Sultan Bathery

വനമഹോത്സവം 2026: കല്ലുമുക്കിൽ വിദ്യാർത്ഥികൾക്കായി പ്രകൃതി പഠന ക്യാമ്പ് സംഘടിപ്പിച്ചു.

​സുൽത്താൻബത്തേരി: വനമഹോത്സവത്തോടനുബന്ധിച്ച് (ജൂലൈ 1-7) വയനാട് സാമൂഹ്യ വനവൽക്കരണ വിഭാഗത്തിന്റെയും കൽപ്പറ്റ സാമൂഹ്യവനവൽക്കരണ റെയിഞ്ചിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ജയശ്രീ എച്ച്.എസ്.എസ് കല്ലുവയൽ ഫോറസ്ട്രി ക്ലബ്ബ്, സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ എന്നിവർക്കായി ഏകദിന പ്രകൃതി പഠന ക്യാമ്പ് സംഘടിപ്പിച്ചു. വയനാട് വന്യജീവി സങ്കേതത്തിലെ സുൽത്താൻബത്തേരി റേഞ്ചിൽ കല്ലുമുക്ക് സെക്ഷനിൽ വച്ചായിരുന്നു ക്യാമ്പ്.​സുൽത്താൻബത്തേരി സാമൂഹ്യ വനവൽക്കരണ സെക്ഷൻ ഗ്രേഡ് ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ അംബിക വി.എൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കല്ലുമുക്ക് സെക്ഷൻ ഗ്രേഡ് ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ വി. മനോജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സാമൂഹ്യ വനവൽക്കരണ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ രാജു ബി.പി സ്വാഗതമാശംസിച്ചു. സ്റ്റുഡന്റ് പോലീസ് കേഡറ്റ് അധ്യാപകരായ വൈശാഖ് പി.വി, ശുഭ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.​തുടർന്ന് പരിസ്ഥിതി പ്രവർത്തകനും എഴുത്തുകാരനുമായ മുട്ടിൽ ഡബ്ല്യു.എം.ഒ ആർട്സ് ആൻഡ് സയൻസ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഷൈജു പി.കെ വിദ്യാർത്ഥികൾക്കായി പരിസ്ഥിതി ക്ലാസ്സ് നയിച്ചു. ക്യാമ്പിന്റെ ഭാഗമായി വനയാത്ര, വിത്തൂട്ട്, വൃക്ഷത്തൈ നടീൽ എന്നിവയും സംഘടിപ്പിച്ചു.​കല്ലുമുക്ക് സെക്ഷൻ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ എം. അനൂജ്, ശ്യാംജിത്ത് സി, ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്റുമാരായ രജിത കെ.വി, കേളു വി.വി, ഫോറസ്റ്റ് വാച്ചർ ദിനേശ് എം.പി എന്നിവർ വനയാത്രയ്ക്ക് നേതൃത്വം നൽകി. ക്യാമ്പ് അവലോകനത്തിൽ വിദ്യാർത്ഥികളും അധ്യാപകരും സജീവമായി പങ്കെടുത്തു. സുൽത്താൻബത്തേരി സാമൂഹ്യ വനവൽക്കരണ സെക്ഷൻ ബീറ്റ് ഫോറസ്റ്റ് ഓഫീസർ സജി പ്രസാദ് കെ.പി ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.

SULTAN BATHERY
News Image

വിജയികൾക്ക് അനുമോദനവും,പരിസ്ഥിതി മാസാചരണവും സംഘടിപ്പിച്ചു

ശ്രേയസ് മലങ്കര യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്ലസ് ടു വിജയികൾക്കുള്ള അനുമോദനവും,പരിസ്ഥിതി മാസാചരണവും നെന്മേനി ഗ്രാമപഞ്ചായത്ത് മെമ്പർ എബി ജോസഫ് ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ്‌ കെ. എം.പത്രോസ് അധ്യക്ഷത വഹിച്ചു. ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.മുഖ്യപ്രഭാഷണം നടത്തി.വിജയികളെ മെമെന്റോ നൽകി ആദരിച്ചു.പരിസ്ഥിതി മാസാചരണം"നട്ടു വളർത്താം,പരിപാലിക്കാം" പരിപാടിയുടെ ഭാഗമായി ടിഷ്യൂ കൾച്ചർ വാഴകൾ വിതരണം ചെയ്തു.ജെയിംസ്,പി.വി.സാബു,ഷീജ മനു എന്നിവർ സംസാരിച്ചു.

SULTAN BATHERY
News Image

ലഹരിവിരുദ്ധ പരിപാടികൾ ഉദ്ഘാടനം ചെയ്തു.

