Mananthavady
ദേശീയ നേത്രദാന പക്ഷാചരണം പൊതുജനങ്ങള്‍ നേത്രദാനത്തിന് സന്നദ്ധരാവണം: എം.എല്‍.എ ഉഷ വിജയന്‍
പൊതുജനങ്ങള്‍ നേത്രദാനത്തിന് സന്നദ്ധരായി അന്ധതയ്ക്ക് പരിഹാരം കാണാമെന്ന് എം.എല്‍.എ ഉഷ വിജയന്‍. മാനന്തവാടി സ്‌കില്‍ ലാബില്‍ നടന്ന 41-ാമത് ദേശീയ നേത്രദാന പക്ഷാചരണം ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച്സം സാരിക്കുകയായിരുന്നു എം.എല്‍.എ. കണ്ണുകള്‍ ദാനം ചെയ്യുക, കാഴ്ച സമ്മാനിക്കുകയെന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. രാജ്യത്ത് 120 ലക്ഷത്തോളം അന്ധരാണുള്ളത്. ഇതില്‍ പന്ത്രണ്ട് ലക്ഷത്തോളം പേരുടെ അന്ധതയ്ക്ക് കാരണം നേത്രപടല തകരാറുകളാണ്. നേത്രപടലം മാറ്റിവെക്കല്‍ ശസ്ത്രക്രിയയിലൂടെ മാത്രമേ കാഴ്ച വീണ്ടെടുക്കാന്‍ സാധിക്കുകയുള്ളൂ. മരണാനന്തരം ദാനം ചെയ്യുന്ന കണ്ണിന്റെ നേത്രപടലമാണ് ശസ്ത്രക്രിയക്ക് ഉപയോഗിക്കാന്‍ സാധിക്കു. ഇതിനായി എല്ലാവര്‍ക്കും നേത്രദാന സമ്മതപത്രം നല്‍കാവുന്നതാണ്. സെപ്റ്റംബര്‍ എട്ടുവരെയാണ് ദേശീയ നേത്രദാന പക്ഷാചരണം ആചരിക്കുന്നത്. മാനന്തവാടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍ അധ്യക്ഷനായ പരിപാടിയില്‍ മാനന്തവാടി നഗരസഭ ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍പേഴ്‌സണ്‍ ഷിബു കെ ജോര്‍ജ് നേത്രദാന പ്രതിജ്ഞന ചൊല്ലി. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. വി.ആര്‍ ഷീജ പക്ഷാചരണ സന്ദേശവും ജില്ലാ എന്‍സിഡി നോഡല്‍ ഓഫീസര്‍ ഡോ. പി.എസ് സുഷമ വിഷയാവതരണവും നടത്തി. മാനന്തവാടി ജില്ലാ ആശുപത്രിയിലെ ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. കെ.എം ധന്യ ബോധവത്കരണ ക്ലാസിന് നേതൃത്വം നല്‍കി. മാനന്തവാടി ഗവ നഴ്‌സിങ് കോളേജ് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച നേത്രദാന ബോധവത്കരണ ലഘുനാടകം അവതരിപ്പിച്ചു. ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.എം മൊയ്തീന്‍ഷാ, മാനന്തവാടി നഗരസഭ ഡിവിഷന്‍ കൗണ്‍സിലര്‍ പി.കെ ഹംസ, വയനാട് ഗവ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. യു അനുജ, മാനന്തവാടി ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. സി.കെ ജീവന്‍ലാല്‍, ജില്ലാ ഒഫ്താല്‍മിക് സര്‍ജന്‍ ഡോ. സന്ധ്യ റാം, മെഡിക്കല്‍ കോളേജ് ഒഫ്താല്‍മിക് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. രചന ചന്ദ്രന്‍, ജില്ലാ ആശുപത്രി ആര്‍.എം.ഒ ഡോ. ജി.ആര്‍ ഫെസിന്‍, ഗവ നഴ്‌സിങ് കോളേജ് പ്രിന്‍സിപ്പല്‍ കെ.കെ റസിയ, ജില്ലാ എജുക്കേഷന്‍ മീഡിയ ഓഫീസര്‍ കെ.എം മുസ്തഫ, ഡെപ്യൂട്ടി ജില്ലാ എജുക്കേഷന്‍ മീഡിയ ഓഫീസര്‍ പി.എം ഫസല്‍, ജില്ലാ വെക്ടര്‍ ബോണ്‍ ഡിസീസ് കണ്‍ട്രോള്‍ ഓഫീസര്‍ വി.പി കൃഷ്ണകുമാര്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ് സി.കെ ബിജു, ജില്ലാ നഴ്‌സിങ് ഓഫീസര്‍ ബിനിമോള്‍ തോമസ്, ജില്ല ഒഫ്താല്‍മിക് കോ-ഓര്‍ഡിനേറ്റര്‍ എം സ്മിത എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ ദേശീയ അന്ധത നിവാരണ പരിപാടി വിഭാഗം ജീവനക്കാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ആശാപ്രവര്‍ത്തകര്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
നിയന്ത്രണം വിട്ട കാർ അപകടത്തിൽപ്പെട്ടു
മാനന്തവാടി: മാനന്തവാടി പഴശ്ശി പാർക്കിന് സമീപം കാർ നിയന്ത്രണംവിട്ട് മറിഞ്ഞു.ഇന്ന് രാവിലെ 10:30ഓടെ കോഴിക്കോട് നിന്ന് മാനന്തവാടി ലാൻഡ് ട്രൈബ്യൂണൽ ഓഫീസിലേക്ക് വരികയായിരുന്ന 72കാരന്റെ കാറാണ് അപകടത്തിൽപെട്ടത്. മെയിൻ റോഡിന് അരികിൽ താഴ്ഭാഗ ത്തായി സ്ഥിതി ചെയ്യുന്ന പാർക്കിലേക്ക് മുകളിൽ നിന്നും കാർ മറിയു കയായിരുന്നു. എയർബാഗ് പ്രവർത്തിച്ചതിനാൽ വലിയൊരു ദുരന്തം ഒഴിവായെന്നും സംഭവത്തിൽ ആർക്കും പരിക്കില്ല.
നിയന്ത്രണം വിട്ട കാർ അപകടത്തിൽപ്പെട്ടു
മാനന്തവാടി: മാനന്തവാടി പഴശ്ശി പാർക്കിന് സമീപം കാർ നിയന്ത്രണംവിട്ട് മറിഞ്ഞു.ഇന്ന് രാവിലെ 10:30ഓടെ കോഴിക്കോട് നിന്ന് മാനന്തവാടി ലാൻഡ് ട്രൈബ്യൂണൽ ഓഫീസിലേക്ക് വരികയായിരുന്ന 72കാരന്റെ കാറാണ് അപകടത്തിൽപെട്ടത്. മെയിൻ റോഡിന് അരികിൽ താഴ്ഭാഗ ത്തായി സ്ഥിതി ചെയ്യുന്ന പാർക്കിലേക്ക് മുകളിൽ നിന്നും കാർ മറിയു കയായിരുന്നു. എയർബാഗ് പ്രവർത്തിച്ചതിനാൽ വലിയൊരു ദുരന്തം ഒഴിവായെന്നും സംഭവത്തിൽ ആർക്കും പരിക്കില്ല.
