Kalpetta
കൽപ്പറ്റയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി
നെസ്റ്റോ ഹൈപ്പർമാർക്കറ്റിന് സമീപമാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. കൽപ്പറ്റ പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ഇ.എസ്.എ വിജ്ഞാപനം അംഗീകരിക്കില്ല:വയനാട് റോബസ്റ്റ ഫാർമേർസ് പ്രൊഡ്യൂസർ കമ്പനി
വയനാട് ജില്ലയിലെ 13 വില്ലേജുകളെ മാനദണ്ഡങ്ങൾ പാലിക്കാതെ പരിസ്തിതി ലോലമായി കരട് വിജ്ഞാപനം ചെയ്ത കേന്ദ്രസർക്കാർ നടപടി എത്രയും പെട്ടെന്ന് പുനപരിശോദിക്കണമെന്ന് വയനാട് റോബസ്റ്റ ഫാർമേർസ് പ്രൊഡ്യൂസർ കമ്പനി ആവശ്യപെട്ടു.ഭാവിയിൽ ഇത് ജില്ലയിലെ മുഴുവൻ മേഖലയെയും ബാധിക്കുമെന്നും കേന്ദ്രസംസ്ഥാന സർക്കാറുകൾ പ്രശ്നത്തിൽ ഉടൻ ഇടപെടണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.ചെയർമാൻ അലി ബ്രാ൯ അധ്യക്ഷത വഹിച്ചു. മാനേജിംഗ് ഡയറക്ടർ മോഹൻ രവി സ്വാഗതവും സിഇഒ സജി നന്ദിയും പറഞ്ഞു.
പടിഞ്ഞാറത്തറയില്‍ എ.ബി.സി. കേന്ദ്രം പ്രവര്‍ത്തന സജ്ജമായി
തെരുവുനായ വിഷയത്തില്‍ ഗ്രാമപഞ്ചായത്തുകളില്‍ അതീവ ജാഗ്രത അനിവാര്യം- മന്ത്രി കെ.എം ഷാജിപടിഞ്ഞാറത്തറ ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ കേന്ദ്രം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി നാടിന് സമര്‍പ്പിച്ചു. തെരുവുനായ വിഷയത്തില്‍ ഗ്രാമപഞ്ചായത്തുകളില്‍ അതീവ ജാഗ്രത അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. പഠനാവശ്യത്തിന് വീട്ടില്‍ നിന്ന് ഇറങ്ങുന്ന കുട്ടികള്‍ വരെ തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയാകുന്നുണ്ട്. തദ്ദേശസ്വയംഭരണ വകുപ്പിന് മുന്നിലുള്ള പ്രതിസന്ധിയാണ് തെരുവുനായ ശല്യം പരിഹാരവും അവയുടെ അതിജീവനവും. വളര്‍ത്തുനായ്കളെ നിരുത്തരവാദപരമായി തെരുവില്‍ കളയുന്ന രീതി സംസ്ഥാനത്ത് വ്യാപകമായുണ്ടെന്നത് സര്‍ക്കാരിന്റെ ശ്രദ്ധയിലുള്ള കാര്യമാണ്. നിലവില്‍ തെരുവുനായ്ക്കളുടെ ഇരട്ടി വളര്‍ത്തു നായ്ക്കള്‍ കേരളത്തിലുണ്ട്. വളര്‍ത്തുനായ്ക്കള്‍ പ്രസവിക്കുമ്പോള്‍ ഉണ്ടാവുന്ന കുഞ്ഞുങ്ങളെ തെരുവുകളില്‍ ഉപേക്ഷിക്കുന്ന പ്രവണതയാണുള്ളത്. ഗ്രാമപഞ്ചായത്തുകളില്‍ ഒരു ഏക്കര്‍ സ്ഥലത്ത് ഏകദേശം ആയിരത്തിലധികം നായ്ക്കളെ പാര്‍പ്പിക്കാന്‍ കഴിയും വിധത്തില്‍ ഷെല്‍ട്ടറുകള്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. അതിനായി പഞ്ചായത്തുകളുമായുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും സാധാരണക്കാരായ മനുഷ്യരുടെ പ്രശ്‌നങ്ങളോട് ചേര്‍ന്നു നില്‍ക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കഴിയണമെന്നും മന്ത്രി പറഞ്ഞു. ആസ്പിരേഷന്‍ ജില്ലാ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് യജ്ഞത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച സ്ഥാപനങ്ങള്‍, ജീവനക്കാര്‍ക്കുള്ള അവാര്‍ഡുകള്‍, സംസ്ഥാന കുടുംബശ്രീ മിഷന്റെ ധീരം സ്വയം രക്ഷാ പരിശീലനം പദ്ധതി ഗുണഭോക്താക്കള്‍ക്ക് ജേഴ്‌സിയും വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്കുള്ള സ്‌പോര്‍ട്‌സ് കിറ്റും മന്ത്രി വിതരണം ചെയ്തു. അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി പഞ്ചായത്ത് പരിധിയിലെ വിദ്യാലയങ്ങളിലെ പ്രധാനാധ്യാപകരെ പരിപാടിയില്‍ ആദരിച്ചു. എ.ബി.സി സെന്ററിലെ ഓപറേഷന്‍ തിയേറ്റര്‍ എം.എല്‍.എ ഉഷ വിജയന്‍ ഉദ്ഘാടനം ചെയ്തു.തദ്ദേശ സ്വയംഭരണവകുപ്പ് 97 ലക്ഷം രൂപയും മൃഗ സംരക്ഷണവകുപ്പ് 33 ലക്ഷം രൂപയും വിനിയോഗിച്ച് പൂര്‍ത്തീകരിച്ച് സെന്ററില്‍ ഓപറേഷന്‍ തിയേറ്റര്‍, പ്രീ-സര്‍ജറി മുറികള്‍, പോസ്റ്റ് ഓപറേറ്റീവ് ഷെല്‍ട്ടര്‍, 84 കൂടുകള്‍ തുടങ്ങിയ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സെന്ററിലൂടെ പ്രതിമാസം 200 വന്ധ്യംകരണ ശസ്ത്രക്രിയകള്‍ നടത്താനാണ് ലക്ഷ്യമിടുന്നത്. ജില്ലയിലെ രണ്ടാമത്തെ ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ കേന്ദ്രമാണ് പടിഞ്ഞാറത്തറയിലേത്. ആദ്യഘട്ടത്തില്‍ സ്‌കൂള്‍ പരിസരങ്ങള്‍, ടൗണുകള്‍, മാര്‍ക്കറ്റുകള്‍, ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള ജനസാന്ദ്രതാ മേഖലകളില്‍ നിന്നും തെരുവുനായകളെ പിടികൂടും. കേന്ദ്രത്തിലെത്തിക്കുന്ന നായകള്‍ക്ക് വിദഗ്ധ ശസ്ത്രക്രിയ നടത്തി പരിചരണം നല്‍കും. തുടര്‍ന്ന് പേ വിഷ പ്രതിരോധകുത്തിവെപ്പ് നല്‍കി പിടികൂടിയ സ്ഥലത്ത് തിരിച്ചെത്തിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ മുഖ്യാതിഥിയായി. ആനിമല്‍ വെല്‍ഫയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യയുടെ അംഗീകാരപത്രം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ഹംസ കൈമാറി. ജനപ്രതിനിധികള്‍ക്കും ജീവനക്കാര്‍ക്കുമായി 'തെരുവുനായ നിയന്ത്രണം -പ്രശ്‌നങ്ങളും പ്രായോഗിക പരിഹാര നിര്‍ദേശങ്ങളും' എന്ന വിഷയത്തില്‍ സുല്‍ത്താന്‍ ബത്തേരി മൃഗസംരക്ഷണ പരിശീലന കേന്ദ്രം അസിസ്റ്റ് ഡയറക്ടര്‍ ഡോ.വി ജയേഷ് സെമിനാര്‍ അവതരിപ്പിച്ചു. ജില്ലാ വെറ്ററിനറി കേന്ദ്രം ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. കെ. ആര്‍ ബിനു പ്രശാന്ത് മോഡറേറ്ററായി. ജില്ലാ വെറ്ററിനറി കേന്ദ്രം സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ.വി.ജെ മാനോജ്, വെറ്ററിനറി സര്‍ജന്‍ ഡോ. ആര്യ തെരേസ എന്നിവര്‍ സംസാരിച്ചു.മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമന്‍, മാനന്തവാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍, വിവിധ ഗ്രാമപഞ്ചായത്ത് അധ്യക്ഷന്‍മാരായ കെ.കെ അസ്മ, എം.ജി ബിജു, ജാസര്‍ പാലക്കല്‍, ഖമര്‍ ലൈല, സി.വി രാജന്‍, സി സി രജിത, നാസര്‍ കാദിരി, റംല ഹംസ, സൂസി ബാബു, വി കേശവന്‍, സി.പി രഞ്ജിത്ത്, എസ്.എം പ്രമോദ് മാസ്റ്റര്‍, അഞ്ചു ബാലന്‍, ഗിരിജാ സുധാകരന്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ജിനി തോമസ്, വി എന്‍ ശശീന്ദ്രന്‍, ഗിരിജാ കൃഷ്ണന്‍, സല്‍മ മോയി, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിന്‍സി സണ്ണി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.പി മൊയ്തീന്‍ ഹാജി, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസഫ് പുല്ലുമാലില്‍, ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ അംഗം കമലാ രാജന്‍, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബുഷറ വൈശ്യന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബെന്നി ജോസഫ്, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി.സി മജീദ്, ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. കെ.എസ് പ്രേമന്‍, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ സാജിത നൗഷാദ്, യു.സി അമ്പിളി, ഹാരിസ് കണ്ടിയന്‍, വാര്‍ഡ് അംഗം ശാന്ത ബാബു, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.എം രാകേഷ്, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
വിദ്യാലയങ്ങളിൽ ജാഗ്രതാ മതിൽ; പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ സഭ നിലവിൽ വന്നു
പനമരം: സംസ്ഥാന സർക്കാറിന്റെ 100 ദിന കർമ്മ പദ്ധതിയുടെ ഭാഗമായി പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ 'ലഹരി വിരുദ്ധ സഭ' നിലവിൽ വന്നു. 5 മുതൽ 12 വരെയുള്ള ക്ലാസുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥി പ്രതിനിധികളുടെ ആദ്യ സഭായോഗവും ഉദ്ഘാടനവും സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.വയനാട് സമഗ്ര ശിക്ഷ കേരള (SSK) ജില്ലാ പ്രൊജക്ട് ഓഫീസർ നിസാർ കമ്പ ലഹരി വിരുദ്ധ സഭയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രിൻസിപ്പൽ രമേഷ് കുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.ഹെഡ്മിസ്ട്രസ് ഷീജ ജെയിംസ്, രേഖ കെ., മമ്മൂട്ടി അഞ്ചുകുന്ന്, നവാസ് ടി.ഇ. തുടങ്ങിയവർ സംസാരിച്ചു. വരും ദിവസങ്ങളിൽ ക്യാമ്പസിലും പരിസര പ്രദേശങ്ങളിലും ലഹരി വിരുദ്ധ ബോധവൽക്കരണ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി മുന്നോട്ട് കൊണ്ടുപോകാൻ സഭ തീരുമാനിച്ചു.
വിമൻ ഇന്ത്യ മൂവ്മെൻ്റിന് പുതിയ ഭാരവാഹികൾ
കൽപ്പറ്റ : വിമൻ ഇന്ത്യ മ്യൂവ്മെൻ്റ് കൽപ്പറ്റ മണ്ഡലത്തിന്പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.സാഹിറ ഉസാമ(പ്രസിഡന്റ്) റൈഹാനത്ത് ബഷീർ(വൈസ് പ്രസിഡന്റ്) ,ഹഫ്സത് ജാഫർ(സെകട്ടറി), ആയിശ ഹംസ,ഉമൈബ കരിം(ജോയിന്റ് സെക്രട്ടറിമാർ), മുനീറ ശിഹാബ്(ട്രഷറർ), എന്നിവരെയും കമ്മിറ്റി അംഗങ്ങളായി സമീറ, ആയിശ, മൈമൂന, സുലൈഖ നാസർ, സുബൈദ ജാഫർ , എന്നിവരെയുമാണ് കൽപ്പറ്റയിൽ ചേർന്ന പ്രതിനിധി സഭയിൽ തെരഞ്ഞെടുത്തത്. സാഹിറ ഉസാമ അദ്ധ്യക്ഷത വഹിച്ചു.ഹഫ്സത്ത് റിപ്പോർട്ട് അവതരിപ്പിച്ചു.ജില്ലാ സെക്രട്ടറി നുഫൈസ,ജില്ലാകമ്മിറ്റിയംഗം മൈമൂന നാസർ എന്നിവർ തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു ആയിശ,റൈഹാനത്ത് എന്നിവർ സംസാരിച്ചു.
കായിക-കലാ വഴികളിൽ ലഹരി കണ്ടെത്തി മറ്റു ലഹരികളെ തുരത്തണം: ജില്ലാ പോലീസ് മേധാവി
മീനങ്ങാടി: കായിക-കലാ പ്രവർത്തനങ്ങളിലൂടെ ആരോഗ്യകരമായ ലഹരി കണ്ടെത്തി, ജീവിതത്തെ തകർക്കുന്ന മറ്റു ലഹരികളെ അകറ്റിനിർത്തണമെന്ന് ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹർ ഐ.പി.എസ്. ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ മീനങ്ങാടി കോസ്മോസ് ക്വാർട്ടിൽ സംഘടിപ്പിച്ച ബാഡ്മിന്റൺ ടൂർണമെന്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കായിക മത്സരങ്ങളിൽ സജീവമായി പങ്കെടുക്കുന്നതിലൂടെയും വായന, എഴുത്ത് തുടങ്ങിയ സർഗാത്മക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിലൂടെയും യുവതലമുറയ്ക്ക് ലഹരിയിൽ നിന്ന് അകന്നുനിൽക്കാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബത്തേരി ഡിവൈ.എസ്.പി എം.എം. അബ്ദുൾ കരീം അധ്യക്ഷത വഹിച്ചു. നാർകോടിക് സെൽ ഡിവൈ.എസ്.പി പി. രാജേഷ്, എസ്.എം.എസ് ഡിവൈ.എസ്.പി ഷജു ജോസഫ്, കോസ്മോസ് പ്രസിഡന്റ് അഡ്വ. അരുൺ, എസ്.ഐമാരായ സന്തോഷ് മോൻ, ഹരീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.ടൂർണമെന്റിൽ കെ.ആർ. സജീവൻ- എം.എൻ. നേതിൽ ടീം(സ്‌പെഷ്യൽ യൂണിറ്റ്) ചാമ്പ്യന്മാരായി. എം.എ. ഫിനു- എം.എ. അനസ് ടീം (ഡി. എച്ച്. ക്യൂ) റണ്ണേഴ്‌സ് അപ്പായി. വിജയികൾക്ക് അമ്പലവയൽ സി.ഐ ബിജു ആന്റണി ട്രോഫികൾ നൽകി. 03.09.2026 വ്യാഴാഴ്ച രാവിലെ പനമരം ഫിറ്റ്‌കാസ ടർഫിൽ ഫുട്ബോൾ ടൂർണമെന്റ് നടക്കും. ജില്ലാ പോലീസ് മേധാവി ഉദ്ഘാടനം ചെയ്യും. കൽപ്പറ്റ, ബത്തേരി, മാനന്തവാടി സബ് ഡിവിഷനുകൾ, ഡി.എച്ച്.ക്യൂ, സ്‌പെഷ്യൽ യൂണിറ്റ് എന്നിങ്ങനെ അഞ്ച് ടീമുകളായാണ് മത്സരങ്ങൾ. 05.09.2026 ശനിയാഴ്ച കല്പറ്റയിൽ ലഹരിവിരുദ്ധ മാരത്തൺ പരിപാടികളും ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ നടക്കുന്നുണ്ട്.