 അസംപ്ഷൻ യു .പി സ്കൂളിൽ ഒരു മാസത്തോളം നീണ്ടുനിൽക്കുന്ന ലഹരി വിരുദ്ധ പരിപാടികൾക്ക് ആരംഭം കുറിച്ചു. "സാർദ്ധം - ലഹരിക്കെതിരെ വിദ്യാലയ അങ്കണത്തിൽ നിന്നും പൊതു സമൂഹത്തിലേക്ക് " എന്ന ഈ പരിപാടിയുടെ ഉദ്ഘാടനം ബത്തേരി മുനിസിപ്പാലിറ്റി സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റസീന അബ്ദുൾ ഖാദർ നിർവഹിച്ചു . സ്കൂൾ മാനേജർ ഫാദർ തോമസ് മണക്കുന്നേൽ അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപകൻ ഷോജി ജോസഫ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു . ലഹരി വിരുദ്ധ ബാഡ്ജുകളണിഞ്ഞ് പി.റ്റി.എ പ്രതിനിധികളും മൂന്നൂറോളം രക്ഷിതാക്കളും പങ്കെടുത്തു. ഷിനോജ് പാപ്പച്ചൻ, പ്രജിത എന്നിവർ സംസാരിച്ചു .

SULTAN BATHERY
News Image
Advertisement

മെത്താഫിറ്റാമിനും ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

മുത്തങ്ങ: എക്സൈസ് വകുപ്പ് സംസ്ഥാന വ്യാപകമായി നടത്തിവരുന്നഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി തുടരുന്ന പരിശോധനകളിൽ എക് സൈസ് ഇൻസ്പെക്ടർ എൻ സിറാജിൻ്റെ നേതൃത്വത്തിൽ മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ വെച്ച് നടത്തിയ വാഹന പരിശോധനയിൽ മെത്താഫിറ്റാമിനും ഹൈബ്രിഡ് കഞ്ചാവും പിടികൂടി.ലഹരി കൈവശം വെച്ച കോഴിക്കോട് ഒളവണ്ണ തറൂൽപറമ്പിൽ വീട്ടിൽ റമീഷ് അക്തർ (37) നെ അറസ്റ്റ് ചെയ്തു. 1.400 ഗ്രാം മെത്തഫിറ്റാമിനും 25 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമാണ് പിടികൂടിയത്. പരിശോധനയിൽ എക്സൈസ് പ്രിവന്റീവ് ഓഫീസർമാരായ സുനിൽകുമാർ എം.എ, അനിൽകുമാർ.കെ, സിവിൽ എക്സൈസ് ഓഫീസർമാരായ മിഥുൻ,കെ, അർജുൻ,എം എന്നിവർ പങ്കെടുത്തു.

SULTAN BATHERY
News Image

സ്കൂൾ പാചക തൊഴിലാളികൾക്കായി ഏകദിന പരിശീലനം നടത്തി

 ബത്തേരി ഉപജില്ലയിലെ സ്കൂൾ പാചക തൊഴിലാളികൾക്കായി സർവ്വജന ഗവൺമെന്റ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് ഏകദിന പരിശീലനം പരിപാടി നടത്തി. ഉപജില്ലയിലെ 120 പാചക തൊഴിലാളികൾ പങ്കെടുത്തു. സുൽത്താൻബത്തേരി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഷിജിത. ബിജെ ഉദ്ഘാടനം നിർവഹിച്ചു. സർവ്വജന ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ പ്രധാനാധ്യാപിക ബിജി വർഗീസ് അധ്യക്ഷത വഹിച്ചു. സുൽത്താൻബത്തേരി പ്രൈമറി എച്ച് എം ഫോറം സെക്രട്ടറി മിൻസിമോൾ കെ. ജെ ആശംസകൾ നേർന്നു. പാചകത്തിലെ സുരക്ഷാ മുൻകരുതലുകൾ എന്ന വിഷയത്തിൽ സുൽത്താൻബത്തേരി ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ധീരജിന്റെ നേതൃത്വത്തിൽ പരിശീലനം നൽകി. ജലജന്യ രോഗങ്ങളും ശുചിത്വവും എന്ന വിഷയത്തിൽ ചെതലയം പി എച്ച് സി യിലെ ഹെൽത്ത് ഇൻസ്പെക്ടർ ബാബു എം. വി ക്ലാസ്സെടുത്തു. പാചക തൊഴിലാളികളുടെ നിയമനം സംബന്ധിച്ച് ഉപജില്ലാ നൂൺമീൽ ഓഫീസർ ഷാജി വികെ ക്ലാസ് നൽകി. ഷൈജു വി കെ, സജു. എംജി, ജിഷ സി. എൻ എന്നിവർ സംസാരിച്ചു