വനം വകുപ്പിൻ്റെ ഓണം ഫ്ലോട്ട് സന്ദർശിച്ച് മന്ത്രി;ശില്പിയെ ആദരിച്ചു
ഓണം വാരാഘോഷം സമാപനത്തിൻ്റെ ഭാഗമായി സർക്കാർ സംഘടിപ്പിച്ച ഘോഷയാത്രയിൽ സംസ്ഥാന വകുപ്പുകളുടെ വിഭാഗത്തിൽ ഒന്നാമതെത്തിയ വനം വകുപ്പിൻ്റെ ടാബ്ലോ വനം വന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ വകുപ്പ് ആസ്ഥാനത്തെത്തി സന്ദർശിച്ചു. ടാബ്ലോ നിർമ്മാണച്ചുമതല ഉണ്ടായിരുന്ന ഫോറസ്ട്രി ഇൻഫർമേഷൻ ബ്യൂറോ ടീം അംഗങ്ങളെ മന്ത്രി അഭിനന്ദിച്ചു. ഫ്ലോട്ട് നിർമ്മിച്ച കലാകാരൻ ബിജു എസ്. റ്റി. യെ മന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു. പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് & വനം വകുപ്പു മേധാവി രാജേഷ് രവീന്ദ്രൻ, ചീഫ് വൈൽഡ്ലൈഫ് വാർഡൻ & പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് (വൈൽഡ്ലൈഫ്) ഡോ. പി. പുകഴേന്തി, പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് (ഫോറസ്റ്റ് മാനേജ്മെൻ്റ്) ദീപക് മിശ്ര, അഡി. പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് (സോഷ്യൽ ഫോറസ്ടി) പ്രമോദ് ജി. കൃഷ്ണൻ, അഡി. പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് (ഫിനാൻസ്) ഡോ. എൽ. ചന്ദ്രശേഖർ, പ്ലോട്ടിൻ്റെ നിർമ്മാണച്ചുമതല ഉണ്ടായിരുന്ന ഫോറസ്ട്രി ഇൻഫർമേഷൻ ഡയറക്ടർ ബൈജു കൃഷ്ണൻ, ഫോറസ്റ്റ് പിആർഒ സിനി കെ തോമസ്, ഡി സി എഫ് ശിവപ്രസാദ് തുടങ്ങിയവർ പങ്കെടുത്തു. അതിജീവനം സഹവർത്തിത്വത്തിലൂടെ എന്ന ആശയത്തിൽ നഗരവത്കരണത്തിൻ്റെയും വനനശീകരണത്തിൻ്റെയും ബാക്കി പത്രമായി മാറിയ മരക്കുറ്റിയിൽ നിന്ന് വീണ്ടും തളിർത്ത ചില്ലയിൽ, അവശേഷിക്കുന്ന അവസാനത്തെ പച്ചപ്പിൽ, അഭയം കണ്ടെത്തുന്ന മനുഷ്യനും വംശനാശ ഭീഷണി നേരിടുന്ന വന്യജീവികളുമാണ് വനം വകുപ്പ് അവതരിപ്പിച്ചത്. പശ്ചിമഘട്ട മലനിരകളിൽ കാണപ്പെടുന്ന ശരറാന്തൽപ്പൂ വള്ളിപ്പടർപ്പും സസ്യജാലങ്ങളും നിറഞ്ഞ കാടിൻ്റെ പശ്ചാത്തലത്തിൽ മനുഷ്യരും വന്യ ജീവികളുമായുള്ള സഹവർത്തിത്വമാണ് ടാബ്ലോയിൽ ഉണ്ടായിരുന്നത്.
116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്
വെള്ളമുണ്ട: ക്രോഷെറ്റ് ചെയിൻ സ്റ്റിച്ചിങ്ങിൽ അതിവേഗ പ്രകടനം കാഴ്ചവെച്ച് വയനാട് വെള്ളമുണ്ട സ്വദേശിനിയായ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് അംഗീകാരം. ഒരു മിനിറ്റിൽ 116 ക്രോഷെറ്റ് ചെയിൻ സ്റ്റിച്ചുകൾ പൂർത്തിയാക്കിയതിനാണ് ശിവന്യ റെക്കോർഡ് സ്വന്തമാക്കിയത്.ഈ വിഭാഗത്തിലെ നിലവിലെ റെക്കോർഡ് 82 സ്റ്റിച്ചുകൾ ആയിരുന്നു. അതിനെ മറികടന്ന് ഒരു മിനിറ്റിൽ 116 സ്റ്റിച്ചുകൾ പൂർത്തിയാക്കിയാണ് ശിവന്യ ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്.വയനാട് സ്വദേശിയായ രാജിത്ത് വെള്ളമുണ്ടയുടെയും മഞ്ചുവിന്റെയും ഏക മകളാണ് ശിവന്യ. ഡിപോൾ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയായ ശിവന്യ ചെറുപ്പം മുതലേ ക്രോഷെറ്റ് ചെയിൻ വർക്കുകളോട് വലിയ താൽപര്യം പുലർത്തിയിരുന്നു.വിവിധതരം ക്രോഷെറ്റ് ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിൽ കഴിവ് തെളിയിച്ചിട്ടുള്ള ശിവന്യ പൂക്കൾ, ബാഗുകൾ തുടങ്ങി നിരവധി മനോഹരമായ വസ്തുക്കൾ സ്വന്തമായി നിർമ്മിച്ചിട്ടുണ്ട്. നൂലും ക്രോച്ചറ്റ് സൂചിയും കൈയിലെത്തിയാൽ മണിക്കൂറുകളോളം അതിൽ മുഴുകി പ്രവർത്തിക്കുന്ന ശിവന്യയുടെ കഴിവും താൽപര്യവുമാണ് റെക്കോർഡ് നേട്ടത്തിലേക്ക് നയിച്ചത്.പഠനത്തോടൊപ്പം ക്രോഷെറ്റ് മേഖലയിലും കഴിവ് വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ശിവന്യയുടെ ഈ നേട്ടം നാടിനും സ്കൂളിനും കുടുംബത്തിനും അഭിമാനമായി. ചെറുപ്രായത്തിൽ തന്നെ അന്താരാഷ്ട്ര തലത്തിലുള്ള റെക്കോർഡ് സ്വന്തമാക്കിയ ശിവന്യയ്ക്ക് വിവിധ മേഖലകളിൽ നിന്ന് അഭിനന്ദനങ്ങൾ ലഭിച്ചുവരികയാണ്.ക്രോഷെറ്റ് ചെയിൻ രംഗത്ത് കൂടുതൽ പുതിയ സൃഷ്ടികളും റെക്കോർഡ് നേട്ടങ്ങളും സ്വന്തമാക്കുകയാണ് ശിവന്യയുടെ ലക്ഷ്യം.
