Kerala
സാധാരണക്കാരന്റെ പോക്കറ്റ് കാലിയാക്കി മുട്ടവില; ഉപയോഗം കുറച്ച് ഉപഭോക്താക്കൾ
തിരുവനന്തപുരം :ദിനംപ്രതി കുതിച്ചുയരുന്ന ഭക്ഷ്യവിലക്കയറ്റത്തിനിടയില്‍ മുട്ടയുടെ വിലയിലും വന്‍ വര്‍ധനവ്. അടുത്തിടെയായി മുട്ട വില സര്‍വകാല റെക്കോര്‍ഡിലാണെന്നും, ഫാമുകളില്‍ നിന്നുള്ള വില ഉയര്‍ന്നതോടെ പല നഗരങ്ങളിലും ചില്ലറ വില്‍പ്പന നിരക്ക് മുന്‍പെങ്ങുമില്ലാത്ത വിധം വര്‍ധിച്ചുവെന്നും ലോക്കല്‍ സര്‍ക്കിള്‍സ് പുറത്തുവിട്ട പുതിയ സര്‍വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ 6 മാസത്തിനിടെ മുട്ടയ്ക്ക് 10 മുതല്‍ 50 ശതമാനം വരെ വില കൂടി. കോഴിത്തീറ്റയുടെ വിലയിലുണ്ടായ വര്‍ധനവും വിതരണത്തിലെ തടസ്സങ്ങളുമാണ് ഉപഭോക്താക്കളെ വലയ്ക്കുന്ന ഈ വിലക്കയറ്റത്തിന് പ്രധാന കാരണം. ഫാമുകളില്‍ നിന്നുള്ള വിലയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 35-40 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.മുട്ട വാങ്ങുന്നത് കുറച്ച് പകുതിയോളം പേര്മുട്ടവില കൂടിയ സാഹചര്യത്തോട് എങ്ങനെ പ്രതികരിച്ചുവെന്ന സര്‍വേയിലെ ചോദ്യത്തിന് 19,638 പേരാണ് മറുപടി നല്‍കിയത്. ഇതില്‍ 48 ശതമാനം ആളുകളും പറഞ്ഞത് തങ്ങള്‍ മുട്ട വാങ്ങുന്നതിന്റെ അളവും തവണകളും കുറച്ചു എന്നാണ്. 10 ശതമാനം പേര് വില കുറഞ്ഞ മറ്റ് ബദലുകള്‍ തേടി. അതേസമയം, വില കൂടിയെങ്കിലും ഉപയോഗത്തില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് 37 ശതമാനം പേര് പറഞ്ഞു.കുതിച്ചുയര്‍ന്ന് മുട്ടവിലരാജ്യത്തെ പല നഗരങ്ങളിലും ഫാമുകളില്‍ നിന്നുള്ള മുട്ട വില കുത്തനെ ഉയര്‍ന്നു. ഒരു വര്‍ഷം മുന്‍പ് 4.94 രൂപയുണ്ടായിരുന്ന മുട്ടയ്ക്ക് ഇപ്പോള്‍ ഫാമുകളില്‍ 7 രൂപയാണ് വില. ചില്ലറ വില്‍പ്പന വിപണികളില്‍ ഒരു മുട്ടയ്ക്ക് ശരാശരി 8.50 മുതല്‍ 9 രൂപ വരെ നല്‍കണം. ചില ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ ഇത് 14 രൂപ വരെയെത്തി! കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 35-40 ശതമാനത്തിന്റെ വിലക്കയറ്റമാണ് രേഖപ്പെടുത്തിയത്.നാഷണല്‍ എഗ്ഗ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ) മൊത്തവ്യാപാര നിരക്ക് 2025 സെപ്റ്റംബറിലെ 558 രൂപയില്‍ നിന്നും (100 മുട്ടയ്ക്ക്) ഡിസംബറായപ്പോഴേക്കും 686 രൂപയായി ഉയര്‍ന്നിരുന്നു. പ്രധാന നഗരങ്ങളില്‍ ഇത് 100 മുട്ടയ്ക്ക് 800 രൂപ കടന്നു. ജൂണില്‍ 5.32 ശതമാനമായിരുന്ന രാജ്യത്തെ ചില്ലറ ഭക്ഷ്യ വിലക്കയറ്റ നിരക്ക് 2026 ജൂലൈയില്‍ 5.52 ശതമാനമായി ഉയര്‍ന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.
വിശുദ്ധ ശരീഅത്ത് സംരക്ഷിക്കപ്പെടണം,കാലികമല്ലെന്ന് പറഞ്ഞ് കളിയാക്കരുത്';കാന്തപുരത്തിന് ജിഫ്രി തങ്ങളുടെ പിന്തുണ
മലപ്പുറം: സ്ത്രീ വിരുദ്ധ പ്രസ്താവനയില്‍ സമസ്ത നേതാവ് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ക്ക് പിന്തുണയുമായി ഇ കെ സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍. ഇന്ത്യ രാജ്യത്ത് ഓരോരുത്തര്‍ക്കും അവരുടെ മതപരമായ കാര്യങ്ങള്‍ പറയാമെന്നും അത് സ്വീകരിക്കാമെങ്കില്‍ സ്വീകരിക്കാമെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. അല്ലാതെ കാലികമല്ലെന്ന് പറഞ്ഞ് കളിയാക്കേണ്ടതില്ല. ഉത്തരവാദിത്തപ്പെട്ടവര്‍ അങ്ങനെ പ്രതികരിക്കരുതെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.'ഓരോ മതങ്ങള്‍ക്കും അവരവരുടെ മതകാര്യങ്ങള്‍ ഉണ്ട്. ഇന്ത്യ അങ്ങനെയൊരു രാജ്യമാണ്. ഏതെങ്കിലും ഒരു മതത്തിന്റെ ആചാരങ്ങളെ ആരും എതിര്‍ക്കരുത്. അങ്ങനെ എതിര്‍ക്കാന്‍ അനുവദിക്കില്ല. വിശുദ്ധ ശരീഅത്ത് സംരക്ഷിക്കപ്പെടേണ്ടതുണ്ട്. അത് കാലത്തിനനുസരിച്ച് മാറില്ല. മാറ്റേണ്ടതുമില്ല', ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.
സ്വര്‍ണക്കടത്തിനായി രണ്ടിലധികം വിവാഹം; കുഞ്ഞിന്റെ ഡയപ്പറില്‍ സ്വര്‍ണം കടത്തിയ കേസില്‍ നിര്‍ണായക കണ്ടെത്തല്‍
കോഴിക്കോട്: കരിപ്പൂരില്‍ പിടിയിലായ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വര്‍ണക്കടത്തിനായി രണ്ടിലധികം വിവാഹം ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തൽ. കരിപ്പൂര്‍ വിമാനത്താവളത്തില്‍ എട്ടു മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറില്‍ നിന്നും സ്വര്‍ണം പിടികൂടിയ സംഭവത്തിലാണ് നിര്‍ണായക കണ്ടെത്തല്‍.കുഞ്ഞിന്റെ പിതാവ് പൊന്നാനി കോക്കൂര്‍ സ്വദേശി ഫാറൂഖിന് രണ്ടിലധികം ഭാര്യമാരുണ്ട്. രണ്ടാമത്തെ ഭാര്യയെ കഴിഞ്ഞ ദിവസം നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും രണ്ടു കോടിയുടെ സ്വര്‍ണവുമായി ഡിആര്‍ഐ പിടികൂടിയിരുന്നു. 28കാരിയായ യുവതി നാപ്കിനില്‍ ഒളിപ്പിച്ചു കടത്തിയത് 1.78 കിലോ സ്വര്‍ണമാണ്. ഭര്‍ത്താവാണ് സ്വര്‍ണം ഒളിപ്പിച്ചു യാത്രയാക്കിയതെന്ന് യുവതി ഡിആര്‍ഐ ക്ക് മൊഴി നല്‍കിയിരുന്നു. ഇതേതുടർന്ന് ഭര്‍ത്താവിന്റെ യാത്രകള്‍ നിരീക്ഷിച്ച റെവന്യു ഇന്റലിജന്‍സ് വിഭാഗമാണ് ഒരു കോടി രൂപയുടെ സ്വര്‍ണവുമായി എത്തിയ ഫാറൂഖിനെ കരിപ്പൂരില്‍ നിന്ന് പിടികൂടിയത്.എട്ടുമാസം പ്രായമായ കുഞ്ഞടക്കം മൂന്നു കുട്ടികളുമായാണ് 34കാരന് റാസല്‍ഖൈമയില്‍ നിന്ന് കരിപ്പൂരില്‍ എത്തിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന് കോഴിക്കോട് നിന്നെത്തിയ ഡിആര്‍ഐ സംഘമാണ് സ്വര്‍ണക്കടത്ത് കണ്ടെത്തിയത്. കുഞ്ഞിന്റെ ഡയപ്പറില്‍ നിന്നും പിതാവിന്റെ രഹസ്യ ഭാഗത്ത് ഒളിപ്പിച്ച നിലയിലുമായാണ് ഒരു കോടിയുടെ സ്വര്‍ണം കണ്ടെടുത്തത്. ഭര്‍ത്താവും, രണ്ടാമത്തെ ഭാര്യയും ചേര്‍ന്ന് ഇതു വരെ കൊണ്ടുവന്നത് മൊത്തം മൂന്ന് കോടിയുടെ സ്വര്‍ണമാണെന്ന് റെവന്യു ഇന്റലിജന്‍സ് വിഭാഗം അറിയിച്ചു. സ്വര്‍ണത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ഡിആര്‍ഐ അന്വേഷണം തുടരുകയാണ്.
