായില്‍ നിന്നും ലിസ്ബനിലേക്ക് സര്‍വീസ് നടത്തുന്ന EK193, ദുബായില്‍ നിന്നും വിയന്നയിലേക്ക് സര്‍വീസ് നടത്തുന്ന EK125, ദുബായില്‍ നിന്ന് മോസ്‌കോയിലേക്ക് സര്‍വീസ് നടത്തുന്ന EK131 എന്നീ വിമാനങ്ങളാണ് സര്‍വീസുകളിലെ സമയക്രമത്തില്‍ മാറ്റം വരുത്തിയിരിക്കുന്നത്. സര്‍വീസുകളുടെ പുതിയ അപ്‌ഡേറ്റുകള്‍ യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുന്‍പ് എമിറേറ്റസിന്റെ ഒഫിഷ്യല്‍ ചാനലുകളില്‍ പരിശോധിക്കണമെന്നും കമ്പനി അധികൃതര്‍ പറഞ്ഞു.ഇത്തിഹാദ് എയര്‍വേയ്‌സിന്റെ അബുദാബിയില്‍ നിന്നും ബഹ്‌റൈനിലേക്ക് സര്‍വീസ് നടത്തുന്ന EY647 വിമാനം എത്തിയിട്ടുണ്ട്. അതേ സമയം EY641 വൈകും. EY645 വിമാനം സര്‍വീസിനായി ഷെഡ്യൂള്‍ ചെയ്തിട്ടുമുണ്ട്. അബുദാബിയില്‍ നിന്നും ബഹ്‌റൈനിലേക്കുള്ള EY647 വിമാനം വൈകിയാണ് പുറപ്പെടുന്നത്. കൂടാതെ ഇന്നലെ നെയ്‌റോബി വിമാനത്താവളത്തില്‍ ഉണ്ടായ അധികൃതരുടെ അപ്രതീക്ഷിത പണിമുടക്ക് നെയ്റോബിയില്‍ നിന്ന് അബുദാബിയിലേക്കുള്ള EY770 വിമാനത്തിന്റെ സര്‍വീസ് വൈകിയിരുന്നു. കൂടാതെ ഇത് എല്ലാ വിമാനക്കമ്പനികളെയും ബാധിച്ചിരുന്നു. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുന്‍പ് യാത്രക്കാര്‍ തങ്ങളുടെ വിമാനത്തിന്റെ സ്റ്റാറ്റസ് പരിശോധിക്കണമെന്നും കമ്പനി അധികൃതര്‍ അറിയിച്ചു.എയര്‍ അറേബ്യയുടെ ഷാര്‍ജയില്‍ നിന്നും അബുദാബിയില്‍ നിന്നും പുറപ്പെടുന്ന വിമാനങ്ങളാണ് റദ്ദാക്കിയിട്ടുള്ളത്. ഷാര്‍ഡയില്‍ നിന്നും കുവൈറ്റിലേക്കുള്ള G9068, G9124 എന്നീ വിമാനങ്ങള്‍, ഷാര്‍ജയില്‍ നിന്നും ബഹ്‌റൈനിലേക്കുള്ള G9107, അബുദാബിയില്‍ നിന്നും കുവൈറ്റിലേക്കുള്ള 3L020 എന്ന വിമാനവുമാണ് സര്‍വീസ് റദ്ദാക്കിയിട്ടുള്ളത്. ഫ്ലെെ ദുബായുടെ ദുബായില്‍ നിന്നും ഡമാസ്‌കസിലേക്കുള്ള FZ1847 വിമാനസര്‍വീസ് വൈകും. കൂടാതെ ദുബായില്‍ നിന്നും റിയാദിലേക്കുള്ള FZ845 വിമാനം സര്‍വീസ് റദ്ദ് ചെയ്തിട്ടുണ്ട്.

ARIYIPPU
News Image