SULTAN BATHERY
News Image

ദേശീയ ടൂറിസം ഉച്ചകോടി വയനാട്ടിൽ

  ദേശീയ ടൂറിസം ഉച്ചകോടി 2027  വയനാട്ടിൽ സംഘടിപ്പിക്കുവാൻ ബത്തേരി സപ്ത റിസോർട്ടിൽ ചേർന്ന വിവിധ ടൂറിസം സംഘടനകളുടെ സംയുക്ത യോഗം തീരുമാനിച്ചു. ടൂർ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ ( TOAI ) യുടെ വാർഷിക ദേശീയ പരിപാടിയായ നാഷണൽ ടൂറിസം സമ്മിറ്റ് 2027സെപ്റ്റംബർ മാസത്തിൽ വയനാട്ടിൽ സംഘടിപ്പിക്കാൻ തീരുമാനിച്ചു.രാജ്യത്തിൻ്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ടൂർ ഓപ്പറേറ്റർമാർ,ട്രാവൽ ഏജൻസികൾ,ടൂറിസം മേഖലയിലെ പ്രമുഖർ, കേന്ദ്ര സംസ്ഥാന സർക്കാർ പ്രതിനിധികൾ,വ്യവസായ പങ്കാളികൾ എന്നിവർ പങ്കെടുക്കുന്ന ദേശീയ ഉച്ചകോടി കേരള ടൂറിസത്തിനും പ്രത്യേകിച്ച് വയനാട്ടിൻ്റെ ടൂറിസം മേഖലയ്ക്കും ദേശീയ തലത്തിൽ കൂടുതൽ ശ്രദ്ധയും പ്രചാരണവും ലഭിക്കുന്നതിനും വിനോദസഞ്ചാര വികസനത്തിനും ഗണ്യമായ പ്രചോദനമാകുമെന്നും സംഘാടകർ അറിയിച്ചു.  TOAI നാഷണൽ പ്രസിഡണ്ട് അബ്ദുൽ നാസർ അദ്ധ്യക്ഷത വഹിച്ചു.   സുനിൽ കുമാർ , ജോസ് കൈനഡി ( WTO ), അലി ബ്രാൻ ( Pan Asia Tourism Council ) മനുമത്തായി , അനീഷ് വരദൂർ ( AKTA ),സയൂജ് , ലൈജു ജോസ് ( WETA ) വിനോദ്കുമാർ ( Tourism operator) സുബൈർ ( Guides Association) പ്രവീൺ രാജ് ( WDM ) പീറ്റർ ജോസ് , ദിലീപ് കുമാർ , ഹോമയു കോറം എന്നിവർ പങ്കെടുത്തു

SULTAN BATHERY
News Image

കായികാധ്യാപക നിയമനം

സുൽത്താൻ ബത്തേരി നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഓടപ്പള്ളം, ചേനാട് ഗവ. ഹൈസ്‌കൂളിൽ താത്കാലികാടിസ്ഥാനത്തിൽ കായികാധ്യാപക നിയമനം നടത്തുന്നു. ബി.പി.എഡ് അല്ലെങ്കിൽ എം.പി.എഡ് തത്തുല്യ യോഗ്യതയുള്ളവർക്കാണ് അവസരം. പ്രതിമാസ ഓണറേറിയം 15,000 രൂപ. താത്പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകൾ, റേഷൻ കാർഡ് അല്ലെങ്കിൽ ആധാർ എന്നിവയുമായി ജൂലൈ 10 രാവിലെ 9.30ന് സുൽത്താൻ ബത്തേരി നഗരസഭാ ഓഫീസിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 9447887798

SULTAN BATHERY
News Image

ശ്രേയസ് ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി.

മലവയൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ ബോധവൽക്കരണ ക്ലാസ് നെന്മേനി ഗ്രാമപഞ്ചായത്ത്‌ മെമ്പർ ദീപ ബാബു ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ്‌ മിനി അധ്യക്ഷത വഹിച്ചു. ക്ലാസിന് അമ്പലവയൽ സബ് ഇൻസ്‌പെക്ടർ എൽദോ സാർ നേതൃത്വം നൽകി.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.മുഖ്യ സന്ദേശം നൽകി.സി ഡി ഒ മാരായ വിനി ബാലൻ,ദിവ്യ പ്രകാശൻ എന്നിവർ സംസാരിച്ചു.

SULTAN BATHERY
News Image

കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി

പെരിക്കല്ലൂർ പാതിരി വെള്ളൂപ്പാടി ഉന്നതിക്ക് സമീപം വനത്തിൽ ഫെൻസിങ്ങിനോട് ചേർന്ന് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. പ്രായാധിക്യമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

SULTAN BATHERY
News Image

വാഹനാപകടം; രണ്ടുപേർക്ക് പരിക്ക്

ദേശീയപാത 766-ൽ കല്ലൂരിന് സമീപം സ്വകാര്യ ബസും ടിപ്പർ ട്രെയിലർ ലോറിയും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം. അപകടത്തിൽ ബസ് ഡ്രൈവർക്കും ഒരു യാത്രക്കാരനും നിസ്സാര പരിക്കേറ്റു. ഇരുവരെയും ബത്തേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൈസൂർ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് മുന്നിലുണ്ടായിരുന്ന ലോറിയിൽ ഇടിച്ചാണ് അപകടമുണ്ടായത്.