വൈത്തിരി ഉപജില്ലാ ലഹരി വിരുദ്ധ സഭ രൂപീകരിച്ചു
കൽപ്പറ്റ: കേരള സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി വൈത്തിരി ഉപജില്ലാ ലഹരി വിരുദ്ധ സഭ രൂപീകരിച്ചു.കൽപ്പറ്റ എച്ച്.ഐ.എം.യു.പി. സ്കൂൾ മിനി കോൺഫറൻസ് ഹാളിൽ നടന്ന രൂപീകരണ യോഗം കൽപ്പറ്റ നഗരസഭ ചെയർമാൻ വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലറും കൽപ്പറ്റ എച്ച്.ഐ.എം.യു.പി. സ്കൂൾ പി.ടി.എ. പ്രസിഡന്റുമായ നവാസ് എം.പി. അധ്യക്ഷത വഹിച്ചു.സെപ്റ്റംബർ 15നകം എല്ലാ സ്കൂളുകളിലും സ്കൂൾതല ലഹരി വിരുദ്ധ സഭകൾ രൂപീകരിക്കാനും സെപ്റ്റംബർ 16ന് എസ്.കെ.എം.ജെ. ഹൈസ്കൂൾ ജൂബിലി ഹാളിൽ ഉപജില്ലാ തല ലഹരി വിരുദ്ധ സഭ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. പരിപാടിയുടെ ഭാഗമായി ലഹരി വിരുദ്ധ ബോധവത്കരണ പരിപാടികളും വിവിധ വിഭാഗങ്ങളിലെ സ്കൂൾ വിദ്യാർഥികളുടെ കലാപരിപാടികളും സംഘടിപ്പിക്കും.കൽപ്പറ്റ സ്റ്റേഷൻ എ.എസ്.ഐ. പ്രദീപ് കെ.പി., വയനാട് ഡയറ്റ് ലക്ചറർ സുധീഷ്, ജി.വി.എച്ച്.എസ്.എസ്. മുണ്ടേരി ഹെഡ്മിസ്ട്രസ് സൽമ ടീച്ചർ, ഡബ്ല്യു.ഒ.എച്ച്.എസ്. ഹെഡ്മാസ്റ്റർ അബ്ദുസ്സലാം, വ്യാപാരി പ്രതിനിധി ഹാരിസ്, എം.പി.ടി.എ. പ്രതിനിധികളായ മെഹബൂബ്, ദൃശ്യ ആർ., വിവിധ സ്കൂളുകളിലെ വിദ്യാർഥി ലീഡർമാരായ നിഹ ഫാത്തിമ, മീനാക്ഷി എസ്. കുമാർ, അംന ഷെറിൻ, എക്സൈസ് വകുപ്പിലെ പ്രിവന്റീവ് ഓഫീസർ ജിഷ്ണു ജി., സിനി പി.എം., റഈസ, പ്രമോദ്, അനീഷ്, ബി.ആർ.സി. വൈത്തിരി ബി.പി.സി. ടിന്റോ ജോസ് എന്നിവർ പങ്കെടുത്തു.വൈത്തിരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഡോ. കെ.ടി. അഷ്റഫ് സ്വാഗതവും സഭാ കൺവീനർ അലി.കെ. നന്ദിയും പറഞ്ഞു.
എച്ച്.എസ്.ജി സ്കൗട്ട് ആൻഡ് ഗൈഡ് ജില്ലാതല ക്യാമ്പ് സംഘടിപ്പിച്ചു
കേണിച്ചിറ: ഇൻഫന്റ് ജീസസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ എച്ച്.എസ്.ജി സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റിന്റെ വയനാട് ജില്ലാതല ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ 70 വിദ്യാർഥികൾ പങ്കെടുത്തു. കോഴിക്കോട് അൽ ഫറൂഖ് സ്കൂളിലെ വിദ്യാർഥികളും ക്യാമ്പിൽ പങ്കാളികളായി.എച്ച്.എസ്.ജി സ്കൗട്ട് ആൻഡ് ഗൈഡ്സ് നാഷണൽ ഓർഗനൈസർ കെ.എസ്. ചൗഹാനും സ്റ്റേറ്റ് ടീം അംഗങ്ങളായ മുഹമ്മദ് സഹൽ, ജൂലി, ബിന്ദി, ജംഷീന എന്നിവരും ക്യാമ്പിന് നേതൃത്വം നൽകി. സ്കൂൾ വൈസ് പ്രിൻസിപ്പൽ സിസ്റ്റർ പൗളിൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.രണ്ടാം ദിവസം വിവിധ പരിശീലന പരിപാടികൾക്ക് ശേഷം ഇൻവെസ്റ്റിച്ചർ സെറിമണി നടത്തി. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ റാണി മരിയ വിദ്യാർഥികളെ അനുമോദിച്ചു. ഹയർ സെക്കൻഡറി കോ-ഓർഡിനേറ്റർ ബെന്നി ഫ്രീമാൻ സ്വാഗതം പറഞ്ഞു. കെ.എസ്. ചൗഹാൻ മുഖ്യപ്രഭാഷണം നടത്തി. സ്റ്റേറ്റ് കോ-ഓർഡിനേറ്റർ മുഹമ്മദ് സഹൽ ആശംസകൾ നേർന്നു. സ്കൂൾ ഗൈഡ് കോ-ഓർഡിനേറ്റർ ബിജി സേവ്യർ ക്യാമ്പ് റിപ്പോർട്ട് അവതരിപ്പിച്ചു. പി.ടി.എ. പ്രസിഡന്റ് ബിജു സെബാസ്റ്റ്യൻ ആശംസകൾ നേർന്നു. സഞ്ജു കെ.ജെ. ചടങ്ങുകൾ നിയന്ത്രിച്ചു. സ്കൗട്ട് മാസ്റ്റർ ബിനോഷ് കെ.ജെ. നന്ദി പറഞ്ഞു.ക്യാമ്പിൽ മികച്ച പ്രകടനം കാഴ്ചവച്ച ദ്രുപത് ഗൈഡുകളായി തീർത്ഥ മരിയ, റിയ മേരി മാത്യു, ആരാധിക എസ്.; ദ്രുപത് സ്കൗട്ടുകളായി എഫ്രേം ജോസഫ്, ഡിവോൺ ജൂഡ് നിഖിൽ, ക്രിസ്റ്റ്യാനോ അഭിലാഷ്; പ്രവേശിക ഗൈഡുകളായി ലിസപത്ത് മരിയ, ലുവാന, റിയോണ ക്ലാര ജോസ്; പ്രവേശിക സ്കൗട്ടുകളായി കാശിനാഥ് സുമേഷ്, അഭിനവ കൃഷ്ണ, ദേവജിത്; കോമൾപാത് ഗൈഡുകളായി ജുവൽ മരിയ ജോസഫ്, ഗുരു പ്രണവ്, അസിൻ മരിയ അനീഷ്; കോമൾപാത് സ്കൗട്ടുകളായി സാവിയോ, ജോയൽ നോബിൾ, ജോയൽ ആന്റണി എന്നിവരെ തിരഞ്ഞെടുത്തു.