തൂഫാനില്‍ രാഷ്ട്രീയം നോക്കി ആരെയും പിടികൂടുകയോ രക്ഷിക്കുകയോ ചെയ്യുന്നില്ല; ജി സുധാകരന് മറുപടിയുമായി ചെന്നിത്തല
ഓപ്പറേഷന് തൂഫാന് സിപിഐഎം നേതാക്കളെ തൊടുന്നില്ലെന്ന ജി സുധാകരന് എംഎല്‍എയുടെ ആരോപണത്തിന് മറുപടിയുമായി മന്ത്രി രമേശ് ചെന്നിത്തല. ആരും തൂഫാനില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നും രാഷ്ട്രീയം നോക്കി ആരെയും പിടികൂടുകയോ രക്ഷിക്കുകയോ ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.ഓപ്പറേഷന് തൂഫാന് എല്ലാവരുടെയും സഹായം വേണമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ഓപ്പറേഷന് തൂഫാന് വമ്പിച്ച വിജയത്തിലേക്ക് കുതിക്കുകയാണ്. വന്‍ ജനകീയ പങ്കാളിത്തമാണ് ലഭിക്കുന്നത്. 170 കോടി രൂപയുടെ മയക്കുമരുന്ന് ഉല്‍പ്പന്നങ്ങള്‍ പിടികൂടി. ഇതുവരെ 10600-ല്‍ അധികം ആളുകള്‍ അറസ്റ്റിലായി. ഒമ്പതിനായിരത്തിലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇരുപതാം തീയതി രണ്ടാം ഘട്ടം ആരംഭിക്കും. തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ ജനകീയ മുന്നേറ്റമാണ് ലക്ഷ്യം. എല്ലാ ഏജന്‍സികളുടെയും സഹായത്തോടെ ലഹരി മാഫിയയുടെ വേരറുക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.സ്വന്തം ആളുകള്‍ കുടുങ്ങിയപ്പോള്‍ അന്വേഷണം അട്ടിമറിച്ചവരാണ് ഇപ്പോള്‍ 'ഓപ്പറേഷന് തൂഫാ'ന്റെ പേരില്‍ പി ആര് മഹാമഹം തീര്‍ക്കുന്നതെന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റിനും ചെന്നിത്തല മറുപടി നല്കി.
ട്രെയിനിൽ മദ്യലഹരിയിൽ കാണപ്പെടുന്നവര്‍ക്കെതിരായ ശിക്ഷാ നടപടികൾ ശരിവെച്ച് ഹൈക്കോടതി
തിരുവനന്തപുരം :റെയില്‍വേ വളപ്പിലോ ട്രെയിനിലോ മദ്യലഹരിയില്‍ കാണപ്പെടുന്നവര്‍ക്കെതിരായ ശിക്ഷാ നടപടികള്‍ ശരിവെച്ച് ഹൈക്കോടതി. ഇത്തരക്കാര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കാനും ഇവരെ പുറത്താക്കാനും അധികാരം നല്കുന്ന 1989ലെ റെയില്‍വേ ആക്ടിലെ 145 (എ)വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി പ്രഖ്യാപിച്ചു. പ്രസ്തുത വകുപ്പ് തടയണമെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസ് ബെച്ചു കുര്യന് തോമസ് തള്ളി.റെയില്‍വേ നിയമത്തിലെ വ്യവസ്ഥ ഭരണഘടനാവിരുദ്ധമല്ല. മദ്യലഹരി സംശയിക്കുന്നവരെ ആദ്യം ശാരീരിക പെരുമാറ്റവും ദൃശ്യലക്ഷണങ്ങളും അടിസ്ഥാനമാക്കി വിലയിരുത്തണം. ആവശ്യമായ സാഹചര്യത്തില്‍ ബ്രത്ത് അനലൈസര്‍ പരിശോധന നടത്താം. തുടര്‍നടപടികള്‍ക്കായി മെഡിക്കല്‍ പരിശോധനയും നടത്താം. യാത്രക്കാരുടെ സുരക്ഷ, സൗകര്യം, പൊതുസമാധാനം എന്നിവ സംരക്ഷിക്കുകയാണ് നിയമത്തിന്റെ ലക്ഷ്യമെന്നും കോടതി പറഞ്ഞു. അധികാരം ദുരുപയോഗം ചെയ്താല്‍ അതിനെതിരെ കോടതിയെ സമീപിക്കാന്‍ വ്യക്തിക്ക് നിയമപരമായ അവകാശമുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു.ടൂര്‍ ആന്‍ഡ് ട്രാവല്‍സ് കമ്പനി മാനേജിങ് ഡയറക്ടര്‍ കെ എന്‍ ശാസ്ത്രി നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ണായക വിധി. 'മദ്യപിച്ച അവസ്ഥ' (state of intoxication) എന്നതിന് നിയമത്തില്‍ കൃത്യമായ നിര്‍വ്വചനമില്ലെന്നും ഇത് റെയില്‍വേ പൊലീസിന് അനിയന്ത്രിതമായ അധികാരം നല്‍കുന്നുവെന്നും, ചെറിയ അളവില്‍ മദ്യപിച്ച യാത്രക്കാരെപ്പോലും ഇത് ബുദ്ധിമുട്ടിലാക്കുമെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ വാദം.

തക്കാളി ദേ വീണു, സവാളവില ദാ കൂടി
ഓണം കഴിഞ്ഞതോടെ പച്ചക്കറി വിലയില്‍ വലിയ ചാഞ്ചാട്ടം. തക്കാളി വില കുത്തനെ ഇടിഞ്ഞതും സവാള വില വർദ്ധിച്ചതുമാണ് വിപണിയിലെ പ്രധാന മാറ്റം.തക്കാളി ചില്ലറവില പലയിടങ്ങളിലും കിലോയ്ക്ക് 22-30 രൂപ നിരക്കിലേക്ക് താഴ്ന്നപ്പോള്‍ സവാള വില 70 രൂപ പിന്നിട്ടു.വിളവെടുപ്പ് കൂടിയതും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള വരവ് വർദ്ധിച്ചതുമാണ് തക്കാളി വില ഇടിയാൻ കാരണം. പാലക്കാട് വേലന്താവളം വിപണിയില്‍ 14 കിലോയുടെ തക്കാളിപ്പെട്ടിക്ക് ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് 800 രൂപ വരെ ലഭിച്ചിരുന്ന സ്ഥാനത്ത്, ഓഗസ്റ്റ് അവസാന വാരത്തില്‍ മികച്ച ഇനത്തിന് പോലും 100-150 രൂപ മാത്രമാണ് ലഭിച്ചത്. കർഷകർക്ക് വിളവെടുപ്പിനും വിപണിയിലെത്തിക്കാനും വരുന്ന ചെലവ് പോലും തിരിച്ചുകിട്ടാത്ത അവസ്ഥയാണിപ്പോള്‍.സവാളയുടെ കാര്യത്തില്‍ നേർവിപരീതമാണ്. ലഭ്യതയിലുണ്ടായ കുറവും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വരവിലെ മാറ്റങ്ങളുമാണ് വില ഉയരാൻ കാരണമാകുന്നത്. സംസ്ഥാന ശരാശരി കണക്കില്‍ വലിയ സവാളയുടെ വില 24ന് കിലോയ്ക്ക് 56 രൂപയായി ഉയർന്നിരുന്നു. ഒരു മാസം മുമ്പത്തെ ശരാശരി വിലയായ 38 - 36 രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ വർദ്ധനയാണിത്.താളംതെറ്റിഅടുക്കള ബഡ്ജറ്റ്ഓണത്തിന് മുന്നോടിയായി പച്ചക്കറി വിലയില്‍ പൊതുവെ വലിയ വർദ്ധനയുണ്ടായിരുന്നു. കനത്ത മഴയില്‍ കൃഷിനാശം സംഭവിച്ചതും പ്രാദേശിക ഉല്പാദനം കുറഞ്ഞതും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള വരവിനെ ബാധിച്ചതുമാണ് വിലക്കയറ്റത്തിന് കാരണമായത്. ചില പച്ചക്കറികളുടെ വില ഒരാഴ്ചയ്ക്കിടെ കിലോയ്ക്ക് 8 മുതല്‍ 30 രൂപ വരെ ഉയർന്നിരുന്നു. ഓണം കഴിഞ്ഞതോടെ ഉത്സവകാലത്തെ ഉയർന്ന ആവശ്യം കുറഞ്ഞതിനാല്‍ ചില ഇനങ്ങളുടെ വില താഴേക്ക് വരുന്നുണ്ട്.