SULTAN BATHERY
News Image

ശ്രേയസ് സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

നമ്പ്യാർകുന്ന് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ആയുഷ് ഹോമിയോപ്പതി വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ് നെന്മേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഗംഗാധരൻ ആത്താർ ഉദ്ഘാടനം ചെയ്തു.പരിസ്ഥിതി മാസാചരണം "നട്ടു വളർത്താം,പരിപാലിക്കാം" പരിപാടിയുടെ ഭാഗമായുള്ള തൈ വിതരണം നെന്മേനി ഗ്രാമ പഞ്ചായത്ത് മെമ്പർ ടി.യു പ്രശാന്ത് ഉദ്ഘാടനം ചെയ്തു.എസ്.എസ്.എൽ.സി.,പ്ലസ് ടു വിജയികളെ ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.മെമെന്റോ നൽകി ആദരിച്ചു.യൂണിറ്റ് പ്രസിഡന്റ്‌ മോളമ്മ ബാബു അധ്യക്ഷത വഹിച്ചു. ഡോ.ജോജി ആരോഗ്യ ബോധ വൽക്കരണ ക്ലാസ് എടുത്തു.സി ഡി ഒ മാരായ കെ. പി.വിജയൻ,രാധാ പ്രസാദ് എന്നിവർ സംസാരിച്ചു.

SULTAN BATHERY
News Image

സുൽത്താൻബത്തേരി ഭദ്രാസന കലാമേള സമാപിച്ചു.

ബത്തേരി: അഖില മലങ്കര ബാലസമാജം സുൽത്താൻബത്തേരി ഭദ്രാസന കലോത്സവം ബത്തേരി സെൻ്റ് മേരിസ് ദേവാലയത്തിൽ വച്ച് നടത്തപ്പെട്ടു. ഭദ്രാസന കലാ മത്സരങ്ങൾ സുൽത്താൻബത്തേരി ഭദ്രാസന സെക്രട്ടറി ഫാ. ബേബി ജോൺ ഉദ്ഘാടനം നിർവഹിച്ചു. ബാലസമാജം ഭദ്രാസന വൈസ് പ്രസിഡൻ്റ് ഫാ. അനീഷ് ജോർജ്, ജനറൽ സെക്രട്ടറി ആൻഡ്രിൻ പീറ്റർ, ജോയിൻ സെക്രട്ടറി ബേസിൽ ബേബി, അനു സണ്ണി, സൺഡേ സ്കൂൾ ഭദ്രാസന സെക്രട്ടറി പി. എം വർഗീസ് എന്നിവർ സംസാരിച്ചു. വിവിധങ്ങളായ മത്സരത്തിൽ ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളിൽ നിന്നും 150 കുഞ്ഞുങ്ങൾ പങ്കെടുത്തു. കലാമേളയിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ കരസ്ഥമാക്കി കൊളവള്ളി സെന്റ് ജോർജ് പള്ളി ഓവറോൾ ഒന്നാം സ്ഥാനവും, മാനന്തവാടി സെൻ്റ് തോമസ് പള്ളി രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

SULTAN BATHERY
News Image

മുത്തങ്ങയിൽ അഞ്ചരക്കിലോ കഞ്ചാവുമായി കൊടുവള്ളി സ്വദേശി പിടിയിൽ

ബത്തേരി: മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിൽ വൻ കഞ്ചാവ് ശേഖരം പിടികൂടി. അഞ്ചരക്കിലോ കഞ്ചാവുമായി കോഴിക്കോട് കൊടുവള്ളി സ്വദേശി മീൻകുഴി പറമ്പിൽ മുഹമ്മദ് ഷെഫീഖ് (23) ആണ് പിടിയിലായത്. ഇന്ന് രാവിലെ മുത്തങ്ങതകരപ്പാടിയിൽ വെച്ച് നടന്ന വാഹന പരിശോധനയിലാണ് ഇയാൾ വലയിലായത്.കർണാടക ആർ.ടി.സി ബസ്സിലെ യാത്രക്കാരനായിരുന്ന ഷെഫീഖിന്റെ കൈവശമുണ്ടായിരുന്ന ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. ഇയാളെ സഹായിക്കാനും ചെക്ക്പോസ്റ്റിലെ പരിശോധനാ വിവരങ്ങൾ കൈമാറാനുമായി ബൈക്കിലെത്തിയ മറ്റൊരാൾ പോലീസ് സംഘത്തെ കണ്ട് രക്ഷപ്പെട്ടു. ഇയാൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു.സുൽത്താൻ ബത്തേരി പോലീസും ലഹരി വിരുദ്ധ സ്ക്വാഡായ ഡാൻസാഫും (DANSAF) ചേർന്നാണ് പരിശോധന നടത്തിയത്. എസ്.ഐ പി. ജയപ്രകാശ്, എ.എസ്.ഐ ജയകുമാർ, സി.പി.ഒമാരായ മാർഷൽ, സംഗീത എന്നിവരും ഡാൻസാഫ് അംഗങ്ങളും സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയിൽഹാജരാക്കി റിമാൻഡ് ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്.