കുടുംബസംഗമം നടത്തി
കൽപ്പറ്റ:വയനാട് ജില്ലയിൽ എയർഫോഴ്സിൽ നിന്നും വിരമിച്ചവരുടെയും കുടുംബാംഗങ്ങളുടെയും കുടുംബസംഗമം കൽപ്പറ്റയിലെ ജോർജോയ്സ് ഹോട്ടലിൽ നടന്നു. 75 ഓളം കുടുംബാംഗങ്ങൾ സംഗമത്തിൽ പങ്കെടുത്തു . എയർഫോഴ്സിൽ സേവനമനുഷ്ഠിച്ച ശേഷം 80 വയസ്സ് പിന്നിട്ട അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു . വയനാട് എയർ ഫോഴ്സ് വെറ്ററൻസ് അസോസിയേഷൻ പ്രസിഡൻറ് ഗ്ലിസൺ ജോർജ് അധ്യക്ഷത വഹിച്ചു. ഇന്ത്യൻ ക്രിക്കറ്റ് താരം സജന സജീവൻ മുഖ്യാതിഥിയായി പങ്കെടുത്തു . പി.പി അബ്ദുൽ അസീസ് , കെ.പി അനിൽകുമാർ , എം. രാമകൃഷ്ണൻ , തോമസ് സിവി എന്നിവർ സംസാരിച്ചു . മുൻ സഹപ്രവർത്തകരും കുടുംബാംഗങ്ങളും ഒത്തുചേർന്ന സംഗമം സൗഹൃദവും പരസ്പര ബന്ധവും ഊട്ടിയുറപ്പിക്കുന്ന വേദിയായി .
അലോഷ്യസ് കെ.ജോഷിക്ക് എസ് കെ എം ജെ സ്കൂളിൽ സ്വീകരണം നൽകി
കൽപ്പറ്റ: സീനിയർ കോമൺവെൽത്ത് ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ നേടിയ അലോഷ്യസ് കെ. ജോഷിക്ക് കൽപ്പറ്റ എസ്.കെ.എം.ജെ. ഹയർസെക്കൻഡറി സ്കൂളിൽ സ്വീകരണം നൽകി. സ്കൂളിലെ പൂർവ വിദ്യാർഥിയാണ് സൈനികനായ അലോഷ്യസ് കെ. ജോഷി.സ്കൂളിലെത്തിയ അലോഷ്യസ് ജോഷിയെ അധ്യാപകരും വിദ്യാർഥികളും ചേർന്ന് സ്വീകരിച്ചു.ചടങ്ങിൽ പി.ടി.എ. വൈസ് പ്രസിഡന്റ് വിനീത് കുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ വി.എ. ശശീന്ദ്രവ്യാസ് മുഖ്യാതിഥിയായി. അലോഷ്യസിന്റെ നേട്ടം അഭിമാനവും മാതൃകയുമാണെന്ന് അദ്ദേഹം പറഞ്ഞു. ഓരോ വിദ്യാർഥികളും കിട്ടുന്ന അവസരങ്ങൾ പാഴാക്കാതെ വിനിയോഗിക്കണം. സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ പരിശ്രമിക്കണം. അലോഷ്യസിനെപ്പോലെ നേട്ടങ്ങൾ സ്വന്തമാക്കാൻ വിദ്യാർഥികൾക്ക് സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.അലോഷ്യസ് ജോഷിക്ക് സ്കൂളിന്റെ സ്നേഹോപഹാരം വിദ്യാഭ്യാസ ഉപഡയറക്ടർ വി.എ. ശശീന്ദ്രവ്യാസ് സമ്മാനിച്ചു. പഠിച്ച സ്കൂളിൽ പഠിപ്പിച്ച അധ്യാപകരിൽനിന്ന് സ്വീകരണം ഏറ്റുവാങ്ങാനായതിൽ സന്തോഷമുണ്ടെന്നും എല്ലാവർക്കും നന്ദിയറിയിക്കുന്നതായും അലോഷ്യസ് കെ. ജോഷി പറഞ്ഞു.ഐ.ഐ.ടി. മദ്രാസിന്റെ അവധിക്കാല ക്ലാസിൽ പങ്കെടുത്ത വിദ്യാർഥികളായ വൈഗ ആർ. കൃഷ്ണ, അനാമിക അനിൽ, ദേവ്ന വിധു, അദ്വൈത് രതീഷ്, അമൃത രതീഷ്, എസ്. നിലാഞ്ജന, എസ്. ദീപ്തി ശ്രേയ, ഹേമന്ത് ചന്ദ്രൻ എന്നിവർക്കുള്ള സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.അരുണ്‍ ടി. ജോസ്, പ്രിൻസിപ്പൽ എം. വിവേകാനന്ദൻ, പ്രധാനാധ്യാപകൻ എം.പി. കൃഷ്ണകുമാർ തുടങ്ങിയവർ സംസാരിച്ചു. അലോഷ്യസിന്റെ മാതാപിതാക്കളായ ജോഷിയും ഷീജയും ചടങ്ങിൽ പങ്കെടുത്തു.നൈജീരിയയിലെ ലാഗോസിൽ നടന്ന മത്സരത്തിലാണ് അലോഷ്യസ് ടീം ഇനത്തിൽ വെള്ളിമെഡൽ നേടിയത്. വ്യക്തിഗത ഇനത്തിൽ അഞ്ചാം സ്ഥാനവും അലോഷ്യസിനുണ്ട്.
