Pulpally
സിനിമ കഴിഞ്ഞു. 'ബാലന്റെ ' ബസ് സ്റ്റോപ്പ് ഇനി നാടിന് സ്വന്തം
പുൽപ്പള്ളി: സിനിമ ചിത്രീകരണത്തിന് വേണ്ടി മാത്രം നിർമിച്ച ഒരു ബസ് സ്റ്റോപ്പ് ഇന്ന് ഒരു നാടിന്റെ ആവശ്യത്തിനും സഞ്ചാരികളുടെ കൗതുകത്തിനും ഒരുപോലെ ഇടമായി മാറിയിരിക്കുകയാണ്.ബാലൻ എന്ന പുതിയ സിനിമയിലെ ഒരു രംഗത്തിനായാണ് പുല്‍പ്പള്ളി- ചേകാടി റോഡില്‍ ബസ്റ്റോപ്പ് നിർമ്മിച്ചത്. പച്ചപ്പിന്റെ പുതപ്പണിഞ്ഞ് കാനന പാതയുടെ അരികില്‍ തല ഉയർത്തി നില്‍ക്കുന്ന ഈ ബസ് സ്റ്റോപ്പ് സമൂഹ മാധ്യമങ്ങളിലും തരംഗമാണ്..കാണുമ്പോള്‍ ആരും ഒറ്റനോട്ടത്തില്‍ പറയില്ല, ഇത് ഒരു സിനിമാ സെറ്റിന്റെ ഭാഗമായിരുന്നെന്ന്. വയനാട് പുല്‍പ്പള്ളി-ചേകാടി റോഡിലൂടെ യാത്ര ചെയ്യുന്നവർ ഇന്ന് ഈ ബസ് സ്റ്റോപ്പ് കാണാൻ പോലും വാഹനം നിർത്തും.സിനിമയുടെ ഷൂട്ടിങ് പൂർത്തിയായി. ക്യാമറകള്‍ മടങ്ങി. താരങ്ങളും അണിയറ പ്രവർത്തകരും പോയി. എന്നാല്‍, ഈ ബസ് സ്റ്റോപ്പ് പൊളിച്ചുമാറ്റരുതെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം.
തിരുസ്വരൂപ പ്രതിഷ്ഠയും നൊവേനയും ആരംഭിച്ചു.
പുൽപ്പള്ളി:- തോമാശ്ലീഹായുടെ രക്തസാക്ഷിത്വ ദിനമായ ദു:ഖ്റാന തിരുനാളിനു മുന്നോടിയായി മരകാവ് സെന്റ് തോമസ് പള്ളിയിൽ ശ്ലീഹായുടെ തിരുസ്വരൂപ പ്രതിഷ്ഠയും 9 ദിവസം നീണ്ടുനിൽക്കുന്ന പ്രത്യേക നൊവേനയും ആരംഭിച്ചു. വയനാട്ടിൽ മാർത്തോമാ ശ്ലീഹായുടെ നാമധേയത്തിൽ ആരംഭിച്ച ആദ്യത്തെ ദൈവാലയങ്ങളിൽ ഒന്നാണ് മരകാവ് സെന്റ് തോമസ് പള്ളി . സ്ഥാപിതമായിട്ട് 80 വർഷങ്ങളോളമാകുന്ന ഇവിടെ, എല്ലാ വെള്ളിയാഴ്ചകളിലും തോമാശ്ലീഹായോടുള്ള പ്രത്യേക പ്രാർത്ഥനകളും നടത്തിവരുന്നു .ജൂലൈ മൂന്ന് ദു:ഖ്റാന തിരുനാളിൽ പ്രത്യേക തിരുകർമ്മങ്ങളോടുകൂടിയ ആഘോഷവും ഇവിടെ നടക്കും .ഇടവകയിലെ മൂന്നു വാർഡുകളിൽ പെട്ട കുടുംബങ്ങൾ ചേർന്നാണ് ഓരോ ദിവസത്തെയും പ്രാർത്ഥനകൾക്ക് നേതൃത്വം നൽകുന്നത്. ഇടവക വികാരി ഫാദർ ജോസ് കളപ്പുര തിരുസ്വരൂപ പ്രതിഷ്ഠ നടത്തി. തുടർന്ന് ദിവ്യബലി, നൊവേന, കുടുംബങ്ങൾക്ക് വേണ്ടിയുള്ള പ്രത്യേക സമർപ്പണ പ്രാർത്ഥനയും നടത്തി .
സ്‌നേഹാദരവ് 2026; ഉന്നതവിജയം നേടിയവരെ ആദരിച്ചു.