SULTAN BATHERY
News Image

ശ്രേയസ് ഫലവൃക്ഷ തൈകൾ വിതരണം ചെയ്തു.

നെല്ലിമാളം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി മാസാചരണം "നട്ടു വളർത്താം,പരിപാലിക്കാം"പരിപാടിയുടെ ഭാഗമായി ഫലവൃക്ഷ തൈകൾ വിതരണം ചെയ്തു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്. ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ്‌ ബീന ദേവസ്യ അധ്യക്ഷത വഹിച്ചു.   പിതൃ ദിനാചരണത്തിന്റെ ഭാഗമായി പിതാക്കന്മാരെ ആദരിച്ചു.വായനാ ദിനാചരണത്തിന്റെ ഭാഗമായി വയനാമത്സരം നടത്തി വിജയികൾക്ക് സമ്മാനങ്ങൾ നൽകി.സി ഡി ഒ സെലീന സാബു,കീർത്തി എന്നിവർ സംസാരിച്ചു.

SULTAN BATHERY
News Image

അധ്യാപക നിയമനം

ബത്തേരി: സുൽത്താൻ ബത്തേരി പൂമലയിലെ കാലിക്കറ്റ്യൂണിവേഴ്‌സിറ്റി ടീച്ചർ എഡ്യൂക്കേഷൻ സെൻ്റിലേക്ക് 2026-27 അദ്ധ്യയന വർഷത്തിൽ പെർഫോമിംഗ് ആർട്സ്, വിഷ്വൽ ആർട്സ്, ഫിസിക്കൽ എഡ്യൂക്കേഷൻ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. മണിക്കൂറിന് 600 രൂപ നിരക്കി ലാണ് വേതനം. ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രായോഗികതപരിജ്ഞാന യോഗ്യതകൾ തെളിക്കുന്ന സാക്ഷ്യ പത്രങ്ങൾ, ഇവയുടെ പകർപ്പ് എന്നിവ സഹിതം ജൂലൈ രണ്ടിന് രാവിലെ 11 മണിക്ക് ഓഫീസിൽ കൂടക്കാഴ്ച്ചക്ക് എത്തണം. ഫോൺ:9037030586

SULTAN BATHERY
News Image

പിതാക്കന്മാർക്ക് ശ്രേയസിന്റെ സ്നേഹാദരം

വാകേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പിതൃദിനാചരണത്തിന്റെ ഭാഗമായി പിതാക്കന്മാരെ ആദരിച്ചു.എസ്.എസ്.എൽ.സി,പ്ലസ് ടു വിജയികൾക്ക് മെമെന്റോ സമ്മാനിച്ചു.പരിസ്ഥിതി മാസാചരണം "നട്ടു വളർത്താം,പരിപാലിക്കാം" പരിപാടിയുടെ ഭാഗമായി തൈ വിതരണം നടത്തി.യൂണിറ്റ് ഡയറക്ടർ ഫാ.ജോൺ കവിയിൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് വൈസ് പ്രസിഡന്റ്‌ സി.സി.വർഗീസ് അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.മുഖ്യസന്ദേശം നൽകി.ഗിരിജ പീതാംബരൻ,ലിജി ജോർജ്,സുനിൽ എന്നിവർ സംസാരിച്ചു.യൂണിറ്റ് ഡയറക്ടറുടെ ജന്മദിനാഘോഷവും നടത്തി.