തോൽപെട്ടിയിൽ വൻ കുഴൽപ്പണവേട്ട ; ഒന്നര കോടിയോളം കുഴൽ പണവുമായി 3 പേർ പോലീസിന്റെ പിടിയിൽ
തിരുനെല്ലി : വാഹനത്തിൽ കടത്തുകയായിരുന്ന ഒരു കോടിയിലധികം രൂപയുടെ കുഴൽപണവുമായി 3 പേരെ തിരുനെല്ലി പോലീസ് പിടികൂടി. കോഴിക്കോട്, വടകര, നട്ട് സ്ട്രീറ്റ് അമീന കൊട്ടേജ്, പ്രഭു രാജ് (20), കണ്ണൂർ പാനൂർ, ഭിമ നിവാസിൽ സ്വപ്‌നിൽ (23), മഹാരാഷ്ട്ര ഭാൽവാണി സ്വദേശിയായ രാഹുൽ (26) എന്നിവരെയാണ് തിരുനെല്ലി പോലീസും ഡാൻസഫ് ടീമും നടത്തിയ പരിശോധയിൽ പിടികൂടിയത്. തോൽപ്പെട്ടിയിൽ നടത്തിയ വാഹന പരിശോധനക്കിടെ കർണാടക ഭാഗത്തു നിന്നും വരികയായിരുന്ന കെ എ 13 Z 9121 നമ്പർ വാഹനം തടഞ്ഞു പരിശോധിച്ചതിൽ ഡ്രൈവർ സീറ്റിന്റെ അടിഭാഗത്ത് രഹസ്യ അറയിൽ സൂക്ഷിച്ച നിലയിലാണ് 14450000 (ഒരുകോടി നൽപ്പത്തി നാല് ലക്ഷത്തി അമ്പതിനായിരം രൂപ) പിടിച്ചെടുത്തത്. സർക്കിൾ ഇൻസ്‌പെക്ടർ ടി.എം. നിധീഷിന്റെ നേതൃത്വത്തിൽ തിരുനെല്ലി സ്റ്റേഷൻ എസ്.എച്ച്.ഓ എം.സി പവനൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജലീൽ, ബിജു, അഷ്‌റഫ്, സിവിൽ പോലീസ് ഓഫീസർമാരായ ജിതിൻ, അഷ്‌റഫ്, ഡിജേഷ് ജോബിൻസ്, മുരളികൃഷ്ണൻ തുടങ്ങിയവരാണ് പരിശോധന നടത്തിയത്.
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഓണാഘോഷം നടത്തി
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ തലപ്പുഴ യൂണിറ്റ് ഓണാഘോഷം “തിമിർത്തോണം 2026” നടത്തി. തവിഞ്ഞാൽ ഗ്രേസ് ഓഡിറ്റോറിയത്തിൽ ഓണാഘോഷം ജില്ലാ പ്രസിഡണ്ട് പ്രശാന്ത്.എം ഉദ്ഘാടനം ചെയ്തു.ഷൈജു മാധവൻ, ഷോബിൻ സി ജോണി,ജിനു മേന്മ,അനീഷ് പി.ജി,പ്രജീഷ് എംപി,നിമിഷ രജിത്ത്,സനൽകുമാർ,ജോ മിഷ്എം.ജെ എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ മത്സരങ്ങളും കലാപരിപാടികളും നടത്തി.
തൃശ്ശിലേരി പള്ളി പെരുന്നാൾ സ്വാഗതസംഘo രുപികരിച്ചു.
മാനന്തവാടി: സർവ്വമത സംഗമഭൂമിയായതൃശ്ശിലേരി മോർ ബസേലിയോസ് യാക്കോബായ സുറിയാനി സിംഹാസന പള്ളിയിൽ യൽദോ മോർബസേലിയോസ് ബാവയുടെ ഓർമ്മ പെരുന്നാൾ ഒക്ടോബർ ഒന്നു മുതൽ നാല് വരെ നടത്തും. മലബാർ ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മോർസ്തേഫാനോസ് മെത്രാപ്പോലീത്ത പ്രധാന കാർമികത്വം വഹിക്കും. പെരുന്നാളിനോട് അനുബന്ധിച്ച് സാമൂഹ്യ സേവനത്തിനുള്ള ബസേലിയൻ പുരസ്കാരം, വിദ്യാഭ്യാസ മേഖലയിൽ വിവിധ നേട്ടങ്ങൾ കൈവരിച്ച വ്യക്തിക്കുള്ള പ്രതിഭാ പുരസ്കാരം, അഗതികളുടെ ആചാര്യൻ ഫാ.ഗീവർഗീസ്കാട്ടുച്ചിറയുടെ സ്മരണാർത്ഥം ഓൺലൈൻ സുവിശേഷ ഗാന മത്സരത്തിന്റെ പുരസ്കാരം, ബസേലിൻ ചാരിറ്റി വിതരണം* , എന്നിവ നടത്തുവാൻ തീരുമാനിച്ചു. മാനന്തവാടി സെന്റ് ജോർജ് ദേവാലയത്തിൽ നിന്ന് മേഖലയിലെ എല്ലാ പള്ളികളിൽ നിന്നുള്ള വിശ്വാസികളുടെ തീർത്ഥയാത്ര മതസൗഹാർദ സമ്മേളനം എന്നിവയും നടത്തും. വികാരി ഫാ. ബിജുമോൻ കർലോട്ടുകുന്നേൽ അധ്യക്ഷതയിൽ ചേർന്ന പെരുന്നാൾ പൊതുയോഗത്തിൽ ജനറൽ കൺവീനർ ബിനോയ് ഐസക് കണ്ടത്തിൽ, വിവിധ സബ് കമ്മിറ്റികൾ രൂപീകരിച്ചു. പി.വി സ്കറിയ പുളിക്കകുടിയിൽ, എൽദോ സിഎം ചെങ്ങമനാട്, ഓമന തോമസ് പൂവണ്ണാംവിളയിൽ, പി കെ ജോർജ് പുളിക്കകുടിയിൽ, ജിൻസി ബെന്നി കട്ടയ്ക്ക മേപ്പുറത്ത്, എൻ പി ജോർജ് ഞാറക്കുളങ്ങര, എന്നിവർ സംസാരിച്ചു.