തക്കാളി വിലയിടിവ് ഉപഭോക്താക്കള്‍ക്ക് ആശ്വാസമാകുമ്പോഴും കർഷകർക്ക് തിരിച്ചടിയാണ്. ഉത്പാദനച്ചെലവിന് അനുസരിച്ചുള്ള വില ലഭിക്കാത്തതിനാല്‍ കർഷകർ ആശങ്കയിലാണ്. വില ഇനിയും താഴ്ന്നാല്‍ കൃഷിയില്‍ നിന്ന് പിന്മാറേണ്ട സാഹചര്യമുണ്ടാകുമെന്ന് ഇവർ പറയുന്നു.സവാള വില ഉയരുന്നത് അടുക്കളച്ചെലവിനെ ബാധിക്കുകയാണ്. സാധാരണ കുടുംബങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ ഒഴിവാക്കാനാകാത്ത ഇനമായതിനാല്‍ സവാളയുടെ വിലവർദ്ധന കുടുംബബഡ്ജറ്റിനെ നേരിട്ട് ബാധിക്കും

എൽ നിനോ; കാലവർഷം 3 മാസം കഴിയുമ്പോൾ സംസ്ഥാനത്ത് 22% മഴ കുറവ്, ആശ്വാസമായി ഓഗസ്റ്റിൽ ലഭിച്ചത് മികച്ച മഴ
തിരുവനന്തപുരം :എൽനിനോ വർഷമായ കാലവർഷം മൂന്ന് മാസം കഴിയുമ്പോൾ സംസ്ഥാനത് 22% മഴ കുറവെന്ന് കാലാവസ്ഥാ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ എൽനിനോ വർഷവുമായി (2023) താരതമ്യം ചെയ്യുമ്പോൾ (48% കുറവ്) ആണ് രേഖപ്പെടുത്തിയത്. എന്നാൽ ഇത്തവണ ലഭിച്ചത് മെച്ചപ്പെട്ട മഴയാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ജൂൺ ജൂലൈ മാസങ്ങളിൽ മഴ കാര്യമായി കുറഞ്ഞെങ്കിലും ഓഗസ്റ്റ് മാസത്തിൽ ലഭിച്ച മികച്ച മഴയാണ് ഇത്തവണ ആശ്വാസം ആയത്.ഔദ്യോഗിക ഡാറ്റാ പ്രകാരം 7 ജില്ലകളിൽ സാധാരണ മഴ (+/- 19%) ലഭിച്ചു. കൂടുതൽ മഴ പതിവ് പോലെ കാസർഗോഡ്, കണ്ണൂർ ജില്ലകളിലാണ് കിട്ടിയത്. എങ്കിലും യഥാക്രമം 12%, 7% കുറവ് മഴയാണ് ലഭിച്ചത്. ഏറ്റവും കുറവ് മഴ ലഭിച്ചത് കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ആണ്. തിരുവനന്തപുരം ജില്ലയിൽ സാധാരണ ലഭിക്കേണ്ട മഴയെക്കാൾ 1% മാത്രമാണ് കുറവ് മഴ ലഭിച്ചത്. രാജ്യത്താകെ ഇത്തവണത്തെ കാലവർഷം സാധാരണയിൽ കുറയാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ആദ്യ ഘട്ട പ്രവചനം വ്യക്തമാക്കിയിരുന്നു. സെപ്റ്റംബർ മാസത്തിൽ കേരളത്തിൽ സാധാരണയിൽ കുറവ് മഴയാണ് പ്രതീക്ഷിക്കുന്നത്. എൽ നിനോ ശക്തമായി തുടരുകയാണെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
നബിദിന ആഘോഷങ്ങളിൽ പെൺകുട്ടികളെ കൊണ്ടുവന്ന് തുള്ളിച്ചു'; സ്ത്രീ വിരുദ്ധ പരാമർശവുമായി അബ്ദുൽ ഹകീം അസ്ഹരി
നബിദിന ആഘോഷങ്ങളില്‍ പെണ്‍കുട്ടികളെ പങ്കെടുപ്പിച്ചതില്‍ വിമര്‍ശനവുമായി സമസ്ത എപി വിഭാഗം നേതാവും കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെ മകനുമായ ഡോ. അബ്ദുല്‍ ഹകീം അസ്ഹരി. നബിദിന ആഘോഷങ്ങളില്‍ പെണ്‍കുട്ടികളെ റോഡില്‍ കൊണ്ടുവന്ന് തുള്ളിക്കുന്ന സാഹചര്യം ഉണ്ടായെന്ന് അബ്ദുല്‍ ഹകീം അസ്ഹരി പറഞ്ഞു. അത് തിരുത്തേണ്ടത് പണ്ഡിതന്മാരുടെ ബാധ്യതയാണെന്ന് ഹകീം അസഹരി പറഞ്ഞു. ദീനിന്റെ കാര്യം പഠിപ്പിക്കാനാണ് കാന്തപുരം പ്രസ്താവന ഇറക്കിയതെന്നും അബ്ദുല്‍ ഹകീം അസ്ഹരി പറഞ്ഞു.'ഈ വര്‍ഷം ചിലയിടങ്ങളില്‍ ഘോഷയാത്ര നടത്തി പെണ്‍കുട്ടികളെ കൊണ്ട് വന്ന് തുള്ളിക്കുന്ന സാഹചര്യമുണ്ടായി. അത് തിരുത്തേണ്ടത് പണ്ഡിതന്മാരുടെ ബാധ്യതയാണ്. തങ്ങളുടെ കാര്യങ്ങള്‍ പറയേണ്ടത് പണ്ഡിതന്മാരാണെന്നും രാഷ്ട്രീയക്കാരല്ലെന്നും സ്ത്രീകള്‍ പറയുന്നു. സ്ത്രീകളെ പ്രദര്‍ശനവസ്തുവാക്കണമെന്നാണ് ഇവര്‍ പറയുന്നത്. സ്ത്രീയെ പ്രദര്‍ശനവസ്തുവാക്കണമെന്ന് പറയുന്ന ഭരണഘടനാ വിരുദ്ധ ആശയത്തോട് യോജിക്കാന്‍ പറ്റില്ല. അത്തരം പ്രസ്താവനകളെ അവജ്ഞയോടെ തള്ളിക്കളയുന്നു. ഇത് മതേതര രാജ്യമാണ്. പൂര്‍ണ നഗ്നരായും അര്‍ധ നഗ്നരായും പൂര്‍ണമായി വസ്ത്രം ധരിച്ചും ആളുകള്‍ ജീവിക്കുന്ന രാജ്യമാണിത്', അബ്ദുല്‍ ഹകീം അസ്ഹരി പറഞ്ഞു.
പെണ്ണുങ്ങൾ വീട്ടിൽ അടങ്ങി ഒതുങ്ങി ജീവിക്കണമെന്നാണ് ഖുര്‍ആൻ പറയുന്നത്'; സ്ത്രീ വിരുദ്ധ പരാമർശവുമായി കാന്തപുരം
സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ ഉറച്ച് സമസ്ത നേതാവ് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്. സ്ത്രീകളെ രംഗത്തിറക്കിയാല്‍ വലിയ നാശമാണ് എന്ന് കണ്ടത് കൊണ്ടാണ് ഇസ്ലാം പര്‍ദ്ദ നിര്‍ബന്ധമാക്കിയതെന്ന് കാന്തപുരം പറഞ്ഞു. പെണ്ണുങ്ങള് വീട്ടില്‍ അടങ്ങി ഒതുങ്ങി ജീവിക്കണം. അതാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. സ്ത്രീകള്‍ പൊതു വേദിയില്‍ ഇറങ്ങിയാല്‍ വലിയ നാശമുണ്ടാകുമെന്നും കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര് അഭിപ്രായപ്പെട്ടു.'സ്ത്രീകള്‍ പൊതു വേദിയില്‍ ഇറങ്ങരുത് എന്ന് പറയുന്നത് ബഹുമാനം കൊണ്ടാണ്. സ്ത്രീകള്‍ പൊതു വേദിയില്‍ ഇറങ്ങിയാല്‍ അത് വലിയ നാശം. അതാണ് ഇസ്ലാം പര്‍ദ്ദ ഏര്‍പ്പെടുത്തിയത്. അതാണ് മതം പഠിപ്പിക്കുന്നത്. ആരെങ്കിലും ചോദ്യം ചെയ്താല്‍ പേടിച്ച് ഓടില്ല. ഇത് പറയുമ്പോള്‍ വേറെ ഏതെങ്കിലും സംഘടന കാന്തപുരത്തിന് എന്ത് അധികാരം എന്ന് ചോദിക്കുന്നു. ഞങ്ങള്‍ മതത്തെ കുറിച്ച് പഠിച്ചവരാണ്. ഞങ്ങള്‍ക്ക് മുസ്ലിം സമുദായത്തോട് പറയാന്‍ ഉള്ള അവകാശം ഉണ്ട്. പറയുക തന്നെ ചെയ്യും. ആരെങ്കിലും പറഞ്ഞാല്‍ പേടിച്ച് ഓടില്ല', കാന്തപുരം പറഞ്ഞു.