SULTAN BATHERY
News Image

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു

ബത്തേരി: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് സംസ്ഥാന സർക്കാർ നിർദേശപ്രകാരം സുൽത്താൻ ബത്തേരി അസംപ്ഷൻ എ.യു.പി. സ്കൂളിൽ വിവിധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു.വിദ്യാർത്ഥികളിൽ ലഹരി വിരുദ്ധ സന്ദേശം വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഫ്ലാഷ് മോബ്, ലഹരി വിരുദ്ധ മുദ്രാവാക്യ രചന, റാലി തുടങ്ങിയ പരിപാടികൾ നടന്നു. സ്കൂൾ ഹെഡ്മാസ്റ്റർ ഷോജി ജോസഫ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് ബോധവൽക്കരണം നടത്തി. കേരള ആഭ്യന്തര വകുപ്പ് മന്ത്രിയുടെയും വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെയും ലഹരി വിരുദ്ധ സന്ദേശങ്ങൾ വിദ്യാർത്ഥികൾക്ക് കേൾപ്പിക്കുകയും ചെയ്തു.അധ്യാപകരായ ജെന്നി കെ. എൽ., സി. പ്രിയതോമസ്, ജസ്റ്റീന റ്റി പീറ്റർ, ജെറിൻ തോമസ്,അമൽ ബെന്നി, ലിബിൻ സി.റ്റി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തം പരിപാടികൾക്ക് ശ്രദ്ധേയത നൽകി. ലഹരിമുക്ത സമൂഹം സൃഷ്ടിക്കുന്നതിനുള്ള പ്രതിബദ്ധത പുതുക്കിക്കൊണ്ട് പരിപാടികൾ സമാപിച്ചു.

SULTAN BATHERY
News Image

സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പും,യോഗ പരിശീലനവും സംഘടിപ്പിച്ചു.

ശ്രേയസ് അമ്പുകുത്തി യൂണിറ്റ് സംഘടിപ്പിച്ച സൗജന്യ ഹോമിയോ മെഡിക്കൽ കാമ്പും,യോഗ പരിശീലനവും ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ് ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ്‌ വത്സ ജോയി അധ്യക്ഷത വഹിച്ചു.ആരോഗ്യ ബോധവൽക്കരണ ക്ലാസ്സിന് അമ്പലവയൽ സർക്കാർ ഹോമിയോ ആശുപത്രിയിലെ ഡോ.ജിഷ നേതൃത്വം നൽകി.യോഗ ഇൻസ്ട്രക്ടർ അനീഷ ആൻ ജോയി യോഗപരിശീലനം നടത്തി.വായനാ ദിനാചരണത്തിന്റെ ഭാഗമായി വായനാ മത്സരം നടത്തി വിജയികൾക്ക് സമ്മാനങ്ങൾ നൽകി.   ഷിന്റ രവീന്ദ്രൻ,ബബിത എന്നിവർ സംസാരിച്ചു.

SULTAN BATHERY
News Image

പിക്കപ്പ് വാനും ബൊലേറോയും കൂട്ടിയിടിച്ച് അപകടം ഒരാൾക്ക് പരിക്ക്

സുൽത്താൻ ബത്തേരി മൂലങ്കാവ് 64ൽ രാവിലെ 8:45 ഓടെയാണ് അപകടം. മൈസൂരുവിൽ നിന്നും ബത്തേരി ഭാഗത്തേക്ക് മാങ്ങ കയറ്റി വന്ന പിക്കപ്പ്‌ വാനും എതിരെ വന്ന ബൊലേറോയും കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ പിക്കപ്പ് വാൻ ഡ്രൈവർ ഗുണ്ടൽപേട്ട സ്വദേശി നഞ്ചേഷിനെ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

SULTAN BATHERY
News Image

സർവ്വജനയിൽ ലോകകപ്പ് ആരവത്തിന് തുടക്കം

സുൽത്താൻ ബത്തേരി ഗവ. സർവ്വജന ഹയർ സെക്കൻഡറി സ്കൂളിൽ ലോകകപ്പ് ഫുട്ബോളിനോടനുബന്ധിച്ച് സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലോകകപ്പ് ഫുട്ബോൾ ആരവം പരിപാടികൾക്ക് ആവേശകരമായ തുടക്കം. ജില്ലാ ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി ബിനു തോമസ് മേള ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളിൽ കായിക സംസ്കാരവും ഫുട്ബോൾ ആവേശവും വളർത്താൻ ഇത്തരം കൂട്ടായ്മകൾക്ക് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾക്കായി ഒരുക്കിയ ലോകകപ്പ് പ്രവചന മത്സരത്തിന്റെ ഉദ്ഘാടനം എസ്.എം സോഫ്റ്റ് കമ്പ്യൂട്ടേഴ്സ് ഉടമ പി.എം സഹീർ നിർവ്വഹിച്ചു.സ്കൂൾ മൈതാനത്ത് നടന്ന ആവേശകരമായ ഷൂട്ടൗട്ട് മത്സരം പ്രിൻസിപ്പൽ പി.എ അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ ഫുട്ബോൾ നൈപുണ്യം വിളിച്ചോതിയ സ്കിൽ പ്രദർശന മത്സരം ഹെഡ് മാസ്റ്റർ ബിജി വർഗീസ് ഉദ്ഘാടനം ചെയ്തു. വലിയ ആവേശത്തോടെയാണ് വിദ്യാർത്ഥികളും അധ്യാപകരും വിവിധ മത്സരങ്ങളിൽ പങ്കാളികളായത്. കായിക അധ്യാപകരും സ്പോർട്സ് ക്ലബ് ഭാരവാഹികളുമായ അനിൽകുമാർ എൻ, ആർ.എസ് ബിനുരാജ്, വി.കെ സുനിൽകുമാർ, ജി സജിത്ത് കുമാർ, യു.പി നൗഷാദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. വരും ദിവസങ്ങളിലും ലോകകപ്പിനോടനുബന്ധിച്ച് വൈവിധ്യമാർന്ന കായിക മത്സരങ്ങൾ സ്കൂളിൽ അരങ്ങേറുമെന്ന് സംഘാടകർ അറിയിച്ചു.