മുതിരേരി ചെറുപുഷ്പ ശാഖ മിഷൻ ലീഗ് മേഖലാ മത്സരത്തിൽ ഫസ്റ്റ് റണ്ണർ അപ്പ്
കണിയാരം TTI ൽ വച്ച് നടന്ന മാനന്തവാടി രൂപത ചെറുപുഷ്പ മിഷൻ ലീഗിന്റെ മാനന്തവാടി മേഖല കലാസാഹിത്യമത്സരങ്ങളിൽ 18 ശാഖകൾ മാറ്റുരച്ചപ്പോൾ മേഖലയിൽ ഫസ്റ്റ് റണ്ണർ അപ് ആയി മുതിരേരി ചെറുപുഷ്പ ശാഖ വളരെ തിളക്കമാർന്ന വിജയം നേടിയിരിക്കുന്നു. ശാഖ ഡയറക്ടർ ഫാ.ബിനു പൈനുങ്കൽ, ജോ. ഡയറക്ടർ സി.ബെറ്റി ഡി.എസ്.ടി., ശാഖ പ്രസിഡന്റ് ഷേർലി ഒറ്റപ്ലാക്കൽ, മേഖല എക്സിക്യൂട്ടീവ് അംഗം നിനി കുറുപ്പൻ പറമ്പിൽ, ശാഖ സെക്രട്ടറി ആഞ്ചലിൻ ആത്രശ്ശേരിയിൽ എന്നിവരുടെ നേതൃത്വത്തിലുള്ള ഒരു ടീമിന്റെ കൂട്ടായ പ്രവർത്തനം ഈ ഉജ്വല നേട്ടത്തിന് സഹായകരമായി.
രോഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപെട്ടു
വയനാട് മെഡിക്കൽ കോളേജിൽ നിന്ന് രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴി കൊയിലേരിയിലായിരുന്നു അപകടം. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിൽ കാറിന് പിന്നിൽ ഇടിക്കുകയായിരുന്നു. രോഗിയെ വയനാട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
ഇത്തവണയും പതിവ് തെറ്റിച്ചില്ല: നബിദിനഘോഷയാത്രയ്ക്ക് കണിയാരത്ത് ഉജ്ജ്വല സ്വീകരണം
മാനന്തവാടിനബിദിനഘോഷയാത്രക്കുള്ള പതിവ് സ്വീകരണം ഇത്തവണയും കണിയാരത്തുകാര്‍ മുടക്കിയില്ല. കുഴിനിലം മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള നബിദിനറാലിക്കാണ് കണിയാരത്തെ അമ്പലവന്‍ കുടുംബവും സിപിഐ എം നേതൃത്വത്തില്‍ ജാതിമതഭേദമന്വേ നാട്ടുകാരും എല്ലാ വര്‍ഷവും പതിവായി സ്വീകരണം നല്‍കാറുള്ളത്. തിരുവോണ ദിനത്തില്‍ നടന്ന നബിദിനറാലിക്ക് രാവിലെ പത്തോടെയാണ് സ്വീകരണം നല്‍കിയത്. മധുര പലഹാരങ്ങളും പഴങ്ങളും ഹോര്‍ലിക്‌സുമെല്ലാം നല്‍കി കണിയാരത്തുകാര്‍ സ്വീകരണം കൊഴുപ്പിച്ചു. വര്‍ഷങ്ങളായി വിവിധ മതവിഭാഗത്തില്‍പ്പെട്ടവര്‍ ഒന്നിച്ചാണ് ഇവിടെ സ്വീകരണം ഒരുക്കാറ്. ഇടക്ക് ചെറിയ മഴ പെയ്‌തെങ്കില്ലും സ്വീകരണത്തിന് മാറ്റ് കുറഞ്ഞില്ല. സ്വീകരണ പരിപാടിക്ക് എ കെ റൈഷാദ്, രാജു മൈക്കിള്‍, കടവില്‍ ജോയി, എ അഷറഫ്, എ കെ റംഷീദ്, ജെയിംസ് വര്‍ഗീസ്, കെ രാജീവന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
തിരുനെല്ലിയിൽ സ്ത്രീകൾക്കും കുട്ടികൾക്കുമായി 'ബെദിയാട്ട' ചളിയുത്സവം സംഘടിപ്പിച്ചു
കാട്ടിക്കുളം: മണ്ണും മനുഷ്യനും തമ്മിലുള്ള ആഴത്തിലുള്ള ബന്ധം പുതുതലമുറയ്ക്ക് പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെ തിരുനെല്ലിയിൽ സ്ത്രീകളുടെയും കുട്ടികളുടെയും 'ബെദിയാട്ട' ചളിയുത്സവം സംഘടിപ്പിച്ചു. തിരുനെല്ലി സി.ഡി.എസ്, തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പ്ലാമൂല ഉളിക്കല്ലിലെ പാടശേഖരത്തിലായിരുന്നു ഈ വ്യത്യസ്തമായ ഉത്സവം അരങ്ങേറിയത്.പരമ്പരാഗത ജൈവകൃഷിരീതികളും തനത് കാർഷിക സംസ്‌കാരവും തൊട്ടറിയാനും, തദ്ദേശീയവിഭാഗങ്ങളുടെ ശാക്തീകരണവും പാരമ്പര്യ കാർഷിക രീതികളുടെ വീണ്ടെടുപ്പും ലക്ഷ്യമിട്ടാണ് ഉത്സവം ഒരുക്കിയത്. നിരവധി സ്ത്രീകളും കുട്ടികളും ആവേശത്തോടെ പങ്കെടുത്ത പരിപാടിയിൽ വിവിധ മഡ്-ഗെയിംസ് മത്സരങ്ങൾ നടന്നു. മത്സരവിജയികൾക്കുള്ള സമ്മാനങ്ങൾ തിരുനെല്ലി ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളും, വടംവലി മത്സരത്തിനുള്ള സമ്മാനങ്ങൾ സെഞ്ച്വറി പ്ലാമൂല യൂത്ത് ക്ലബ്ബും വിതരണം ചെയ്തു. കുട്ടികൾക്കായി പ്രത്യേക പ്രോത്സാഹന സമ്മാനങ്ങളും വിതരണം ചെയ്തു.