വയനാട് ജില്ലയിലെ ഓണം വാരാഘോഷ പരിപാടികൾക്ക് സമാപനമായി
വിനോദ സഞ്ചാര വകുപ്പിന്റെ സഹകരണത്തോടെ ജില്ലാ ഭരണകൂടം, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, ത്രിതല പഞ്ചായത്തുകൾ സംയുക്തമായി ജില്ലയിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച ഓണം വാരാഘോഷത്തിന് സമാപനമായി. അമ്പലവയൽ ഗ്രാമ പഞ്ചായത്തിൽ നടന്ന സമാപന സമ്മേനം എം.എൽ.എ ഉഷ വിജയൻ ഉദ്ഘാടനം ചെയ്തു. വൈവിധ്യമാർന്ന സംസ്കാരങ്ങളാൽ സമ്പന്നമായ വയനാട്ടിൽ അനന്തമായ ടൂറിസം സാധ്യതകളാണുള്ളതെന്ന് എം.എൽ.എ പറഞ്ഞു. വിവിധ പ്രതിസന്ധികളെ അതിജീവിച്ച ജില്ലയാണ് വയനാട്. ജില്ല ഇപ്പോഴും പ്രതിസന്ധിയിലാണെന്ന രീതിയിൽ തെറ്റിദ്ധാരണയുണ്ടെന്നും അതിന് മാറ്റം ഉണ്ടാവണമെന്നും അവർ പറഞ്ഞു. ഉത്തരവാദിത്വ ടൂറിസത്തിലൂടെ വയനാടിന്റെ സമ്പത്ത് വ്യവസ്ഥയ്ക്ക് വലിയ മാറ്റം ഉണ്ടാവണമെന്നും വയനാടിന്റെ ഭൂ പ്രകൃതിയെ നശിപ്പിച്ചു കൊണ്ടുള്ള ടൂറിസം അനുവദിക്കുകയില്ലെന്നും എം.എൽ.എ പറഞ്ഞു. ഓണം വാരാഘേഷം സമാപനത്തോടനുബന്ധിച്ച് നടന്ന ഘോഷയാത്രയിൽ ആയിരത്തിലധികം പേർ പങ്കെടുത്തു. അമ്പലവയൽ ഗവ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ അമ്പലവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.സി കൃഷ്ണകുമാർഅധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക കൃഷ്ണൻ, ത്രിതല പഞ്ചായത്ത് ജന പ്രതിനിധികൾ, ഡി.ടി.പി.സി സെക്രട്ടറി ബിനോഷ് കുഞ്ഞപ്പൻ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
ജി.എച്ച്.എസ്.എസ് പനമരം ചാമ്പ്യന്മാർ
പനമരം: പനമരത്ത് വെച്ച് നടന്ന വയനാട് ജില്ലാ ജൂനിയർ നെറ്റ്‌ബോൾ ഫാസ്റ്റ് ഫൈവ് ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ജി.എച്ച്.എസ്.എസ് പനമരം ജേതാക്കളായി. ആവേശകരമായ ലീഗ് മത്സരത്തിൽ സുൽത്താൻ ബത്തേരി സെന്റ് ജോസഫ് സ്കൂളിനെ കീഴടക്കിയാണ് പനമരം കിരീടം ചൂടിയത് .കൊല്ലത്ത് വെച്ച് നടക്കുന്ന സംസ്ഥാന ജൂനിയർ നെറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിൽ വയനാട് ജില്ലയെ പ്രതിനിധീകരിക്കുന്ന ടീമിനെ തിരഞ്ഞെടുക്കുന്നതിനായുള്ള മത്സരങ്ങളായിരുന്നു നടന്നത്. ടൂർണമെന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം ജില്ലാ നെറ്റ്‌ബോൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് ജോയ് കെപി നിർവ്വഹിച്ചു. ജില്ലാ സെക്രട്ടറി ദീപക് കെ , നവാസ് ടി മറ്റ് അസോസിയേഷൻ ഭാരവാഹികൾ, കായിക പ്രേമികൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
ജി.എച്ച്.എസ്.എസ് പനമരം ചാമ്പ്യന്മാർ
പനമരം: പനമരത്ത് വെച്ച് നടന്ന വയനാട് ജില്ലാ ജൂനിയർ നെറ്റ്‌ബോൾ ഫാസ്റ്റ് ഫൈവ് ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ജി.എച്ച്.എസ്.എസ് പനമരം ജേതാക്കളായി. ആവേശകരമായ ലീഗ് മത്സരത്തിൽ സുൽത്താൻ ബത്തേരി സെന്റ് ജോസഫ് സ്കൂളിനെ കീഴടക്കിയാണ് പനമരം കിരീടം ചൂടിയത് .കൊല്ലത്ത് വെച്ച് നടക്കുന്ന സംസ്ഥാന ജൂനിയർ നെറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിൽ വയനാട് ജില്ലയെ പ്രതിനിധീകരിക്കുന്ന ടീമിനെ തിരഞ്ഞെടുക്കുന്നതിനായുള്ള മത്സരങ്ങളായിരുന്നു നടന്നത്. ടൂർണമെന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം ജില്ലാ നെറ്റ്‌ബോൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് ജോയ് കെപി നിർവ്വഹിച്ചു. ജില്ലാ സെക്രട്ടറി ദീപക് കെ , നവാസ് ടി മറ്റ് അസോസിയേഷൻ ഭാരവാഹികൾ, കായിക പ്രേമികൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
ജില്ലാ മൗണ്ടൻ സൈക്ലിംഗ് സെലക്ഷൻ ട്രയൽ നടത്തി
കൽപ്പറ്റ : വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ജില്ലാ മൗണ്ടൻ സൈക്ലിംഗ് സെലക്ഷൻ ട്രയൽ നടത്തി. കൽപറ്റ നഗര സഭാ ചെയർമാൻ പി വിശ്വനാഥൻ ഉത്ഘാടനം ചെയ്തു .ജില്ലാ സെക്രട്ടറി സുബൈർ ഇളകുളം സ്വാഗതം പറഞ്ഞു .ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സലീം കടവൻ അദ്ധ്യക്ഷത വഹിച്ചു . ജൂഡോ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ഗിരീഷ് പെരുന്തട്ട , നാൻസി ടീച്ചർ, വിനയ, സാജിദ് എൻ.സി എന്നിവർ സംസാരിച്ചു . തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സെപ്റ്റംബർ 5, 6 തീയതികളിൽ തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന സംസ്ഥാന ചാമ്പ്യൻ ഷിപ്പിൽ പങ്കെടുക്കാവുന്നതാണ്.
കെ.ജി. നഗർ റസിഡൻസ് അസോസ്സിയേഷൻ ഓാണാലോഷവും കുടുംബ സംഗമവും നടത്തി.
കൽപ്പറ്റ മുണ്ടേരി കെ.ജി. നഗർ റസിഡൻസ് അസോസിയേഷൻ ഓണാഘോഷവും കുടുംബ സംഗമവും മുണ്ടേരി ശ്വാദേ ലൂപ്പേ പള്ളി ഹാളിൽ വെച്ച് വളരെ ഗംഭീരമായി നടത്തി.ഓണാഘോഷത്തിൻ്റെ ഔദ്യോഗിക ഉൽഘാടനം ഗ്വാദേ ലൂപ്പേ പള്ളി വികാരി ഫാദർ റോയ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് കെ.എസ്. ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു. ശിവരാമൻ ഓണ സന്ദേശം നൽകി. അംഗങ്ങളുടെ കലാപരിപാടികൾ, മത്സരങ്ങൾ, മാജിക്ക് ഷോ എന്നിവ ഉണ്ടായിരുന്നു. തങ്കച്ചൻ. പി.ജെ, വി.ജി .ശിവരാമൻ എന്നിവർ സംസാരിച്ചു അസോസിയേഷൻ സെക്രട്ടറി ഡെന്നി തങ്കച്ചൻ സ്വാഗതവും, അനിൽകുമാർ നന്ദിയും പറഞ്ഞു.
എസ് പി സി ത്രിദിന ക്യാമ്പിന് തുടക്കമായി
പനങ്കണ്ടി: ജിഎച്ച്എസ്എസ് പനങ്കണ്ടിയിൽ എസ് പി സി ത്രിദിന ക്യാമ്പിന് തുടക്കമായി. മീനങ്ങാടി എസ് ഐ ശിവാനന്ദ് പതാകയുയർത്തി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പി.ടി. എ പ്രസിഡന്റ് വിനോദ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ,സീനിയർ അസിസ്റ്റൻറ് മിനി ഫിലിപ്പ് സ്വാഗതവും, എസ്. പി .സി ഗാർഡിയൻ പ്രസിഡൻറ് വിവീന്ദ്രൻ , ഡി ഐ മീരാ ചന്ദ്രൻ , സി പി ഓ സുരേഷ് , എ സി പി ഒ ജിഷ എ ജെ , രമ്യ, എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. സുമിത്ര പി ബി ചടങ്ങിന് നന്ദി അർപ്പിച്ചു.