തേനോളമില്ല മധുരം; തേനീച്ചക്കർഷകർക്ക് പ്രതിസന്ധിയായി പഞ്ചസാര വിലക്കയറ്റം
തിരുവനന്തപുരം :പഞ്ചസാര വില വർധന തേനീച്ചക്കർഷകരെ പ്രതിസന്ധിയിലാക്കുന്നു. പ്രകൃതിയിൽനിന്ന് പൂമ്പൊടിയും തേനും ലഭിക്കാത്ത ജൂൺ മുതൽ ഡിസംബർ മാസം വരെയുള്ള കാലയളവിൽ തേനീച്ചകൾക്കു ഭക്ഷണമായി പഞ്ചസാര ലായനിയാണു നൽകുക. കൃത്യസമയത്ത് ഭക്ഷണം ലഭിച്ചില്ലെങ്കിൽ ഈച്ചകൾ കൂട്ടത്തോടെ കൂടൊഴിഞ്ഞുപോകും.ബാക്കിയാകുന്ന കോളനികൾ ഭക്ഷണം ലഭിക്കാതെ ക്ഷയിച്ച് അടപ്പുഴു, കടന്നൽ തുടങ്ങിയവയുടെ ശല്യം മൂലം വളർച്ച മുരടിച്ചു നശിക്കും. തേൻ സീസൺ ആകുന്നതിനു മുൻപേ ശക്തമായ കോളനികൾ ഒരുക്കുന്നതിനാണു പഞ്ചസാര ലായനികൾ നൽകുന്നത്. തേൻ സീസണായ ജനുവരി മുതൽ മാർച്ച് വരെയുള്ള മാസങ്ങളിൽ പ്രകൃതിയിൽനിന്നുള്ള തേൻ മാത്രമേ തേനീച്ചകൾ സ്വീകരിക്കൂ. ഈ കാലയളവിൽ പഞ്ചസാര ലായനി നൽകിയാലും തേനീച്ചകൾ സ്വീകരിക്കില്ല. കഴിഞ്ഞവർഷം ഈ സമയത്ത് കിലോയ്ക്ക് 40–42 രൂപയായിരുന്നു പഞ്ചസാര വില. ഈ വർഷം പഞ്ചസാര വില 70 രൂപയ്ക്കു മുകളിലെത്തി. അനുബന്ധച്ചെലവ് വേറെയും.പഞ്ചസാരയുടെ വിലക്കയറ്റം മൂലം മിക്ക കർഷകരും തേനീച്ചയ്ക്കു പഞ്ചസാര ലായനി നൽകാൻ തുടങ്ങിയിട്ടില്ല. പലരുടെയും തേനീച്ചക്കൂടുകൾ പരിചരിക്കാതെയും തീറ്റ നൽകാതെയും നശിച്ചു തുടങ്ങി. ഒരു തോട്ടത്തിൽ 20 തേൻകൂടുകൾ വീതമാണു സ്ഥാപിക്കുക. 5–6 കിലോമീറ്റർ ചുറ്റളവിൽ റബർത്തോട്ടങ്ങൾ കേന്ദ്രീകരിച്ച് ഒരു കർഷകന്റെ മാത്രം തേനീച്ചക്കൂടുകൾ ഉണ്ടാവും. പരിചരണം കുറയുന്നതോടെ 10000 – 20000 കൂടുകൾ ഒരുമിക്കുന്ന സ്ഥിതിയാണ്. പഞ്ചസാര വിലവർധനയ്ക്ക് ആനുപാതികമായി തേനിന്റെ വില വർധിക്കാത്തതും പ്രതിസന്ധി സൃഷ്ടിക്കുകയാണ്. കിലോയ്ക്ക് 500 രൂപ ലഭിച്ചാൽപോലും പിടിച്ചു നിൽക്കാനാകില്ലെന്നാണ് കർഷകർ പറയുന്നത്.കണ്ണൂർ, കാസർകോട് ജില്ലകളിൽ മാത്രം 2 ലക്ഷത്തിലധികം തേൻകൂടുകൾ ഉണ്ടെന്നാണ് ഏകദേശ കണക്ക്. ഇതിലേറെയും തമിഴ്നാട് മാർത്താണ്ഡം സ്വദേശികളുടേതാണ്. 5000ത്തിൽ അധികം തേൻകൂടുകളുള്ള പത്തോളം കർഷകരും 1000ത്തിനു മുകളിൽ തേൻകൂടുകളുള്ള 50ൽ അധികം കർഷകരുമുണ്ട്. ഒരു തേൻകൂടിൽ ക്ഷാമകാലമായ ജൂൺ മുതൽ ഡിസംബർ വരെ ശരാശരി 10 കിലോഗ്രാം പഞ്ചസാര നൽകണം. മഴയുടെ ആധിക്യം, കാലാവസ്ഥ വ്യതിയാനം തുടങ്ങിയവ ആശ്രയിച്ചു ചെറിയ മാറ്റം വരാം.കൂടുതൽ തേൻ ലഭിക്കുന്ന റബർ മരങ്ങളുടെ ഇല പൊഴിച്ചിൽ, ബ്ലീറ്റ്സ് രോഗം തുടങ്ങിയവയും തേനീച്ചകളെ പ്രതികൂലമായി ബാധിക്കും. പുതിയ ഇനം റബർ മരങ്ങൾ കൃഷി ചെയ്യാൻ തുടങ്ങിയതോടെ ഇവയിൽനിന്ന് തേൻ ലഭ്യത കുറവാണെന്നാണു കർഷകർ പറയുന്നത്. ഒരു തേനീച്ച കോളനിയിൽനിന്ന് നേരത്തെ 20 കിലോ വരെ തേൻ ലഭിച്ചിരുന്നു. ഇപ്പോൾ 6–7 കിലോയിൽ കൂടുതൽ ലഭിക്കാത്ത സ്ഥിതിയാണ്. യാത്ര കൂലി വർധനയും തേനീച്ച കൃഷിയറിയാവുന്ന തൊഴിലാളികളുടെ കൂലി വർധനയുമൊക്കെ ഇവരെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. മിക്ക കർഷകരും ബാങ്ക് വായ്പയും പലിശയ്ക്ക് പണമെടുത്തുമാണ് കൃഷിയിറക്കുന്നത്
പരിവാഹൻ സേവനങ്ങൾ ഇനി ആധാർ ഒടിപി നിർബന്ധം: ഇടനിലക്കാരുടെ ചൂഷണത്തിന് തടയിടാൻ എംവിഡി
തിരുവനന്തപുരം: ഇടനിലക്കാരുടെ ചൂഷണം തടയുന്നതിന്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പിന്റെ പരിവാഹൻ സേവനങ്ങൾ പൂർണമായും ആധാർ ഒടിപി അധിഷ്ഠിതമാക്കുന്നു. വാഹന-ഡ്രൈവിംഗ് ലൈസൻസ് സംബന്ധമായ 60-ഓളം സേവനങ്ങളാണ് പുതിയ മാറ്റത്തിന്റെ പരിധിയിൽ വരുന്നത്. സെപ്റ്റംബർ 21 മുതൽ ഈ പുതിയ സംവിധാനം നിലവിൽ വരുമെന്ന് എം.വി.ഡി വ്യക്തമാക്കി.വാഹൻ, സാരഥി പോർട്ടലുകൾ വഴിയാണ് എംവിഡി ഇത്തരം ഓൺലൈൻ സേവനങ്ങൾ നൽകുന്നത്. ഇതിൽ 21 സേവനങ്ങൾ നിലവിൽ ഓഫീസുകളിൽ നേരിട്ടെത്താതെ തന്നെ ലഭ്യമാണ്. ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ള മൊബൈൽ നമ്പറിലേക്ക് വരുന്ന ഒടിപി ഉപയോഗിച്ചായിരിക്കും ഇനി മുതൽ അപേക്ഷകരുടെ വിവരങ്ങൾ പരിശോധിക്കുക.എന്നാൽ, ചില സേവനങ്ങളിൽ കർശനമായ ഒടിപി പരിശോധന ഇല്ലാതിരുന്നത് അനധികൃത ഏജന്റുമാർ മുതലെടുക്കുന്നതായി വ്യാപക പരാതി ഉയർന്നിരുന്നു. അപേക്ഷാ നടപടികളിലെ സങ്കീർണതയും സമയക്കുറവും കാരണം ഏജന്റുമാരെ ആശ്രയിക്കുന്ന സാധാരണക്കാരാണ് ഇത്തരത്തിൽ ചൂഷണത്തിന് ഇരയാകുന്നത്.അപൂർണമായ രേഖകൾ അപ്ലോഡ് ചെയ്ത് അപേക്ഷകൾ ബോധപൂർവം വൈകിപ്പിച്ച ശേഷം, അത് വേഗത്തിലാക്കി നൽകാമെന്ന് പറഞ്ഞ് അമിത തുക ഈടാക്കുന്ന പ്രവണത വർദ്ധിച്ച സാഹചര്യത്തിലാണ് എംവിഡിയുടെ ഈ കർശന നടപടി. എല്ലാ സേവനങ്ങളും ഫെയ്സ്ലെസ് ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റുന്നതോടെ ഇത്തരം തട്ടിപ്പുകൾക്ക് തടയിടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സ്വർണം വാങ്ങാൻ കാത്തിരുന്നവർക്ക് ആശ്വാസം; ഗ്രാമിന് ₹265 കുറഞ്ഞു.