കോറോം പള്ളി പെരുന്നാളിന് ഒരുക്കങ്ങളായി
മാനന്തവാടി: പരിശുദ്ധ ദൈവമാതാവിൻ്റെ സൂനോറോയാൽ അനുഗ്രഹിക്കപ്പെട്ട കോറോം സെൻ്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ പരിശുദ്ധ ദൈവമാതാവിൻ്റെ ജനനത്തിരുനാളും 8 നോമ്പാചരണവും,ധ്യാന ശുശ്രൂഷയും,വചന പ്രഘോഷണവും സെപ്റ്റംബർ 1 ഒന്ന് മുതൽ നടക്കും. ഒന്ന് മുതൽ സെപ്റ്റംബർ 8 വരെയുള്ള ദിവസങ്ങളിൽ ഭക്തിപുരസ്‌ക്കരമായ ചടങ്ങുകളോടെയാണ് 8 നോമ്പ് ആചരിക്കുക. സെപ്റ്റംബർ 1 ന് ഇടവക വികാരി ഫാ. സോജൻ വാണാക്കുടിയിൽ തിരുന്നാൾ കൊടി ഉയർത്തും. സെപ്റ്റംബർ 1 മുതൽ 7 വരെയുള്ള ദിവസങ്ങളിൽ വിശുദ്ധ മൂന്നിൻമേൽ കുർബ്ബാനയും പ്രധാന തിരുന്നാൾ ദിനമായ സെപ്റ്റംബർ 8 ന് വിശുദ്ധ അഞ്ചിന്മേൽ കുർബ്ബാനയും നടത്തപ്പെടും. സെപ്റ്റംബർ 1 മുതൽ 5 വരെ പുത്തൻകുരിശ് ജെഎസ് സി ടീം നയിക്കുന്ന ധ്യാന ശുശ്രൂഷയും വചന പ്രഘോഷണവും നടക്കും. സെപ്റ്റംബർ 5 ന് ഇടവകയുടെയും ടീം ജ്യോതിർഗമയുടെയും മാനന്തവാടി മെഡിക്കൽ കോളേജിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് നടക്കും. സെപ്റ്റംബർ 6 ന് "നവ മാധ്യമ കാലത്തെ നവ ക്രൈസ്തവ ജീവിതങ്ങൾ" എന്ന വിഷയത്തെ ആസ്പദമാക്കി അഡ്വ ജിജിൽ ജോസഫ് ക്ലാസെടുക്കും. സെപ്റ്റംബർ 7 ന് സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പി ക്കും. പ്രധാന തിരുന്നാൾ ദിനമായ സെപ്റ്റംബർ 8 ന് രാവിലെ 6 മണിക്ക് തീർത്ഥ യാത്ര പ്രയാണം വഞ്ഞോട് വളവിൽ വിശുദ്ധ ദൈവമാതാവിൻ്റെ നാമത്തിൽ സ്ഥാപിതമായിരിക്കുന്ന കുരിശിൻ തൊട്ടിയിൽ നിന്ന് ആരംഭിക്കും. കൊല്ലിക്കണ്ടം എൽദോ മാർ ബസേലിയോസ് ബാവായുടെ കുരിശിൻ തൊട്ടിയിലും തുടർന്ന് ചീപ്പാട് സ്ഥാപിതമായിരിക്കുന്ന വിശുദ്ധ ഗീവർഗ്ഗീസ് സഹദായുടെയും കുരിശിൻ തൊട്ടിയിലും നിന്ന് ആരംഭിക്കുന്ന യാത്രകളുമായി ചേർന്ന് തുടരുന്ന യാത്ര 8 മണിക്ക് ദേവാലയത്തിൽ എത്തിച്ചേരും. തുടർന്ന് തീർത്ഥയാത്രക്ക് സ്വീകരണം നൽകും. ശേഷം പള്ളിയിൽ വിശുദ്ധ അ ഞ്ചിൻമേൽ കുർബ്ബാന നടക്കും. തുടർന്ന് പ്രസംഗം,സെമിത്തേരിയിൽ ധൂപപ്രാർത്ഥന, ലേലം, നേർച്ച ഭക്ഷണം എന്നിവയ്ക്ക് ശേഷം കൊടിയിറക്കും.
പാൽ ചുരത്തിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപ്പിച്ചു.
പാൽചുരം റോഡിൽ മണ്ണിടിച്ചിലിനെ തുടർന്ന് ഏർപ്പെടുത്തിയ ഗതാഗത നിരോധനം പിൻവലിച്ച് ജില്ലാ ഭരണകൂടം ഉത്തരവിട്ടു. അപകടത്തിൽ ഇടിഞ്ഞുവീണ മണ്ണ് പൂർണമായും നീക്കം ചെയ്തതിനാൽ ജില്ലയിൽ നിന്നും പാൽചുരം വഴി കൊട്ടിയൂർ-കണ്ണൂർ ഭാഗത്തേക്കുള്ള ഗതാഗതം പുനഃസ്ഥാപിച്ചു. ചുരത്തിൽ പോലീസിൻ്റെ നിരീക്ഷണം തുടരുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
ഓണം കളറാക്കി മാനന്തവാടി നഗരസഭയിലെ പയ്യംമ്പളി ഡിവിഷൻ
തിരുവാതിര, ഓണ പാട്ട്, വടം വലി തുടങ്ങിയ ഓണാഘോഷ മത്സരങ്ങളും കളികളുമായി മാനന്തവാടി നഗരസഭയിലെ പയ്യംമ്പളി 16-ാം ഡിവിഷൻ ഓണം കളറാക്കി. നഗരസഭ ചെയർപേഴ്സൺ ജേക്കബ്ബ് സെബാസ്റ്റ്യൻ ഓണാഘോഷം ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ ഷിബു കെ ജോർജ് അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ഷെല്ലി ജിൻസ്, കൗവല്ല്യ അച്ചപ്പൻ, ലിസി ജോസ്, സബിത,മജ്ജുള അശോകൻ, സ്മിത അനിൽകുമാർ , മുൻ കൗൺസിലർ ലൈലസജി, എ.ഡി എസ് പ്രസിഡൻ്റ് ബിന്ദു, ഷീല സിബി തുടങ്ങിയവർ സംസാരിച്ചു. രാഷട്രപതി അവാർഡ് ലഭിച്ച ഫയർ പോഴ്‌സ് ഉദ്യോഗസ്ഥൻ സെബാസ്റ്റ്യൻ, കാർഷിക മേഖലക്ക് നേതൃത്വം നൽകുന്ന ബാലൻ കുടൽകടവ് എന്നിവരെയും ചടങ്ങിൽ ആദരിച്ചു.
'ഒന്നിച്ചോണം 2026'കളറാക്കി മുതിരേരി ഇടവക
മാനന്തവാടി: 'ഒന്നിച്ചോണം 2026' എന്ന പേരിൽ മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ ഓണാഘോഷപരിപാടികൾ നടത്തി. വ്യത്യസ്തമായ ഓണമത്സര പരിപാടികൾ ഇടവക വികാരി ഫാ.ബിനു പൈനുങ്കൽ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കൺവീനർമാരായ ബിനോയ് കുറുപ്പൻപറമ്പിൽ, ജെസ്സി ചെറുവള്ളിക്കുടിയിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. അനിൽ പുത്തൻപുരയ്ക്കലിന്റെയും മതാധ്യാപകരുടെയും മറ്റ് ഇടവകാംഗങ്ങളുടെയും നേതൃത്വത്തിൽ പള്ളിയങ്കണത്തിൽ മനോഹരമായ ഓണപൂക്കളം ഒരുക്കി. തുടർന്ന് വിഭവസമൃദ്ധമായ ഓണസദ്യ ഇടവകാംഗം സജി കുടിയിരിക്കലും പള്ളിക്കമ്മറ്റിയും ചേർന്ന് തയ്യാറാക്കി. പഞ്ചായത്ത് മെമ്പർ ജോയ്സി, ഡി.എസ്.റ്റി.സിസ്റ്റേഴ്സ്, കൈക്കാരന്മാർ തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു. ഉച്ചയോടുകൂടി ഇടവകയിലെ ഓണാഘോഷ പരിപാടികൾ സമാപിച്ചു.