ലൈവ് ടെലികാസ്റ്റിംഗിൽ വിപ്ലവം തീർക്കുന്ന ഫാസ്റ്റ് ലൈവ് മീഡിയയ്ക്ക് ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സിന്റെ ആദരവ്
നൂതന സാങ്കേതിക വിദ്യകളിലൂടെ ലൈവ് ടെലികാസ്റ്റിംഗ് രംഗത്ത് തരംഗമായി മാറിയ 'ഫാസ്റ്റ് ലൈവ് മീഡിയ'യ്ക്ക് വീണ്ടും ആദരവ്. ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സ് കൽപ്പറ്റ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച "ഒരുമയോടെ ഓരോണം" - ആരവം 2026 ഓണാഘോഷ പരിപാടിയിലാണ് ഫാസ്റ്റ് ലൈവ് മീഡിയയെ ആദരിച്ചത്.ഇന്ദ്രിയ കൺവെൻഷൻ സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ ചെമ്മണ്ണൂർ റീജിയണൽ മാനേജർ മഹേഷിൽ നിന്ന് ഫാസ്റ്റ് ലൈവ് മീഡിയ മാനേജിങ് ഡയറക്ടർ സിജു സാമുവൽ ആദരവ് ഏറ്റുവാങ്ങി. കൽപ്പറ്റ ഷോറൂം മാനേജർ നിഷാദ്, സി.എം.ഡി മാനേജർ അജ്മൽ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.മികച്ച ലൈവ് ടെലികാസ്റ്റിംഗിലൂടെയും ക്രിയേറ്റീവ് വീഡിയോ പ്രൊഡക്ഷനിലൂടെയും ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ ദൃശ്യമാധ്യമ രംഗത്ത് തങ്ങളുടേതായ മുദ്രപതിപ്പിക്കാൻ ഫാസ്റ്റ് ലൈവ് മീഡിയയ്ക്ക് സാധിച്ചിട്ടുണ്ട്. മുൻപും നിരവധി ദേശീയ-അന്തർദേശീയ അംഗീകാരങ്ങളും ആദരവുകളും ഈ സ്ഥാപനത്തെ തേടിയെത്തിയിട്ടുണ്ട്.
യൂത്ത് അസോസിയേഷൻ മേഖല മത്സരം ; മാനന്തവാടിക്ക് ഓവറോൾ
പുതുശേരിക്കടവ്: ജെഎസ്ഒവൈ എ മേഖലാമൽസരം പുതുശേരിക്കടവ് സെൻ്റ് ജോർജ് യാക്കോബായ പള്ളിയിൽ നടന്നു. പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ കെ അസ്മ ഉദ്ഘാടനം ചെയ്തു .മേഖല പ്രസിഡൻ്റ് ഫാ.എൽദോ മനയത്ത് അധ്യക്ഷത വഹിച്ചു.ഫാ.ബിജുമോൻ ജേക്കബ് ,ഭദ്രാസന സെക്രട്ടറി കെ പി എൽദോ ,മേഖല സെക്രട്ടറി മനോജ് കല്ലരിക്കാട്ട്, എം ജെഎസ്എസ്എ ഭദ്രാസന സെക്രട്ടറി ജോൺ ബേബി, പള്ളി ട്രസ്റ്റി ജോർജ്കുട്ടി പാറ്റായിൽ, ജിൻസി മാത്യു, മഞ്ജു കടിയു കുന്നേൽ,പ്രസംഗിച്ചു.മാനന്തവാടി ,കോറോം, പുതുശേരിക്കടവ് യൂണിറ്റുകൾ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി
കോഴിക്കോട് വാഹനാപകടം വയനാട് സ്വദേശി മരിച്ചു.
അഞ്ചുകുന്ന് മാനാഞ്ചിറ ചക്കര റഷീദ് (51) ആണ് മരിച്ചത്. ഇന്നലെ രാത്രി കൈതപ്പൊയിലിൽ സ്‌കൂട്ടറും ദോസ്തും കൂട്ടിയിടിച്ചാണ് അപകടം. അപകടത്തിൽ പരിക്കേറ്റ ഇദ്ദേഹത്തിന്റെ ഭാര്യ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷൻ: പരിശോധന ശക്തമാക്കും; കർശന നടപടിക്ക് ഒരുങ്ങി എംവിഡി
വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കർശന നടപടിക്ക് ഒരുങ്ങി എംവിഡി. സംസ്ഥാനത്താകെ പരിശോധന ശക്തമാക്കും. വാഹനങ്ങളിൽ കണ്ടെത്തുന്ന ഓരോ അനധികൃത മോഡിഫിക്കേഷനും പിഴ ചുമത്തും. പിഴ ഈടാക്കിയാൽ മോഡിഫിക്കേഷൻ മാറ്റി വീണ്ടും വാഹനം ഹാജരാക്കേണ്ടതുണ്ട്. ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് മോട്ടോർ വാഹന വകുപ്പ് നടപടി കടുപ്പിച്ചത്.എല്ലാ ആർടിഓമാരും സെപ്റ്റംബർ 3ന് റിപ്പോർട്ട് സമർപ്പിക്കാൻ ഗതാഗത കമ്മീഷണറേറ്റ് നിർദേശിച്ചിട്ടുണ്ട്. കഴിഞ്ഞ 3 മാസക്കാലയളവിൽ അനധികൃത മോഡിഫിക്കേഷനിൽ എടുത്ത നടപടി അറിയിക്കണമെന്ന് നിർദേശത്തിൽ പറയുന്നു. റീലുകൾ ചിത്രീകരിക്കാൻ ഉപയോഗിക്കുന്ന നിയമവിരുദ്ധ മോഡിഫിക്കേഷനുള്ള വാഹനങ്ങൾ കണ്ടെത്തണമെന്നും കഴിഞ്ഞ 3 മാസക്കാലയളവിൽ അനധികൃത മോഡിഫിക്കേഷനിൽ എടുത്ത നടപടി അറിയിക്കണമെന്നും നിർദേശത്തിലുണ്ട്.
മലയാളിക്ക് ഓണം ഉണ്ണാൻ തൂശനില തമിഴ്നാട്ടിൽ നിന്ന്: ഒരു വാഴയിലയുടെ വില 10 മുതല്‍ 20 രൂപവരെ
ഓണസദ്യയ്ക്ക് മുന്നില്‍ നിരന്നിരിക്കുന്ന വിഭവങ്ങളേക്കാള്‍ മലയാളിയുടെ മനസില്‍ ആദ്യം പതിയുന്ന മറ്റൊരു കാഴ്ചയുണ്ട്. നീണ്ടു നിവര്‍ന്നിരിക്കുന്ന പച്ചനിറത്തിലുള്ള വാഴയില. അതില്‍ ആദ്യം ഒരു നുള്ള് ഉപ്പ്, പിന്നെ ഉപ്പേരി, ശര്‍ക്കരവരട്ടി, പച്ചടി, കിച്ചടി, അവിയല്‍, തോരന്‍, ഓലന്‍… ഒടുവില്‍ ചൂടന്‍ ചോറും പരിപ്പും നെയ്യും സാമ്പാറും പായസവും. വിഭവങ്ങള്‍ ഓരോന്നായി ഇലയിലേക്ക് എത്തുമ്പോള്‍ തന്നെ ഓണത്തിന്റെ രുചിയും ഗന്ധവും നിറയുന്നു.പേപ്പര്‍ വാഴയിലയും പ്ലേറ്റുകളും വിപണിയില്‍ എത്തിയിട്ടുണ്ടെങ്കിലും തൂശനിലയില്‍ വിളമ്പിയ സദ്യയുടെ രുചിക്ക് പകരം വയ്ക്കാന്‍ മറ്റൊന്നിനും കഴിയില്ലെന്നാണ് പലരുടെയും അഭിപ്രായം. അതുകൊണ്ടുതന്നെ ഓണക്കാലത്ത് വാഴയിലയ്ക്കും വലിയ ഡിമാന്‍ഡാണ്.എന്നാല്‍ കേരളത്തിന്റെ ഓണസദ്യയ്ക്കായി എത്തുന്ന ഈ വാഴയിലകള്‍ എവിടെ നിന്നാണ് വരുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ?.
ഓണം വിപണിയിലെ വമ്പിച്ച വില വർദ്ധനവ് ; എസ്ഡിപിഐ പ്രതിഷേധം സംഘടിപ്പിച്ചു.