കേരളത്തിലെ സ്വർണവിപണിയിൽ ഇന്ന് വലിയ വിലക്കുറവ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ₹14,505 ആണ് ഇന്നത്തെ വില. ഇന്നലെ അപേക്ഷിച്ച് ഗ്രാമിന് ₹265 കുറഞ്ഞു. ഇതോടെ ഒരു പവൻ (8 ഗ്രാം) സ്വർണത്തിന്റെ വില ₹1,16,040 ആയി. പവന് ഇന്ന് ₹2,120യുടെ ഇടിവാണ് രേഖപ്പെടുത്തിയത്.അടുത്ത ദിവസങ്ങളിൽ വേഗത്തിൽ ഉയർന്ന സ്വർണവിലയ്ക്ക് പിന്നാലെയാണ് ഇന്നത്തെ കനത്ത തിരുത്തൽ. ആഗോള വിപണിയിലെ സമ്മർദമാണ് ആഭ്യന്തര സ്വർണവിലയിലും പ്രധാനമായും പ്രതിഫലിക്കുന്നത്. യുഎസ് ഫെഡറൽ റിസർവ് ചെയർമാൻ കെവിൻ വാർഷിന്റെ ജാക്സൺ ഹോൾ പ്രസംഗത്തിന് പിന്നാലെ അമേരിക്കയിൽ പലിശനിരക്ക് ഉയർത്താനുള്ള സാധ്യത ശക്തമായതാണ് സ്വർണവിപണിയിൽ വിൽപ്പന സമ്മർദം വർധിപ്പിച്ചത്.പലിശ നൽകാത്ത ആസ്തിയായ സ്വർണത്തിന് പലിശനിരക്ക് ഉയരുന്നത് പൊതുവെ പ്രതികൂലമാണ്. അതോടൊപ്പം യുഎസ് ഡോളർ ശക്തിപ്പെട്ടതും സ്വർണത്തിന് സമ്മർദമായി. വെള്ളിയാഴ്ച അന്താരാഷ്ട്ര വിപണിയിൽ സ്വർണവില 3 ശതമാനത്തിലേറെ ഇടിഞ്ഞിരുന്നു.സ്വർണത്തോടൊപ്പം വെള്ളിയിലും സമ്മർദം പ്രകടമാണ്. ഓഗസ്റ്റ് 28ന് ആഗോള വിപണിയിൽ വെള്ളിവില ഏകദേശം 4.5 ശതമാനം ഇടിഞ്ഞ് ഔൺസിന് 66.15 ഡോളറിലേക്ക് താഴ്ന്നു. എന്നാൽ മാസത്തിന്റെ തുടക്കം മുതൽ കണക്കാക്കിയാൽ വെള്ളി ഇപ്പോഴും നേട്ടത്തിലാണ്. ഇന്ത്യയിൽ ഇന്ന് വെള്ളിയുടെ നിരക്ക് ഏകദേശം ₹254.90 ഒരു ഗ്രാമിനും ₹2,54,900 ഒരു കിലോഗ്രാമിനും ആണ്. കേരളത്തിൽ ഒരു കിലോ വെള്ളിക്ക് ഏകദേശം ₹2,64,900 എന്ന നിരക്കാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇന്നലെ അപേക്ഷിച്ച് കിലോയ്ക്ക് ₹100 കുറഞ്ഞിട്ടുണ്ട്
മുൻകാല നഷ്ടം 5000 കോടി; നാലുവർഷം സർച്ചാർജ് ചുമത്താൻ കെഎസ്ഇബി
തിരുവനന്തപുരം :കെ.എസ്.ഇ.ബി.യുടെ മുൻകാല നഷ്ടമായ അയ്യായിരംകോടി രൂപയോളം ഈടാക്കാൻ നാലുവർഷം സർച്ചാർജ് ചുമത്തും."വൈദ്യുതി നിരക്കിനു പുറമേ യൂണിറ്റിന് നിശ്ചിത പൈസ നിരക്കിലായിരിക്കും സർച്ചാർജ്. നഷ്ടം നികത്താനുള്ള ശുപാർശ സമർപ്പിക്കാൻ കെ.എസ്.ഇ.ബി.ക്ക് റെഗുലേറ്ററി കമ്മിഷൻ നിർദേശം നൽകി. സുപ്രീംകോടതി ഉത്തരവ് പ്രകാരമാണ് നഷ്ടം ഈടാക്കുന്നത്."നിലവിലെ വൈദ്യുതിനിരക്കിന് ഈ വർഷം മാർച്ച് 31 വരെയാണ് പ്രാബല്യം. ഏപ്രിൽ ഒന്നുമുതൽ നിരക്ക് പുതുക്കണം. ഇതിനുള്ള അപേക്ഷ നവംബറിൽ കെ.എസ്.ഇ.ബി. റെഗുലേറ്ററി കമ്മിഷന് നൽകണം. ഇതോടൊപ്പം മുൻകാല നഷ്ടം നികത്താനുള്ള നിർദേശവും സമർപ്പിക്കണം.കെ.എസ്.ഇ.ബി.യുടെ നഷ്ടം വൈദ്യുതി നിരക്ക് വർധിപ്പിച്ചാണ് നികത്താറ്. 2024 മാർച്ച് 31വരെയുള്ള കണക്കിൽ നികത്തിനൽകാത്ത 6645 കോടി രൂപയുടെ നഷ്ടം ശേഷിക്കുന്നുണ്ട്. നഷ്ടം മുഴുവൻ ഈടാക്കാൻ അനുവദിച്ചാൽ വൈദ്യുതിനിരക്ക് അമിതമായി കൂടുമെന്നതിനാൽ റെഗുലേറ്ററി കമ്മിഷനുകൾ തീരുമാനമെടുക്കാതെ മാറ്റിവെച്ചതാണിത്.2024 വരെയുള്ള കണക്കിൽ 6645 കോടിരൂപയാണ് നഷ്ടമെങ്കിലും ഇതിൽ കുറച്ച് ഇതിനകം കെ.എസ്.ഇ.ബി.ക്ക് ഈടാക്കാനായിട്ടുണ്ട്. ശേഷിക്കുന്നത് എത്രയെന്ന് കെ.എസ്.ഇ.ബി. കണക്കാക്കി അറിയിക്കും.കുറഞ്ഞത് അയ്യായിരം കോടിയെങ്കിലും വരുമെന്നാണ് കണക്കാക്കുന്നത്. ഇത് നാലുവർഷം നാല് തുല്യതവണകളായി കിട്ടുംവിധം സർച്ചാർജ് തീരുമാനിക്കുകയാണ് റെഗുലേറ്ററി കമ്മിഷന്റെ ചുമതല."
മെസിയുടെ പേരിലുള്ള തട്ടിപ്പ്: വിജിലൻസും കേസെടുക്കും, അന്വേഷണ ഉത്തരവ് ഉടൻ
ഫുട്ബോൾ ഇതിഹാസം മെസിയുടെ പേരിലുള്ള തട്ടിപ്പിൽ വിജിലൻസും കേസെടുക്കും. ജിഎസ്ടി തട്ടിപ്പിൽ വിജിലൻസ് അന്വേഷണ ഉത്തരവ് ഉടൻ പുറത്തിറക്കും. 26 കോടി രൂപ ജിഎസ്ടി പിരിച്ചെടുക്കുന്നതിലെ ഉദ്യോഗസ്ഥ വീഴ്ചയാണ് അന്വേഷിക്കുക. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്ക് ജിഎസ്ടി കമ്മീഷണർ നോട്ടീസ് നൽകിയിട്ടുണ്ട്. മെസിയുടെ പേരിലുള്ള തട്ടിപ്പിൽ സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി (ആർബിസി) ക്കെതിരെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) ഫെമ കേസെടുത്തതിന് പിന്നാലെയാണ് ആണ് വിജിലൻസ് അന്വേഷണം ഉണ്ടാകുന്നത്. മെസിയെ കേരളത്തിലേക്ക് എത്തിക്കാനെന്ന പേരിൽ വിദേശത്തേക്ക് നടത്തിയ പണമിടപാടിലാണ് ഫെമ കേസെടുത്തിരിക്കുന്നത്.