സൂപ്പർമാർക്കറ്റിൽ മോഷണം നടത്തിയയാൾ പിടിയിൽ
തലപ്പുഴ: തവിഞ്ഞാൽ, യവനാർകുളത്തെ മിനി സൂപ്പർമാർക്കറ്റിൽ മോഷണം നടത്തിയയാൾ പിടിയിൽ. മലപ്പുറം, കീഴാറ്റൂർ, പട്ടിക്കാട്, കാരാടാൻ വീട്ടിൽ, മൊയ്തീൻ കുട്ടി(49)യെയാണ് ശനിയാഴ്ച തലപ്പുഴ പോലീസും ജില്ലാ പോലീസ് മേധാവിയുടെ സ്പെഷ്യൽ സ്ക്വാഡും (SAGOC)ചേർന്ന് പെരിന്തൽമണ്ണയിൽ വച്ച് പിടികൂടിയത്.ജൂലൈ 30 ന് അർധരാത്രിയാണ് മോഷണം നടന്നത്. സൂപ്പർ മാർക്കറ്റിൻറെ പിറക് വശത്തെ വാതിൽ തകർത്ത് അകത്ത് കയറി മേശയിൽ സൂക്ഷിച്ച 18000 രൂപയും, 2000 രൂപയോളം വില വരുന്ന സാധനങ്ങളും മോഷ്ടിക്കുകയായിരുന്നു.സബ് ഇൻസ്പെക്ടർമാരായ കെ. ശ്രീതു, തോമസ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജിൽജിത്, അനസ്, വിജയൻ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.
കാർ നിയന്ത്രണം വിട്ടു മറിഞ്ഞു.
മാനന്തവാടി കമ്മന കരിന്തിരിക്കടവിൽ കാർ നിയന്ത്രണം വിട്ടു റോഡിൽ നിന്നും വയലിലേക്ക് മറിഞ്ഞ് അപകടം. ഇന്ന് രാവിലെയാണ് അപകടമുണ്ട യാത്. കാര്യമായ പരിക്കില്ല. അപകടത്തെ തുടർന്ന് വാഹനത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കരിന്തിരിക്കടവ് സ്വദേശിയുടേതാണ് കാർ.
കുടുംബശ്രീ ജില്ലാതല ഓണം വിപണനമേളയ്ക്ക് തുടക്കം
ഓണവിപണി കീഴടക്കാൻ കുടുംബശ്രീയുടെ ഉൽപന്നങ്ങളുമായി ജില്ലാതല ഓണം വിപണന മേളയ്ക്ക് തുടക്കമായി. മാനന്തവാടി മൈസൂർ റൂട്ടിൽ ആരംഭിച്ച വിപണനമേള എം എൽ എ ഉഷ വിജയൻ ഉദ്ഘാടനംചെയ്തു. നാടൻ രുചിയും ഗുണമേന്മയുള്ള ഉൽപ്പന്നങ്ങളും കുറഞ്ഞ വിലയിൽ ജനങ്ങളിലെത്തിച്ച് ഓണം വിപുലമാക്കാനുള്ള ശ്രമത്തിലാണ് ജില്ലാ കുടുംബശ്രീ മിഷൻ. വ്യവസായ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ കൈത്തറി ഉത്പന്നങ്ങൾക്ക് പ്രത്യേക സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്. നാടൻ പച്ചക്കറികൾ, വൈവിധ്യമാർന്ന അച്ചാറുകൾ, ശർക്കര, ചിപ്സ്, ഓണപ്പൂക്കൾ, കറി പൗഡറുകൾ,തുണിത്തരങ്ങൾ എന്നിവ മേളയിൽ ലഭ്യമാണ്. കുടുംബശ്രീ സംരംഭകരുടെ ഉൽപന്നങ്ങൾക്ക് മികച്ച വിപണി ഉറപ്പാക്കുകയാണ് മേളയിലൂടെ ലക്ഷ്യമിടുന്നത്. ഓണത്തിന് ആവശ്യമായ നിത്യോപയോഗ സാധനങ്ങൾ ഉൾപ്പെടുത്തി പ്രത്യേക ഓണക്കിറ്റുകളും കുടുംബശ്രീ വിപണിയിൽ എത്തിക്കുന്നുണ്ട്. 750 രൂപ വരെയുള്ള കിറ്റുകൾ സിഡിഎസുകൾ വഴിയാണ് വിതരണം ചെയ്യുന്നത്. ജില്ലാതല മേളയ്ക്ക് പുറമെ, ജില്ലയിലെ എല്ലാ സിഡിഎസുകളിലും രണ്ട് ഓണം വിപണന മേളകൾ വീതം നടക്കുന്നുണ്ട്. ഗ്രാമീണ മേഖലയിലുള്ളവർക്ക് തൊട്ടടുത്തുള്ള മേളകളിൽനിന്ന് ഓണവിപണി പ്രയോജനപ്പെടുത്താം. മാനന്തവാടി നഗരസഭ ചെയർപേഴ്‌സൺ ജേക്കബ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലേഖ രാജീവൻ, സിഡിഎസ് ചെയർപേഴ്സൺമാരായ പാത്തുമ്മ ടീച്ചർ, സി.ശരണ്യ, കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ കെ.പി ജയചന്ദ്രൻ എന്നിവർ സംസാരിച്ചു.
ഓണകിറ്റുകൾ നൽകി
മാനന്തവാടി: സ്വന്തം വീടുകളിൽ നിന്ന് ശേഖരിച്ച പച്ചക്കറികളും ധാന്യങ്ങളുമായി മാനന്തവാടി ജിവിഎച്എസ് വിഎച്ച്എസ് സി ഒന്നാം വർഷ എൻ.എസ്.എസ് വിദ്യാർത്ഥികൾ കൂവളമൊട്ടം കുന്ന് ഊരിലെത്തി ഓണ കിറ്റ് വിതരണം നടത്തി.. എൻ എസ് എസ് മാനസ ഗ്രാമമായി തിരഞ്ഞെടുത്ത ഊരിൽ ഓണ സ്മിതം പരിപാടിയുടെ ഭാഗമായിരുന്നു കിറ്റ് വിതരണം.ഡിവിഷൻ കൗൺസിലർ എം പി ശശികുമാർ വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു, പ്രോഗ്രാം ഓഫീസർ റംല കാവുങ്ങൽ, സ്റ്റാഫ് സെക്രട്ടറി വി മുജീബ്, അധ്യാപകരായ പി എ അനസ്, എം എസ് ബീന, എം കെ അർച്ചന ഊര് മൂപ്പൻ സി ജനാർദ്ദനൻ എന്നിവർ എന്നിവർ സംബന്ധിച്ചു,
കാൽനട യാത്രികൻ വാഹനമിടിച്ച് മരിച്ചു
മാനന്തവാടി: മാനന്തവാടി എരുമത്തെരുവിൽ കാൽനടയാത്രികൻ വാഹനമിടിച്ച് മരിച്ചു. ലോട്ടറി കച്ചവടക്കാരനായ കണ്ണോത്തുമല സ്വദേശി അറുമുഖൻ (63) ആണ് മരിച്ചത്. റോഡ് മുറിച്ചുകിടക്കുന്നതിനിടെ ലോറി ഇടിച്ചായിരുന്നു അപകടം. സംഭവസ്ഥലത്ത് വെച്ച് മരണം സംഭവിച്ചു.