കൽപ്പറ്റ: ഓണം വിപണിയിൽ ആവശ്യസാധനങ്ങളുടെ വില വർദ്ധിച്ച സാഹചര്യത്തിൽ സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ കൽപ്പറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചുഎല്ലാ ആവശ്യങ്ങൾക്കും പണം കൊടുത്ത് വിലക്കയറ്റം നിയന്ത്രിച്ചു എന്ന് മുഖ്യമന്ത്രി വലിയ വർത്തമാനം പറയുമ്പോഴും മുൻകാലങ്ങളെ അപേക്ഷിച്ച് വൻതോതിൽ ഉള്ള വില വർദ്ധനവാണ് ഈ ഓണക്കാലത്ത് നിത്യോപയോഗ സാധനങ്ങൾക്കുള്ളതെന്ന് പ്രതിഷേധത്തെ അഭിസംബോധനം ചെയ്തുകൊണ്ട് മണ്ഡലം പ്രസിഡൻറ് കരീം മുട്ടിൽ കുറ്റപ്പെടുത്തി പ്രതിഷേധത്തിന് മണ്ഡലം സെക്രട്ടറി ജാഫർ മേപ്പാടി, കെ എസ് മുഹമ്മദലി റസാഖ് എംഎ , മഹറൂഫ് എന്നിവർ നേതൃത്വം നൽകി
ലദൽ മദീന അൻസാരിയ്യ മീലാദ് ഫെസ്റ്റ് 2K26 മീലാദ് റാലി നടത്തി
കമ്പളക്കാട്: പുണ്യപ്രവാചകൻ മുഹമ്മദ് മുസ്തഫാ ﷺ യുടെ 1501-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ഇസ്സത്തുൽ ഇസ്ലാം സംഘം സൗത്ത് സോണൽ കമ്മിറ്റിയുടെ കീഴിലുള്ള അൻസാരിയ്യ മദ്രസ സംഘടിപ്പിക്കുന്ന **“ലദൽ മദീന അൻസാരിയ്യ മീലാദ് ഫെസ്റ്റ് 2K26”**ന്റെ ഭാഗമായി വിപുലമായ മീലാദ് റാലി നടത്തി.അൻസാരിയ്യ മദ്രസയിൽ നിന്ന് ആരംഭിച്ച റാലിയിൽ ആയിരത്തോളം പേർ പങ്കെടുത്തു. കുട്ടികളുടെ ദഫ് സംഘങ്ങളും യുവാക്കളുടെ ദഫ് സംഘങ്ങളും അണിനിരന്ന റാലി ശ്രദ്ധേയമായി. പ്രവാചക സ്നേഹവും മതസൗഹാർദവും വിളിച്ചോതുന്ന മുദ്രാവാക്യങ്ങളോടെയാണ് റാലി നടന്നത്.സ്വാഗതസംഘം ചെയർമാൻ പി. സി. ഇബ്രാഹിം ഹാജി, കൺവീനർ പി. ടി. അഷ്റഫ് ഹാജി, കമ്പളക്കാട് ടൗൺ ജുമാ മസ്ജിദ് ഖത്തീബ് ഉവൈസ് വാഫി, കെൽട്രോൺ വളവ് ജുമാ മസ്ജിദ് ഖത്തീബ് മുഹമ്മദ് കുട്ടി ഹസനി എന്നിവർ മീലാദ് റാലിക്ക് നേതൃത്വം നൽകി.മീലാദ് ഫെസ്റ്റിന്റെ ഭാഗമായി വിവിധ പരിപാടികൾ അൻസാരിയ്യ മദ്രസയിൽ നടക്കും.
പരിശോധന കർശനമാക്കി എക്സൈസ്
മുത്തങ്ങ: ഓപ്പറേഷൻ തണ്ടറിൻ്റെയും, ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെയുംഭാഗമായി വയനാട് ജില്ലയിലും, ജില്ലാ അതിർത്തികളിലും പരിശോധന കർശ നമാക്കി എക്സൈസ്. അനധികൃത മദ്യ, മയക്കു മരുന്നിൻ്റെ കടത്തും, നിർമ്മാ ണവും വിതരണവും, ഉപയോഗവും തടയുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പരിശോധന സംസ്ഥാന അതിർത്തിയായ മൂലഹള്ളയിൽ വെച്ച് കർണാടക ഫോറസ്റ്റ്, പോലീസ്, കേരള എക്സൈസ് എന്നിവർ സംയുക്തമായി പരിശോധന നടത്തി. എക്സൈസ് എൻഫോഴ്സ്മെന്റ്റ് & ആൻറി നാർക്കോട്ടിക് സ്പെഷൽ കോഡ് സർക്കിൾ ഇൻസ്പെക്ടർ സുനിൽ എം.കെ യുടെ നേതൃത്വത്തിലും, ബാവലി ചെക്ക്പോസ്റ്റിൽ എക്സൈസ് ഇൻ്റലിജിൻസ് ഇൻസ്പെക്ടർ രാജേഷ് കോമത്തിന്റെ നേതൃത്വത്തിലുമാണ് പരിശോധന നടന്നത്.
കൽപ്പറ്റ ചാരിറ്റബിൾ സൊസൈറ്റി ഇത്തവണത്തെ ഓണാഘോഷം ക്ലാര ഭവനിൽ
അഗതികൾക്കും അശരണർക്കും കഴിഞ്ഞ 15 വർഷമായി കൈത്താങ്ങായി പ്രവർത്തിക്കുന്ന കൽപ്പറ്റ ചാരിറ്റബിൾ സൊസൈറ്റി ഇത്തവണയും ഓണാഘോഷം സംഘടിപ്പിച്ചു. കൽപ്പറ്റ പിണങ്ങോട് റോഡിലുള്ള ക്ലാര ഭവനിലാണ് ഓണാഘോഷം സംഘടിപ്പിച്ചത്.ക്ലാര ഭവനിലെ അമ്മമാർക്കൊപ്പ മായിരുന്നു ഓണാഘോഷം ' കിടപ്പ് രോഗികൾ നിർധന കുടുംബങ്ങൾ, ആരും സഹായത്തിന് എത്താത്തമേഖലയിൽ ഹോം കെയർ സംവിധാനം ,ദുരന്ത മേഖലയിലെ റെസ്ക്യൂ പ്രവർത്തനം, ഓട്ടിസം ബാധിച്ച കുട്ടികളുടെ പെൻഷൻ പദ്ധതി, സർക്കാർ ആശുപത്രിയിൽദിനേനയുള്ള കഞ്ഞി വിതരണം ' വിശേഷ ദിവസങ്ങളിൽ ഭക്ഷണം തുടങ്ങിയ ഒട്ടനവധി മേഖലയിൽ സന്നദ്ധ സേവനം നടത്തിവരുന്ന സംഘടനയാണ് ' എല്ലാവർഷവും ഓണാഘോഷത്തിന് ഇത്തരം മേഖലകളാണ് സൊസൈറ്റി കണ്ടെത്താറ് അമ്മമാരുമായുള്ള ഓണാഘോഷത്തിന്സൊസൈറ്റി പ്രസിഡണ്ട് സൂപ്പി കല്ലങ്കോടൻ്റെ അധ്യക്ഷതയിൽ സെക്രട്ടറി ബഷീർ കോട്ടപ്പുളിക്കൽ സ്വാഗതം ആശംസിച്ചു. ചടങ്ങിൽ കൃഷി വകുപ്പ് മന്ത്രി ടി സിദ്ദിഖ് ഉദ്ഘാടനം നിർവഹിച്ചു.മുൻസിപ്പൽ ചെയർപേഴ്സൺ പി വിശ്വനാഥൻ ഓണാഘോഷ പരിപാടിയിൽഅമ്മമാർക്കൊപ്പംപാട്ടുപാടിതിരുവോണ സന്ദേശം നൽകി. 'ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്ചന്ദ്രിക കൃഷ്ണൻമുഖ്യാതിഥിയായി.വാർഡ് മെമ്പർ മൊയ്തീൻ ബാപ്പു,ഫാദർ ബിജു,സിസ്റ്റർആനി റോസ്,എന്നിവർ ആശംസകൾ നേർന്നു.പ്രേംജിത്ത്,ഹർഷൽ,സജീർ ,അസീസ്ഹാഷിം,അക്ബർ,സുൾഫി സ്വീകാർ,സലിം വി.വി,മുജീബ് വി പി ,റംഷാദ്,കബീർ ബാപ്പു ,ഹാറൂൺ ,മുസ പി.നേതൃത്വം നൽകി.ജുനീഷ് പി നന്ദി പറഞ്ഞു.