സ്വർണവില താഴേക്ക്; 2 ദിവസം കൊണ്ട് 3,000 രൂപയോളം ഇടിവ്, കേന്ദ്രം കനിഞ്ഞാൽ പവന് 10,000 രൂപ വരെ കുറഞ്ഞേക്കും
സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും ഇടിവ്.തുടർച്ചയായ മുന്നേറ്റത്തിൽ നിന്ന് നിക്ഷേപകർ ലാഭമെടുപ്പ് തുടങ്ങിയതോടെ വില്പനാ സമ്മർദ്ദം ശക്തമായതാണ് വിലയിടിവിന് കാരണമായത്. ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണ് കുറഞ്ഞത്. പവന് 1,17,200 രൂപയിലും ഗ്രാമിന് 14,650 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.കഴിഞ്ഞ ദിവസം രണ്ട് തവണയാണ് വില കുറഞ്ഞത്. ഉച്ചയ്ക്ക് ശേഷം പവൻ വില 2,280 രൂപ കുറഞ്ഞ് 1,17,800 രൂപയിലെത്തി. ഗ്രാമിന്റെ വില 285 രൂപ ഇടിഞ്ഞ് 14,725 രൂപയിലെത്തി. രാവിലെ ഒരു ഗ്രാം സ്വർണത്തിന് 14,940 രൂപയും പവന് 1,19,520 രൂപയുമായിരുന്നു .അമേരിക്കയിൽ പണപ്പെരുപ്പം ഉയരുകയും പലിശനിരക്ക് കൂടാനുള്ള സാധ്യത ശക്തമാകുന്നതും ഡോളറിന് കരുത്താവുകയാണ്. ഇതാണ് സ്വർണത്തിന് തിരിച്ചടിയാകുന്നത്. രാജ്യാന്തര തലത്തിൽ സ്വർണം ട്രോയ് ഔൺസിന് 4,500 ഡോളർ നിലവാരത്തേക്ക് താഴ്ന്നിട്ടുണ്ട്. അതേസമയം, സ്വർണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവയിൽ വൻ കുറവ് വരുത്താൻ കേന്ദ്രസർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.നിലവിൽ 15 ശതമാനമുള്ള ഇറക്കുമതി തീരുവ 6 ശതമാനമായി കുറയ്ക്കുന്നതാണ് പരിഗണനയിലുള്ളത്. എന്നാൽ ഇതുസംബന്ധിച്ച് കേന്ദ്രസർക്കാർ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല. ഉയർന്ന ഇറക്കുമതി നികുതി സ്വർണക്കടത്ത് വർധിപ്പിക്കുകയും ഔദ്യോഗിക ഇറക്കുമതിയും അനധികൃത വിപണിയിലെത്തുന്ന സ്വർണവും തമ്മിലുള്ള വിലവ്യത്യാസം വർധിപ്പിക്കുകയും ചെയ്യുന്നുവെന്ന ആശങ്കയാണ് തീരുവ കുറയ്ക്കാനുള്ള ചർച്ചകൾക്ക് പിന്നിൽ
ഇസ്ലാമിക ആഘോഷങ്ങളില്‍ സ്ത്രീകള്‍ വേണ്ട, പൊതുഇടങ്ങളില്‍ പ്രദര്‍ശിപ്പിക്കരുത്'; സമസ്ത കാന്തപുരം വിഭാഗം
കോഴിക്കോട്: ഇസ്ലാമിക ആഘോഷങ്ങളില്‍ സ്ത്രീകളെ പൊതുഇടങ്ങളില്‍ പ്രദര്‍ശിപ്പിക്കരുതെന്ന വിവാദ നിര്‍ദേശവുമായി സമസ്ത കാന്തപുരം വിഭാഗം. അന്യപുരുഷന്മാര്ക്കിടയില് വേദിയിലോ പൊതുഇടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുത്. ആഘോഷങ്ങള്‍ അതിരുകടക്കുന്നത് തടയണമെന്നും കാന്തപുരം അബൂബക്കര്‍ മുസലിയാര്‍ പ്രസ്തവനയില്‍ പറഞ്ഞു.നബിദിന ആഘോഷങ്ങളില്‍ സ്ത്രീകളെ പങ്കെടുപ്പിച്ചതിന് പിന്നാലെ വിമര്‍ശനം ഉയര്‍ന്നതോടെയാണ് മഹല്ലുകള്‍ക്കും മദ്രസകള്‍ക്കും നിര്‍ദേശവുമായി സമസ്ത കാന്തപുരം വിഭാഗം രംഗത്തെത്തിയത്.
ബസ് സ്റ്റാൻഡിൽവെച്ച് മോഷണം പ്ലാൻചെയ്തു, സഹോദരങ്ങളെ കൈയോടെ പൊക്കി പോലീസ്; നിരവധി കേസിലെ പ്രതികൾ
കോഴിക്കോട്: കസബ പോലീസ് സ്റ്റേഷൻ പരിധിയിൽവെച്ച് കവർച്ച ആസൂത്രണം ചെയ്യുന്നതിനിടെ കല്ലായി ചക്കുംകടവ് സ്വദേശികളും സഹോദരങ്ങളുമായ രണ്ടുപേർ പിടിയിൽ. അമ്പലതാഴം എം.പി. വീട്ടിൽ മുഹമ്മദ് ഷിഹാൽ എം.പി (26), മുഹമ്മദ് ഫാസിൽ എം.പി. (24) എന്നിവരെയാണ് കസബ പോലീസ് അറസ്റ്റ് ചെയ്തത്.ബുധനാഴ്ച്ച രാത്രി പാളയം ബസ് സ്റ്റാൻഡിലെ പ്രധാന കവാടത്തിന്റെ പടിഞ്ഞാറ് ഭാഗത്തുവെച്ച് പ്രതികൾ കവർച്ചയും ഭവനഭേദനവും ആസൂത്രണം ചെയ്യുന്നതിനിടെ കസബ പോലീസ് സബ്ബ് ഇൻസ്പെക്ടർ രാകേഷ്, അസിസ്റ്റന്റ് സബ്ബ് ഇൻസ്പെക്ടർ നൗഫൽ, സിവിൽ പോലീസ് ഓഫീസർ സന്ദീപ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.പ്രതിയായ മുഹമ്മദ് ഷിഹാലിന് കൊയിലാണ്ടി, വടകര, കോട്ടക്കൽ, അരീക്കോട്, മെഡിക്കൽ കോളേജ്, ഫറോക്ക്, ചേവായൂർ, എലത്തൂർ, മാറാട്, പന്തീരങ്കാവ്, നല്ലളം, മാവൂർ, കസബ, നടക്കാവ്, പോലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളുണ്ട്. കൊയിലാണ്ടി ഗൾഫ് ബസാറിലുള്ള മൊബൈൽ കടയിൽ നിന്നും എട്ട് മൊബൈൽ ഫോണുകളും, രണ്ട് സ്മാർട്ട് വാച്ചുകളും മോഷണം നടത്തിയ കേസ്.അരക്കിണറിലുള്ള അമ്പലത്തിന് പുറത്തുള്ള ഭണ്ഡാരം കമ്പിപ്പാര കൊണ്ട് കുത്തിപ്പൊളിച്ച് പണം മോഷണം നടത്തിയതിനുള്ള കേസ്. പന്തീരാങ്കാവ് ലാൻഡ് മാർക്ക് ബിൽഡിങ്ങിന് മുൻവശം പാർക്ക് ചെയ്തിരുന്ന ലോറി ക്യാബിനിൽ നിന്നും അൻപത്തയ്യായിരം രൂപയും, മൊബൈൽ ഫോണും മോഷണം നടത്തിയതിനുള്ള കേസ്.മെഡിക്കൽകോളേജ് കാഷ്വാലിറ്റിക്ക് സമീപത്തുള്ള പാർക്കിങ്ങിൽ നിർത്തിയിട്ടിരുന്ന ബൈക്ക് മോഷ്ടിച്ച് കൊണ്ടുപോയതിനുള്ള കേസ്. ഇവയെല്ലാമടക്കം മുപ്പത്തിരണ്ടോളം കേസുകളാണ് മുഹമ്മദ് ഷിഹാലിനെതിരെ നിലവിലുള്ളത്.പ്രതിയായ മുഹമ്മദ് ഫാസിലിന് കോഴിക്കോട് ടൗൺ, കസബ, വെള്ളയിൽ, ഫറോക്ക്, ചെമ്മങ്ങാട്, പന്നിയങ്കര, മാവൂർ പോലീസ് സ്റ്റേഷനുകളിലായാണ് കേസുകളുള്ളത്. മയക്കുമരുന്ന് ഉപയോഗിക്കുന്നതിനിടെ പിടിയിലായതിനുള്ള കേസ്. മയക്കുമരുന്ന് വിൽപനയ്ക്കിടെ പിടിയിലായതിനുള്ള കേസ്. ടാഗോർ ഹാളിന് പിൻവശത്തുള്ള ഹോട്ടലിൽവെച്ച് ഭക്ഷണം കഴിക്കാനായി വന്ന യുവാവിനെ പെട്ടെന്നുണ്ടായ തർക്കത്തെ തുടർന്ന് വടികൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചതിനുള്ള കേസ്.കല്ലായി റെയിൽവേ പാലത്തിന് താഴെവെച്ച് കത്തികാണിച്ച് ഭീഷണിപ്പെടുത്തി 5000 രൂപ കവർച്ച ചെയ്തതിനുള്ള കേസ്. മോഷ്ടിച്ച ബൈക്കുമായി കറങ്ങുന്നതിനിടെ നല്ലളം മോഡേൺ ബസാർ ജയന്തി റോഡിൽവെച്ച് പോലീസിന്റെ പിടിയിലായതിനുള്ള കേസ് തുടങ്ങി ഇരുപതോളം കേസുകളാണ് മുഹമ്മദ് ഫാസിലിനതിരെ നിലവിലുള്ളത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