ശ്രീറാം ഫിനാൻസ് ലോൺ തട്ടിപ്പ് വെള്ളമുണ്ട ബ്രാഞ്ച് മാനേജറെ ഉപരോധിച്ച് ബിജെപി
വെള്ളമുണ്ട:ശ്രീറാം ഫിനാൻസ് അടച്ചുപൂട്ടി നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബിജെപി പ്രവർത്തകർ മാനേജറെ ഉപരോധിച്ചത്. തട്ടിപ്പിനിരയായവരുടെ പൂർണ്ണ വിവരങ്ങൾ നൽകുമെന്നും 3 ദിവസത്തിനുള്ളിൽ പ്രശ്നങ്ങൾ പരിഹരിമെന്നും രേഖമൂലമുള്ള ഉറപ്പിന്മേലാണ് ഉപരോധം അവസാനിപ്പിച്ചത്.
ആടുകളെ തെരുവുനായ്ക്കൾ ആക്രമിച്ചുകൊന്നു.
പനമരം കരിമംകുന്ന് തോണിമൂല ഊരിലെ മണിയുടെ 4 ആടുകളെയാണ് ഇന്നലെ തെരുവുനായ്ക്കൾ ആക്രമിച്ചു കൊന്നത്. രണ്ടു ദിവസം മുൻപ് മണിയുടെ 2 ആടുകളെയും നായ്ക്കൾ കൊന്നിരുന്നു.
ഓപ്പറേഷൻ തണ്ടർ: കഞ്ചാവുമായി പഞ്ചാബ് സ്വദേശി എക്സൈസിന്റെ പിടിയിൽ
തോൽപ്പെട്ടി: ഓപ്പറേഷൻ തണ്ടറിൻ്റെയും ഓണം സ്പെഷ്യൽ എൻഫോഴ്സ്മെന്റ്ഡ്രൈവിന്റെയും ഭാഗമായി അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) അജയകുമാർ.കെ.കെ യുടെ നേതൃത്വത്തിൽ മാനന്തവാടി എക്സൈസ് സർക്കിൾ പാർട്ടിയും തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റ് പാർട്ടിയും സംയുക്തമായി തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ വെച്ച് മൈസൂർ പാലക്കാട് കെഎസ് ആർടിസി ബസ്സിൽ നടത്തിയ പരിശോധനയിൽ 100 ഗ്രാം കഞ്ചാവുമായി യുവാ വിനെ അറസ്റ്റ് ചെയ്‌തു.പഞ്ചാബ് ഗുർദാസ്‌പൂർ കാലന്നൂർ സ്വദേശി മോഹല്ലദാഗർ വീട്ടിൽ നരേഷ് കുമാർ (32) എന്നയാളെയാണ് അറസ്റ്റ് ചെയ്‌തത്. ഇയാൾക്കെതി രെ എൻഡിപിഎസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്‌തു. പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ ചാൾസ്കുട്ടി.ടി.ഇ, സിവിൽ എക്സൈസ് ഓഫീസർമാരായ മാനുവൽ ജിംസൺ റ്റി.പി, ചന്ദ്രൻ പി.കെ, രാജേഷ് എം.ജി,സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ഷിംജിത്ത്.പി എന്നിവർ പങ്കെടുത്തു.
പീച്ചങ്കോട് പി.എച്ച്.സി.യിൽ സായാഹ്ന ഒ.പി.യും കിടത്തിച്ചികിത്സയും പുനരാരംഭിക്കണം: എസ്.ഡി.പി.ഐ.
പീച്ചങ്കോട്: പീച്ചങ്കോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ (PHC) നിർത്തിവെച്ച സായാഹ്ന ഒ.പി.യും കിടത്തിച്ചികിത്സാ സൗകര്യവും അടിയന്തരമായി പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.ഡി.പി.ഐ. പീച്ചങ്കോട് ബ്രാഞ്ച് കമ്മിറ്റി ജില്ലാ മെഡിക്കൽ ഓഫീസർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നിവർക്ക് നിവേദനം നൽകി.വെള്ളമുണ്ട, പനമരം, എടവക തുടങ്ങിയ സമീപ പഞ്ചായത്തുകളിലെ ആയിരക്കണക്കിന് സാധാരണക്കാരായ രോഗികൾ ആശ്രയിക്കുന്ന പ്രധാന പൊതുജനാരോഗ്യ കേന്ദ്രമാണ് പീച്ചങ്കോട് പി.എച്ച്.സി. എന്നാൽ സായാഹ്ന ഒ.പി.യും കിടത്തിച്ചികിത്സയും നിർത്തിവെച്ചതോടെ രാത്രികാലങ്ങളിലും മറ്റും ചികിത്സ തേടുന്ന രോഗികൾക്ക് ദൂരെയുള്ള ആശുപത്രികളെ ആശ്രയിക്കേണ്ട സാഹചര്യമാണുള്ളതെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.സാധാരണക്കാരായ രോഗികൾക്ക് കുറഞ്ഞ ചെലവിൽ സമയബന്ധിതമായി ചികിത്സ ലഭ്യമാക്കുന്നതിനായി സായാഹ്ന ഒ.പി. അടിയന്തരമായി പുനരാരംഭിക്കണമെന്നും കിടത്തിച്ചികിത്സാ സൗകര്യം പുനഃസ്ഥാപിച്ച് ആവശ്യമായ ഡോക്ടർമാരെയും മറ്റ് ജീവനക്കാരെയും നിയമിക്കണമെന്നും എസ്.ഡി.പി.ഐ. ആവശ്യപ്പെട്ടു.ആരോഗ്യ കേന്ദ്രത്തിലെ നിർത്തിവെച്ച സേവനങ്ങൾ പുനരാരംഭിക്കാൻ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്നും നിവേദനത്തിൽ മുന്നറിയിപ്പ് നൽകി.എസ്.ഡി.പി.ഐ. പീച്ചങ്കോട് ബ്രാഞ്ച് പ്രസിഡന്റ് മുസ്തഫ പി. ആണ് നിവേദനം നൽകിയത്.ഉസ്മാൻ കെ, അയ്യൂബ് കെ, ഷമീർ കെ എന്നിവർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
കുത്തകകമ്പനികളുടെ കടന്നുകയറ്റം അവസാനിപ്പിക്കണം; കേരള വ്യാപാരി വ്യവസായി സമിതി തിരുനെല്ലി യൂണിറ്റ്
ചെറുകിട വ്യാപാര മേഖലയിൽ വൻകിട കമ്പനികളുടെ കടന്നുകയറ്റം അവസാനിപ്പിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് കേരള വ്യാപാരി വ്യവസായി സമിതി തിരുനെല്ലിയൂണിറ്റ് സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. സമ്മേളനം സമിതി ഏരിയ സെക്രട്ടറി എം ആർ സുരേഷ് ഉദ്ഘാടനം നിർവഹിച്ചു. യൂണിറ്റ് പ്രസിഡണ്ട് സിദുലാൽ അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി സുരാജ് യുഎസ് , ഏരിയ പ്രസിഡന്റ് ശ്രീധരൻ, അബ്ദുൽ മുത്തലീബ്,വിജീഷ് കെ എസ്,അലി അജി സുധീഷ്,പ്രകാശൻ ,മുരളീധരൻ ഷഹനാസ്, ഷിബിൻ, ഉഷാന്ത് തുടങ്ങിയവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി സിധു ലാൽ( പ്രസിഡന്റ്),സുരാജ് യുഎസ്(സെക്രട്ടറി), ഹരീന്ദ്രൻ പി എൻ(ട്രഷറർ) എന്നിവരെയും തിരഞ്ഞെടുത്തു.