SULTAN BATHERY
News Image

ശ്രേയസ് തൈകൾ വിതരണം ചെയ്തു.

ബഡേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി മാസാചരണം "നട്ടു വളർത്താം,പരിപാലിക്കാം"പരിപാടിയുടെ ഭാഗമായി കവുങ്ങിൻ തൈകൾ വിതരണം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.ഡാനിയേൽ കടകംപള്ളിൽ ഉദ് ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ്‌ തങ്കച്ചൻ അധ്യക്ഷത വഹിച്ചു. ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.മുഖ്യസന്ദേശം നൽകി.പുതിയ യൂണിറ്റ് ഡയറക്ടർക്ക് സ്വീകരണം നൽകി.പിതൃദിനാചരണത്തിന്റെ ഭാഗമായി പിതാക്കന്മാരെ ആദരിച്ചു.വായനാ ദിനാചരണത്തിന്റെ ഭാഗമായി വയനാമത്സരം നടത്തി വിജയികൾക്ക് സമ്മാനങ്ങൾ നൽകി.സി ഡി ഒ ബിന്ദു വിൽ‌സൺ,ബൈജു,ജിനി രഞ്ജു എന്നിവർ സംസാരിച്ചു.

SULTAN BATHERY
News Image

പെരിക്കല്ലൂർ -ബൈരകുപ്പ പാലം ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു

 പുൽപ്പള്ളി : 1994ൽ കേരള മുഖ്യമന്ത്രി കെ കരുണാകരനും, കർണാടക മുഖ്യമന്ത്രി വീരപ്പ മൊയിലിയും സംയുക്തമായി സ്ഥാപിച്ച തറക്കല്ലിന്റെ സമീപ പ്രദേശങ്ങളും  പെരിക്കല്ലൂർ -ബൈരകുപ്പ പാലം പണിയാൻ ഉദ്ദേശിക്കുന്ന പെരിക്കല്ലൂർ കടവിലും സുൽത്താൻ ബത്തേരി തഹസിൽദാർ പഞ്ചായത്ത്, ബ്ലോക്ക്, ജില്ലാ പ്രതിനിധികളും ഉദ്യോഗസ്ഥരും, പിഡബ്ല്യുഡി ഉദ്യോഗസ്ഥരും, പെരിക്കല്ലൂർ നിവാസികളും സ്ഥലം സന്ദർശിച്ചു. കൽപ്പറ്റ എൻഎച്ച് എക്സിക്യൂട്ടീവ് എഞ്ചിനീയർ നിഥിൻ ലക്ഷ്മണൻ, എക്സിക്യൂട്ടീവ് എഞ്ചിനീയർ രാഖേഷ് കെ. സി, റോഡ് സബ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ സാറ്റി ഇ സൈമൺ, തഹസിൽദാർ പ്രശാന്ത് ബി, പെരിക്കല്ലൂർ അസിസ്റ്റൻറ് വികാരി Fr. എബിൻ കുന്നപ്പള്ളിയിൽ, മുള്ളൻകൊല്ലി പഞ്ചായത്ത് പ്രസിഡൻറ് ലിസി സാബു, വൈസ് പ്രസിഡൻറ് ഷിനു കച്ചിറയിൽ, സെക്രട്ടറി അശ്വൻ കെ, ജില്ലാ ഡിവിഷൻ മെമ്പർ ഗിരിജാ കൃഷ്ണൻ, ബ്ലോക്ക് ഡിവിഷൻ മെമ്പർ രഘു ഒആർ, സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ മുനീർ അച്ചിക്കുളത്ത്, മിനി ജെയിംസ്, ഷൈനി സണ്ണി, വാർഡ് മെമ്പർ സുജാത രാജു മറ്റു വാർഡ് മെമ്പർമാർ, വിവിധ രാഷ്ട്രീയ സംഘടന ഭാരവാഹികൾ, നാട്ടുകാർ എന്നിവർ സന്നിഹിതരായിരുന്നു