സുകുമാരക്കുറുപ്പ് കേസ്; നിജസ്ഥിതി അറിയണം, കേരള പൊലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: രമേശ് ചെന്നിത്തല
തിരുവനന്തപുരം: സുകുമാരക്കുറുപ്പ് കേസ് നാല് പതിറ്റാണ്ടായി തീര്‍പ്പാക്കാനാകാത്ത എല്‍പി (Long Pending) കേസ് ആണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. വരുന്ന വിവരങ്ങളുടെ നിജസ്ഥിതി എന്താണ് എന്ന് അറിയണം എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബ്രൂണൈയില്‍ സുകുമാരക്കുറുപ്പിനോട് സാദൃശ്യമുള്ള വയോധികനെ കണ്ടെത്തിയെന്ന വാര്‍ത്തയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.ഇപ്പോള്‍ നിലനില്‍ക്കുന്നത് അഭ്യൂഹങ്ങള്‍ ആണെന്ന് പറഞ്ഞ അദ്ദേഹം ക്രൈംബ്രാഞ്ച് എഡിജിപിയോട് അന്വേഷിച്ചു റിപ്പോര്‍ട്ട് നല്കാന് പറഞ്ഞിട്ടുണ്ട് എന്ന് വ്യക്തമാക്കി. ഇന്നലെയാണ് ഡിവൈഎസ്പി എച്ച് വെങ്കിടേഷിനോട് റിപ്പോര്‍ട്ട് നല്കാന് ആഭ്യന്തരമന്ത്രി നിര്‍ദ്ദേശിച്ചിരുന്നത്. അന്വേഷണം നടക്കട്ടെ എന്നും ചെന്നിത്തല പറഞ്ഞു. ചാക്കോ വധക്കേസില്‍ അലി അക്ബറിന്റെ റിപ്പോര്‍ട്ട് പൂഴ്ത്തി എന്ന ആരോപണത്തില്‍ പ്രതികരിച്ച അദ്ദേഹം വയലാര്‍ രവി ആഭ്യന്തര മന്ത്രി ആയ കാലം തൊട്ട് ഉള്ള കേസാണെന്നും ഇനി എന്ത് പൂഴ്ത്താനാണെന്നും ചോദിച്ചു. കേരള പൊലീസ് ഇന്റര്‍ പോളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഓണക്കാലത്തെ മദ്യവിൽപന: മുൻവർഷത്തേക്കാൾ ഉയർന്ന വിൽപ്പനയെന്ന് കണക്കുകൾ; ഉത്രാടം വരെ വിറ്റഴിച്ചത് 771 കോടിയുടെ മദ്യം
തിരുവനന്തപുരം :ഓണക്കാലത്ത് സംസ്ഥാനത്ത് മദ്യവിൽപനയിൽ വൻ വർധനവ്. ഉത്രാടം വരെയുള്ള എട്ട് ദിവസത്തിനിടെ 771.29 കോടി രൂപയുടെ മദ്യമാണ് ബെവ്കോയും കൺസ്യൂമർഫെഡും വഴി വിറ്റഴിച്ചത്. കഴിഞ്ഞ വർഷം ഇതേ എട്ട് ദിവസങ്ങളിൽ 694.96 കോടി രൂപയുടെ മദ്യവിൽപന നടന്ന സ്ഥാനത്താണ് ഈ വർധന.ഉത്രാട നാളിൽ മാത്രം 126 കോടിഉത്രാട ദിനത്തിൽ മാത്രം സംസ്ഥാനത്ത് 126.31 കോടി രൂപയുടെ മദ്യവിൽപന നടന്നുവെന്നാണ് സർക്കാരിൻ്റെ കണക്കുകൾ വ്യക്തമാക്കുന്നത്. കൺസ്യൂമർഫെഡിന്റെ ഉടമസ്ഥതയിലുള്ള ഔട്ട്ലെറ്റുകൾ വഴി മാത്രം ഉത്രാടത്തിന് 20 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. ഓണത്തോടനുബന്ധിച്ച് ബെവ്കോയുടെയും കൺസ്യൂമർഫെഡിന്റെയും പ്രമുഖ ഔട്ട്ലെറ്റുകളിലെല്ലാം വൻ തിരക്കാണ് അനുഭവപ്പെട്ടത്. മലയാളി ഓണാഘോഷത്തിൽ മദ്യത്തിന് കുറവൊന്നും വരുത്തിയില്ലെന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്. എന്നാൽ ഏത് ഔട്ട്ലെറ്റിലാണ് ഏറ്റവും കൂടുതൽ മദ്യം വിറ്റഴിച്ചതെന്ന വിവരം സംസ്ഥാന സർക്കാർ പുറത്തുവിട്ടിട്ടില്ല.
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ കടുത്തക്ഷാമം തുടരുന്നു
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ കടുത്തക്ഷാമം തുടരുന്നു. നിലവിൽ 799 ഒഴിവുകൾ സംസ്ഥാനത്താകെയുണ്ട്. ഇതിൽ ഭൂരിഭാഗവും അസിസ്റ്റന്റ് സർജൻ തസ്തികയിൽ, 431 ഒഴിവ്. പി.എസ്.സി. മുഖേന 430 പേർക്ക് അഡ്വൈസ് മെമ്മോ അയച്ചതിൽ 134 പേർക്ക് നിയമന ഉത്തരവ് നൽകി. അതിൽത്തന്നെ കുറച്ചുപേർ ജോലിയിൽ പ്രവേശിച്ചിട്ടില്ല.കൂടുതൽ ഡോക്ടർക്ഷാമം കാസർകോട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ. കാസർകോട് ജില്ലയിൽ അസിസ്റ്റൻ്റ് സർജൻ തസ്തികയിൽമാത്രം 113 ഒഴിവുകളുണ്ട്; സിവിൽ സർജൻ തലത്തിൽ മൂന്നും. പാലക്കാട് ജില്ലയിൽ 87 -ഉം കണ്ണൂരിൽ 70 -ഉം അസിസ്റ്റന്റ് സർജൻ ഒഴിവുകളുണ്ട്. ഇടുക്കിയിൽ 41 ഒഴിവുകളാണുള്ളത്.ഇടുക്കി ജില്ലാ ആശുപത്രിയിൽ 34 ഡോക്ടർ തസ്തികയിൽ 10 എണ്ണം ഒഴിഞ്ഞുകിടക്കുന്നു. ഇവിടെ പ്രതിദിനം പുറംരോഗി വിഭാഗത്തിൽമാത്രം ആയിരംമുതൽ 1200 വരെ രോഗികൾ എത്തുന്നുണ്ട്. പത്തനംതിട്ട ജില്ലയിൽ അസിസ്റ്റന്റ് സർജൻ തലത്തിൽ 25 ഒഴിവുകളുണ്ട്. കൊല്ലം ജില്ലയിൽ കൺസൾട്ടന്റ്റ് തലത്തിൽ മാത്രം 14 ഒഴിവുകളുണ്ട്. വയനാട്ടിൽ കൺസൾട്ടന്റ്റ് തലത്തിൽ 16 ഒഴിവുകളും ജൂനിയർ കൺസൾട്ടന്റ് തലത്തിൽ 13 ഒഴിവുകളും. തൃശ്ശൂരിൽ ഏഴ് സിവിൽ സർജൻ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു.പി.എസ്.സി. ശുപാർശചെയ്തവർ ജോലിയിൽ പ്രവേശിക്കാത്തതും സ്ഥാനക്കയറ്റം സമയബന്ധിതമായി നടപ്പാക്കാത്തതും ഒഴിവ് തുടരാൻ കാരണമാണ്. സ്ഥിതി പരിഹരിക്കാൻ ആരോഗ്യവകുപ്പ് പ്രത്യേക എച്ച്.ആർ. സെൽ രൂപവത്കരിച്ചിട്ടുണ്ട്. മെഡിക്കൽ ആൻഡ് ഹോസ്പ്പിറ്റൽ അഡ്മിനിസ്ട്രേഷൻ ഡെപ്യൂട്ടി ഡയറക്ടർ ഡോ. വി. അനിലിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതിയാണിത്. ഡോക്ടർമാരുടെ സീനിയോറിറ്റി പട്ടിക തയ്യാറാക്കി സ്ഥാനക്കയറ്റം നൽകുകയാണ് സെല്ലിൻ്റെ ലക്ഷ്യം. ഈ വർഷം ഡിസംബറിനുമുൻപ് ഇതു തീർപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്.