ഗസ്റ്റ് അധ്യാപക നിയമനം
മാനന്തവാടി ഗവ. കോളേജിൽ ഹിന്ദി വിഷയത്തിൽ ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് തയ്യാറാക്കിയ പാനലിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പുമായി ഓഗസ്റ്റ് 20 രാവിലെ 10.30ന് കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ അഭിമുഖത്തിന് എത്തിച്ചേരണം. ഫോൺ: 9539596905.
ശ്രീറാം ഫൈനാൻസ് ലോൺ തട്ടിപ്പ് യൂത്ത് കോൺഗ്രസ് ബാങ്ക് ഉപരോധിച്ചു.
മാനന്തവാടി:ശ്രീറാം ഫൈനാൻസിന്റെ ലോൺ തട്ടിപ്പിനെതിരെ യൂത്ത് കോൺഗ്രസ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടി ശാഖയിൽ പ്രതിഷേധം സംഘടിപ്പിച്ചു.പ്രധിഷേധ സമരം സംസ്ഥാന സെക്രട്ടറി അജ്മൽ വെള്ളമുണ്ട ഉദ്ഘാടനം ചെയ്തു.അസിസ് വാളാട് ആദ്യക്ഷത വഹിച്ചു.പ്രിയേഷ് തോമസ്,ആഷിക് മൻസൂർ,ജിനു സെബാസ്റ്റ്യൻ,ബിബിൻ ജോൺസൺ,സലീം പള്ളിതൊടി,ജിജേഷ് ഗോപി,ബഷീർ ചക്ക,കബീർ ഒണ്ടയങ്ങാടി,തുടങ്ങിയവർ നേതൃത്വo നൽകി
കർഷകദിനം ആഘോഷിച്ചു
മാനന്തവാടി മുനിസിപ്പാലിറ്റിയുടെയും കൃഷിഭവന്റെയും സംയുക്തഭിമുഖ്യത്തിൽ കർഷകദിനം സമുചിതമായി ആഘോഷിച്ചു. എം എൽ എ ഉഷ വിജയൻ ഉദ്ഘാടനം നിർവഹിച്ചു. വയനാടിന്റെ കാലാവസ്ഥയ്ക്കും ഭൂപ്രകൃതിക്കും അനുയോജ്യമായ കൃഷിരീതികൾ അവലംബിക്കണമെന്നും നൂതന ആശയങ്ങൾ കൃഷിയിൽ പ്രാവർത്തികമാക്കണമെന്നും എം എൽ എ പറഞ്ഞു. മുനിസിപ്പാലിറ്റി ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ അധ്യക്ഷനായി. കൃഷി ഡെപ്യൂട്ടി ഡയറക്ടർ പി പ്രകാശ് പദ്ധതി വിശദീകരിച്ചു. മികച്ച കർഷകരായി തിരഞ്ഞെടുത്തവരെ ചടങ്ങിൽ ആദരിച്ചു. കർഷകർക്ക് വേണ്ടി കീട രോഗ നിയന്ത്രണം എന്ന വിഷയത്തിൽ അമ്പലവയൽ കൃഷി വിഞാന കേന്ദ്രം അസി. പ്രൊഫസർ ഡോ. സഫീർ, ഡോ .ദീപ സുരേന്ദ്രൻ എന്നിവർ ക്ലാസെടുത്തു. ഡെപ്യൂട്ടി ചെയ്യർപേഴ്സൺ അഡ്വ. സിന്ധു സെബാസ്റ്റ്യൻ, സ്റ്റാൻഡിഗ് കമ്മിറ്റി ചെയ്യർപേഴ്സൺമാരായ പി.വി. ജോർജ്, ലേഖ രാജീവൻ, ഷിബു കെ. ജോർജ്, ഷീജ ഫ്രാൻസിസ്, പി വി എസ് മൂസ, മറ്റു കൗൺസിലർമാർ, കൃഷി ഓഫീസർ ശരണ്യ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പറഞ്ഞു.
സമുദായശക്തീകരണവർഷം 2026: കുടിയേറ്റ കർഷകരെ ആദരിച്ചു
മുതിരേരി: സമുദായശക്തീകരണവർഷം 2026ന്റെ ഭാഗമായി കർഷക ദിനത്തോടനുബന്ധിച്ച് മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ ഇടവകയിലെ 80 വയസ്സിന് മുകളിൽ പ്രായമുള്ള കുടിയേറ്റ കർഷകരെ ആദരിച്ചു. എ.കെ.സി.സി.യുടെ നേതൃത്വത്തിൽ വിശുദ്ധ കുർബാനയ്ക്കിടെയായിരുന്നു ആദരം. ഇടവക വികാരി ഫാ. ബിനു പൈനുങ്കൽ കർഷകരെ പൊന്നാടയണിയിച്ച് ആദരിച്ചു. കുടിയേറ്റത്തിന്റെ ഓർമ പുതുക്കുന്നതിനായി കുടിയേറ്റ കർഷകരുടെ നേതൃത്വത്തിൽ പള്ളിമുറ്റത്ത് ഒലിവിൻ തൈ നടുകയും ചെയ്തു.ദേവസ്യ കിഴക്കേക്കര, മത്തായി കിഴക്കേക്കര, ചാക്കോ മോളേകുന്നേൽ, ജോസഫ് മൂപ്പാട്ടിൽ, ഉലഹന്നാൻ കാരക്കട എന്നിവരെയാണ് ആദരിച്ചത്. എ.കെ.സി.സി. മെമ്പർമാരായ ജോസ് മേനാച്ചേരി, ജോബി പാറയിൽ, കൈക്കാരന്മാരായ ജെയ്‌സൺ വെള്ളാനയിൽ, ഷാജി കപ്പലുമാക്കൽ, സജി കൊച്ചുകുളത്തിങ്കൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