പുല്‍പ്പള്ളി: കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുല്‍പ്പള്ളി മേഖലയിലെ വിവിധ മത്സരങ്ങളിലും പരീക്ഷകളിലും ഉന്നതവിജയം നേടിയവരെ ആദരിക്കുവാന്‍ 'സ്‌നേഹാദരവ് 2026' എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചു. ഡി സി സി പ്രസിഡന്റ് അഡ്വ. ടി ജെ ഐസക് ഉദ്ഘാടനം ചെയ്തു. വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയും, കലാകായിക രംഗങ്ങളില്‍ മികച്ച സംഭാവനകള്‍ നല്‍കിയും നാടിന്റെ അഭിമാനമായി മാറി വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെ അഭിനന്ദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് പി ഡി ജോണി അധ്യക്ഷനായിരുന്നു. കെ പി സി സി ജനറല്‍ സെക്രട്ടറി കെ എല്‍ പൗലോസ് മുഖ്യപ്രഭാഷണം നടത്തി. എന്‍ യു ഉലഹന്നാന്‍, വര്‍ഗീസ് മുരിയന്‍കാവില്‍, ടി പി ശശിധരന്‍ മാസ്റ്റര്‍, കെ ടി ജോസ്, മണി പാമ്പനാല്‍, ജോമറ്റ് സെബാസ്റ്റ്യന്‍, ജോളി നരിതൂക്കി, തോമസ് പാഴുക്കാല, ലിജോ ജോര്‍ജ്, ഷിജോ ജോസഫ്, സാബു ഫിലിപ്പ്, ജോര്‍ജ് കൊല്ലിയില്‍, ജോസഫ് കുന്നത്തുമറ്റം, സിജു പൗലോസ്, വിനോദ് കാഞ്ഞുകാരന്‍, ഗിരിജാ കൃഷ്ണന്‍, ബീന സജി, ശ്രീദേവി മുല്ലക്കല്‍, ഗീത കുഞ്ഞികൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ആറാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി
പുൽപ്പള്ളി: ആറാം ക്ലാസ് വിദ്യാർഥിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.കൊളവള്ളി പാറക്കവല കഞ്ഞിക്കുഴിയിൽ കലേഷിൻ്റേയും ലതിക യുടേയും മകൻ അഭിലാഷ് (11) ആണ് മരിച്ചത്. ഞായറാഴ്‌ച വൈകുന്നേര മാണ് അഭിലാഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവ സമയം വീട്ടിൽ മറ്റാരുമില്ലായിരുന്നു. മാനന്തവാടി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയി ലെ പോസ്റ്റുമോർട്ടത്തിന് ശേഷം തിങ്കളാഴ്‌ച വൈകുന്നേരത്തോടെ മൃതദേ ഹം വീട്ടുവളപ്പിൽ സംസ്ക്‌കരിച്ചു. കബനിഗിരി സെന്റ് മേരീസ് എ.യു.പി. സ്കൂളിലെ വിദ്യാർഥിയായിരുന്നു. സഹോദരങ്ങൾ: അഖിലേഷ്, ഗോപിക.
പാതിരി അങ്കണവാടിയിൽ ഇന്ന് പ്രവേശനോത്സവവും യാത്രയയപ്പും സംഘടിപ്പിച്ചു.
മുള്ളൻകൊല്ലി പഞ്ചായത്തിലെ പാതിരി അങ്കണവാടിയിൽ പ്രവേശനോത്സവവും യാത്രയയപ്പും സംഘടിപ്പിച്ചു. വാർഡ് മെമ്പർ മുനീർ ആച്ചിക്കുളം പരിപാടി ഉദ്ഘാടനം ചെയ്തു. അങ്കണവാടി വർക്കർ ഡെയ്സി സ്വാഗതം ചെയ്തു.ചടങ്ങിൽ ALMSE അംഗങ്ങൾ, രക്ഷിതാക്കൾ, പരിസരവാസികൾ എന്നിവർ പങ്കെടുത്തു. പുതുതായി പ്രവേശനം നേടിയ കുട്ടികൾക്ക് സ്വാഗതമൊരുക്കുകയും യാത്രയയപ്പ് സ്വീകരിച്ചവർക്ക് ആശംസകൾ നേരുകയും ചെയ്തു.
എം. ജെ ടോമിക്ക് യാത്രയയപ്പ് നൽകി.
പുൽപ്പള്ളി :പുൽപ്പള്ളി ബെവ്‌കോ ഔട്ട് ലെറ്റിൽ നിന്ന് 25- വർഷത്തെ ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ച പുൽപ്പള്ളി, മരകാവ്, മണ്ഡപത്തിൽ എം. ജെ ടോമിക്ക് സഹപ്രവർത്തക ർ യാത്രയയപ്പ് നൽകി.അനീഷ് വി. ജി ( പുൽപ്പള്ളി ഔട്ട് ലെറ്റ് അസ്സി : ചെയർ പേഴ്സൺ, ) സ്വാഗതം ആശംസിച്ചു. പുൽപ്പള്ളി ബവ്‌കോ ഔട്ട്ലെറ്റ് ഷോപ്പ് - ഇൻ ചാർജ് മിഥിൻ രാജ് അധ്യക്ഷത വഹിച്ചു. ദീപാ ഷാജി (പുൽപ്പള്ളി ഔട്ട്ലെറ്റ് വനിത ചെയർപേഴ്സൺ ) , ജിമ്മി ജോസ്, അനു ആനന്ദ്, സിങ്കൽ തോമസ് , ആശംസ പറഞ്ഞു. ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കുന്ന എം ജെ ടോമിക്ക് സഹപ്രവർത്തകർ ഉപഹാരം നൽകി.ടോമി. എം. ജെ നന്ദി പറഞ്ഞു.ജമുന പ്രഹ്ലാദൻ ( അസ്സി : ചെയർപേഴ്സൺ പുൽപ്പള്ളി ഔട്ട് ലെറ്റ് ), സുധ ഷിമോദ്, അലീന ജിജോ, സന്തോഷ് വി. എ സ്, സുബ്രഹ്മണ്യൻ പ്രോഗ്രാമിന് നേതൃത്വം നൽകി.