ആശുപത്രിയില്‍ പോയ ഭര്‍തൃമതിയായ യുവതിയെ നാല് ദിവസമായി കാണാനില്ല
കോഴിക്കോട് : ആശുപത്രിയില്‍ പോയ ഭര്‍തൃമതിയായ യുവതിയെ നാല് ദിവസമായി കാണാനില്ലെന്ന് പരാതി. കോഴിക്കോട് താമരശ്ശേരി കൈതപ്പൊയില്‍ തെക്കെ പറമ്പില്‍ റഷീദിന്റെ ഭാര്യ ജസീന(30) യെയാണ് കാണാതായത്.കഴിഞ്ഞ ശനിയാഴ്ച രാവിലെ ആറുമണിയോടെ കൈതപ്പൊയിലിലെ വീട്ടില്‍നിന്ന് താലൂക്ക് ആശുപത്രിയിലേക്ക് പോവുകയാണെന്ന് പറഞ്ഞ് ഇറങ്ങിയതിന് ശേഷം ഇവര്‍ തിരിച്ചെത്തിയില്ലെന്ന് പോലീസിന് നല്കിയ പരാതിയില്‍ പറയുന്നു. അവസാനമായി കാണിച്ച മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പേരാമ്പ്രയാണ്.വയലറ്റ് നിറത്തിലുള്ള ചുരിദാറാണ് ജസീന കാണാതാവുമ്പോള്‍ ധരിച്ചിരുന്നത്. ഇടതുഭാഗത്തെ കവിളില്‍ കാക്കപ്പുള്ളിയുണ്ട്. താമരശ്ശേരി പോലീസ് സ്റ്റേഷനിലാണ് ബന്ധുക്കള്‍ പരാതി നല്‍കിയത്. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താമരശ്ശേരി പോലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ഫോണ്‍: 04952222240. സുമിന്‍ ജി: 9497975716, 9406414401.
തിരുവോണം; നാടും നഗരവും ആഘോഷ നിറവില്‍
ഇന്ന് തിരുവോണം. സമത്വത്തിന്റെ സന്ദേശം പകരുന്ന ആഘോഷമാണ് മലയാളികള്‍ക്ക് തിരുവോണം. കാര്‍ഷിക സംസ്കാരത്തിന്റെ വിളവെടുപ്പ് ഉത്സവമാണിത്. ഉള്ളവര്‍ ഇല്ലാത്തവര്‍ക്കു കൊടുത്തും കഷ്ടപ്പെടുന്നവന് താങ്ങായി നിന്നും ഈ ആഘോഷത്തെ നമുക്ക് വിശ്വമാനവികതയുടെ സ്നേഹസദ്യയാക്കി മാറ്റാംഇന്ന് തിരുവോണം. സമത്വത്തിന്റെ സന്ദേശം പകരുന്ന ആഘോഷമാണ് മലയാളികള്‍ക്ക് തിരുവോണം. കാര്‍ഷിക സംസ്കാരത്തിന്റെ വിളവെടുപ്പ് ഉത്സവമാണിത്. ഉള്ളവര്‍ ഇല്ലാത്തവര്‍ക്കു കൊടുത്തും കഷ്ടപ്പെടുന്നവന് താങ്ങായി നിന്നും ഈ ആഘോഷത്തെ നമുക്ക് വിശ്വമാനവികതയുടെ സ്നേഹസദ്യയാക്കി മാറ്റാംമലരിന് കൂട നിറയ്ക്കുന്ന തുമ്പകളും ദീപക്കുറ്റികള്‍ നാട്ടിയിരിക്കുന്ന നറുമുക്കുറ്റികളും വെള്ളിത്താലവുമേന്തി നില്ക്കുന്ന നെയ്യാമ്പലുകളുമായി തിരുവോണത്തെ വരവേല്‍ക്കുകയാണ് കേരളം. പ്രകൃതിയൊരുക്കിയ സ്വീകരണപ്പന്തലിലൂടെയാണ് മാവേലി മന്നന്റെ വരവ്.
ചരിത്രത്തിലാദ്യമായി ഓണത്തിന് മുന്നേ ഹോണറേറിയവും ഉത്സവബത്തയും ആശമാരുടെ അക്കൗണ്ടിൽ
ആശമാർക്കുള്ള ഹോണറേറിയവും ഉത്സവബത്തയും ഓണമെത്തുന്നതിനും ദിവസങ്ങൾക്കു മുൻപേ തന്നെ നൽകി സർക്കാർ . ആഗസ്റ്റ് മാസത്തെ ഹോണറേറിയമായി 12,000 രൂപയും ഉത്സവബത്ത ഇനത്തിൽ 1,450 രൂപയുമുൾപ്പടെ ആകെ 29 കോടി 93 ലക്ഷം രൂപയുടെ ഹോണറേറിയവും 3 കോടി 61 ലക്ഷത്തോളം രൂപയുടെ ഉത്സവബത്തയുമാണ് സംസ്ഥാനത്തെ ആശമാരുടെ അക്കൗണ്ടിലെത്തിച്ചത് .ആശമാരടക്കമുള്ള മുൻനിര ആരോഗ്യ പ്രവർത്തകരുടെ പ്രശ്നങ്ങൾ പഠിച്ച്, ഹോണറേറിയവും മറ്റ് ആനുകൂല്യങ്ങളും യഥാസമയം അനുവദിക്കുന്നതിലെ തടസ്സങ്ങൾ പരിഹരിക്കുന്നതിന് സർക്കാർ പ്രഥമ പരിഗണന നൽകിയിരുന്നു. മുൻപ് ഓണത്തിന് ഇവർക്ക് ലഭിച്ചിരുന്നത് അതിനു മുൻമാസങ്ങളിലെ ഹോണറേറിയമായിരുന്നു. എന്നാൽ ഇത്തവണ ആഗസ്റ്റ് മാസം അവസാനിക്കും മുന്നെ ഓണം എത്തിയെങ്കിലും ഉപാധികളില്ലാതെ ഹോണറേറിയം മുഴുവനായും സർക്കാർ നൽകി. അതുകൊണ്ട് തന്നെ ഇതാദ്യമായി ആശമാർക്ക് ഒരു രൂപ പോലും കുടിശ്ശികയില്ലാത്ത ഒരോണക്കാലം ഉറപ്പാക്കാനായി.
പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം: ‘തീരുമാനം പുനഃപരിശോധിക്കണം’; കേന്ദ്രത്തിന് കത്തയച്ച് സംസ്ഥാനം
പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ കേന്ദ്രത്തിന് കത്തയച്ച് സംസ്ഥാനം. കേന്ദ്ര റെയിൽവേ മന്ത്രിക്ക് മുഖ്യമന്ത്രി വി ഡി സതീശൻ ആണ് കത്ത് അയച്ചത്. ഡിവിഷൻ വിഭജിക്കാനുള്ള തീരുമാനം പുനപരിശോധിക്കണമെന്ന് കത്തിലൂടെ കേരളം ആവശ്യപ്പെട്ടു. ഏകപക്ഷീയമായ തീരുമാനം അംഗീകരിക്കില്ലെന്നും കത്തിൽ സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തിന് ഉണ്ടാകുന്ന സാമ്പത്തിക നഷ്ടത്തെക്കുറിച്ചും കേന്ദ്ര റെയിൽവേ മന്ത്രിയെ അറിയിക്കും. തീരുമാനം പുനഃപരിശോധിക്കണമെന്നത് കേരളത്തിന്റെ ഒറ്റക്കെട്ടായ ആവശ്യമാണെന്നും കത്തിൽ ഉണ്ട്.തിരുവോണ ദിവസം പാലക്കാട് റെയിൽവേ ഡിവിഷൻ ഓഫീസിൽ യുഡിഎഫ് പ്രതിഷേധിക്കും. വിഭജന തീരുമാനത്തിൽ പ്രതിഷേധിച്ച് തിരുവോണദിനത്തിൽ പാലക്കാട് റെയിൽവേ ഡിവിഷനുമുന്നിൽ യുഡിഎഫ് എംപിമാർ നിരാഹാരമിരിക്കും. രണ്ടാം ഘട്ടത്തിൽ പാർലമെന്റ് മാർച്ച് ഉൾപ്പെടെ നടത്താനാനാണ് ആലോചന. അതേസമയം ഇക്കാര്യത്തിൽ നിലവിൽ ഇടപെടേണ്ടതില്ല എന്നാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. വിഷയത്തിൽ യാഥാർത്ഥ്യം വിശദീകരിക്കാൻ മുതിർന്ന നേതാക്കളെ ബിജെപി ചുമതലപ്പെടുത്തി.കേരളത്തിലെ ജനപ്രതിനിധികളെ പോലും അറിയിക്കാതെ റെയിൽവേ പാലക്കാട് ഡിവിഷനിലെ മംഗളൂരു കേന്ദ്രീകരിച്ചുള്ള ഭാഗങ്ങൾ വെട്ടിമുറിച്ചതിൽ പ്രതിഷേധം ശക്തം. വിഭജനം കർണാടക തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള ബിജെപിയുടെ രാഷ്ട്രീയ നീക്കമെന്ന ആരോപണമാണ് കോൺഗ്രസിന്റേത്.