രക്ഷിതാക്കൾ ജാഗ്രതയോടെ മുന്നിട്ടിറങ്ങിയാൽ ലഹരിക്കെതിരെയുള്ള പോരാട്ടം ശക്തമാകും
കമ്പളക്കാട്: രക്ഷിതാക്കൾ ജാഗ്രതയോടെ മുന്നിട്ടിറങ്ങിയാൽ ലഹരിക്കെതിരെയുള്ള പോരാട്ടം കൂടുതൽ ശക്തവും കൃത്യവുമാക്കി മുന്നോട്ടുകൊണ്ടുപോകാൻ കഴിയുമെന്ന് നാദാപുരം എ.എസ്.ഐ. രംഗീഷ് കടവത്ത് പറഞ്ഞു.ഇസ്സത്തുൽ ഇസ്ലാം സംഘം സൗത്ത് സോണൽ കമ്മിറ്റിയുടെ കീഴിൽ അൻസാരിയ മദ്രസയിൽ സംഘടിപ്പിക്കുന്ന ലദൽ മദീന അൻസാരിയ്യ മീലാദ് ഫെസ്റ്റ് 2K26ന്റെ ഭാഗമായി നടന്ന കുടുംബ സംഗമത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ലഹരിക്കെതിരെയുള്ള ബോധവൽക്കരണ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.കുട്ടികളിലെ ലഹരി ഉപയോഗം തടയുന്നതിൽ രക്ഷിതാക്കളുടെ ജാഗ്രതയും ഇടപെടലും നിർണായകമാണെന്നും കുടുംബവും സമൂഹവും ഒരുമിച്ച് പ്രവർത്തിച്ചാൽ ലഹരിക്കെതിരെയുള്ള പ്രതിരോധം കൂടുതൽ ഫലപ്രദമാക്കാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.സൗത്ത് സോണൽ ജനറൽ സെക്രട്ടറി പി.ടി. അഷ്റഫ് ഹാജി സ്വാഗതം പറഞ്ഞു. സ്വാഗതസംഘം ചെയർമാൻ പി.സി. ഇബ്രാഹിം ഹാജി അധ്യക്ഷത വഹിച്ചു.
ടൗണ്‍ഷിപ്പില്‍ കിറ്റ് വിതരണം നടത്തി
കല്‍പ്പറ്റ: എം എല്‍ എ കെയറിന്റെ നേതൃത്വത്തില്‍ അക്ഷയപാത്രയുടെ സഹായത്തോടെ ടൗണ്‍ഷിപ്പില്‍ കിറ്റ് വിതരണം നടത്തി. ഒന്ന്, മൂന്ന്, നാലു സോണുകളിലെ 178 വീടുകളിലെ കുടുംബങ്ങള്‍ക്കാണ് പലവ്യഞ്ജനങ്ങള്‍ അടങ്ങിയ കിറ്റ് വിതരണം ചെയ്തത്. കൃഷിമന്ത്രി ടി സിദ്ദിഖ് കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. പി പി ആലി, സലീം മേമന, അരുണ്‍ദേവ്, ഷെമീര്‍ ഒടുവില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ഹാരിസണ്‍സ് മലയാളം ലിമിറ്റഡ് ഓണാഘോഷം സംഘടിപ്പിച്ചു
മേപ്പാടി: ഹാരിസണ്‍സ് മലയാളം ലിമിറ്റഡ് അരപ്പറ്റ എസ്റ്റേറ്റ് ഓണാഘോഷം വിപുലമായ പരിപാടികളുടെ നടത്തി. മൂപ്പനാട് പഞ്ചായത്ത് പ്രസിഡന്റ് കേശവന്‍ ഉദ്ഘാടനം ചെയ്തു. എസ്റ്റേറ്റ് സീനിയര്‍ മാനേജര്‍ അനുഷ്മാന്‍ പട്‌നയ്ക്ക് അധ്യക്ഷത വഹിച്ച യോഗത്തില്‍ എസ്റ്റേറ്റ് അസിസ്റ്റന്റ് മാനേജര്‍ ശിഹാബുദ്ദീന്‍, യൂണിയന്‍ നേതാക്കളായ ടി ഹംസ, ഗഗാറിന്‍,സുരേഷ് ബാബു, വേണു മാഷ്, യു കരുണന്‍, ബി ഡി ദേവസ്യ, മേപ്പാടി എസ് എച്ച് ഒ മിഥുന്‍, പഞ്ചായത്ത് മെമ്പര്‍മാരായ ഷഫീഖ്, സംഗീത, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. പുരുഷന്മാരുടെ വടംവലി മത്സരത്തില്‍ ഫാക്ടറി ഒന്നാം സ്ഥാനവും നെടുംകരണ ഡിവിഷന്‍ രണ്ടാം സ്ഥാനവും നേടി. വനിതകളുടെ വടംവലി മത്സരത്തില്‍ നെടുമ്പാല ഡിവിഷന്‍ ഒന്നാം സ്ഥാനവും കടൂര ഡിവിഷന്‍ രണ്ടാം സ്ഥാനവും നേടി. അത്തപ്പൂക്കളം മത്സരത്തില്‍ നെടുമ്പാല ഒന്നാം സ്ഥാനവും എന്‍ സി ഡിവിഷന്‍ രണ്ടാം സ്ഥാനവും നേടി.
വയനാട് ജില്ലാ മൗണ്ടൻ സൈക്ലിംഗ് സെലക്ഷൻ ട്രയൽ 29ന്
കൽപറ്റ: വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ജില്ലാ തല മൗണ്ടൻ സൈക്ലിംഗ് സെലക്ഷൻ ട്രയൽ 29.08. 2026 ന് പെരുന്തട്ട എൽസ്റ്റൺ എസ്‌റ്റേറ്റിൽ വെച്ച് നടത്തപ്പെടും.ഇതിൽ യോഗ്യത നേടുന്നവർക്ക് സെപ്‌റ്റംബർ 5, 6 തീയതികളിൽ തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാവുന്നതാണ് . പങ്കെടുക്കാനാഗ്രഹിക്കുന്നവർ അന്നേ ദിവസം സൈക്കിൾ, ഹെൽമെറ്റ് എന്നിവ സഹിതം രാവിലെ 8.30 ന് എത്തിചേരണമെന്ന് ജില്ലാ സെക്രട്ടറി സുബൈർ ഇളകുളം അറിയിച്ചു
ക്വട്ടേഷന്‍ ക്ഷണിച്ചു.
കല്‍പ്പറ്റ അഡീഷണല്‍ ഐ.സി.ഡി.എസിന് കീഴിലെ മേപ്പാടി, തരിയോട്, പൊഴുതന, വൈത്തിരി ഗ്രാമപഞ്ചായത്ത് പരിധിയിലെ 133 അങ്കണവാടികളിലേക്ക് മുട്ട, പാല്‍ എന്നിവ വിതരണം ചെയ്യുന്നതിന് താത്പര്യമുള്ള വ്യക്തികള്‍,സ്ഥാപനങ്ങള്‍ കുടുംബശ്രീകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ സെപ്റ്റംബര്‍ അഞ്ചിന് ഉച്ചയ്ക്ക് ഒന്ന് വരെ ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാര്‍ക്ക് നല്‍കണം. ഫോണ്‍- 9446042395.