SULTAN BATHERY
News Image

മൂന്നുപാലത്ത് വീണ്ടും പുലിയിറങ്ങി ആടുകളെ ആക്രമിച്ചു

പുൽപ്പള്ളി: മൂന്നുപാലത്ത് വീണ്ടും പുലിയിറങ്ങി ആടുകളെആക്രമിച്ചു. പുലിയുടെ ആക്രമണത്തിൽ ഒരു ആട് ചത്തു. രണ്ട് ആടുകൾക്ക് സാരമായ പരിക്കുണ്ട്. മൂന്നുപാലം മരങ്ങാ ട്ടിൽ തങ്കച്ചന്റെ ആടുകളെയാണ് പുലി ആക്രമിച്ചത്. ബുധ നാഴ്ച രാവിലെ 10.30 ഓടെയാണ് സംഭവം. വീടിന് തൊട്ടുചേർ ന്നുള്ള സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ ആടുകളെ തീറ്റു ന്നതിനായി കെട്ടിയിട്ടതായിരുന്നു. ആടുകളുടെ കരച്ചിൽ കേട്ട് തങ്കച്ചന്റെ ഭാര്യ സായ ഓടിയെത്തിയപ്പോഴേയ്ക്കും പുലി ഇവിടെ നിന്നും കടന്നുകളഞ്ഞു. വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.

SULTAN BATHERY
News Image

എം.ഡി.എം.എ മലദ്വാരത്തിൽ ഒളിച്ചു കടത്താൻ ശ്രമം; 48.3 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

ബത്തേരി: മലദ്വാരത്തിൽ ഒളിച്ചുകടത്താൻ ശ്രമിച്ച മാരക മയക്കുമരുന്നായ എം.ഡി.എം.എ യുമായി ബസ് യാത്രികനായ യുവാവിനെ വയനാട് പോലീസ് വിദഗ്ദ്ധമായി പിടികൂടി. 48.3 ഗ്രാം എം.ഡി.എം.എ യുമായി കോഴിക്കോട് പരപ്പൻ പൊയിൽ, തെക്കേ പുരയിൽ വീട്ടിൽ സനീഷ് കുമാർ (40) നെയാണ് വയനാട് ജില്ലാ പോലീസ് മേധാ വിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ബത്തേരി പോലീസും സംയുക്ത മായി നടത്തിയ പരിശോധനയിൽ ബത്തേരിയിൽ നിന്ന് പിടികൂടിയത്. ഇയാളെ ബത്തേരിയിലെ ഹോസ്‌പിറ്റലിൽ നിന്നും സ്‌കാൻ ചെയ്യുക യും വയറ്റിനുള്ളിൽ ഉരുള രൂപത്തിൽ സൂക്ഷിച്ച നിലയിൽ ലഹരി കണ്ടെത്തുകയുമായിരുന്നു. ശേഷം വിദഗ്‌ധ പരിശോധനയ്ക്കായി മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ബത്തേരി കോട്ടക്കുന്നിൽ വച്ചു കർണാടക ഭാഗത്തു നിന്നും വരികയായിരുന്ന കെ എസ് ആർ ടി സി ബസിൽ പരിശോധന നടത്തി വരവേയാണ് ഇയാൾ പിടിയിലാവുന്നത്. പോലീസ് തുടർ നടപടികൾ സ്വീകരിച്ചു വരുന്നുണ്ട്.

SULTAN BATHERY
News Image

താൽക്കാലിക നിയമനം

ബത്തേരി താലൂക്ക് ആസ്ഥാന ആശുപത്രിയിലേക്ക് ഫാർമസിസ്റ്റ്, ഡയാലിസിസ് ടെക്നീഷ്യൻ, ഇ.സി.ജി. ടെക്നീഷ്യൻ, നേഴ്സിംഗ് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. 18-45 വയസ്സ് പ്രായപരിധിയുള്ള, നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളുമായി 16.06.2026-ൽ ബത്തേരി താലൂക്ക് ആശുപത്രി കോൺഫറൻസ് ഹാളിൽ നടക്കുന്ന വാക്ക്-ഇൻ ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്. നേഴ്സിംഗ് അസിസ്റ്റന്റ് തസ്തികയിലേക്ക് ഉള്ളവർ രാവിലെ 10 മണിക്കും, മറ്റു തസ്തികകളിൽ ഉള്ളവർ ഉച്ചയ്ക്ക് 2 മണിക്കും എത്തേണ്ടതുണ്ട്. സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത്/മുനിസിപ്പാലിറ്റി പരിധിയിൽ താമസിക്കുന്നവർക്ക് മുൻഗണന ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് www.talukhospitalbathery.in എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ 04936 293811 (10 AM to 5 PM) എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യുക.

SULTAN BATHERY
News Image

തൂഫാൻ:എം.ഡി.എം.എയുമായി യുവാക്കൾ അറസ്റ്റിൽ- ലോറിയിൽ കടത്താൻ ശ്രമിച്ച 6.480 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.

ബത്തേരി: ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ടിന്റെ ഭാഗമായി നടത്തിയ ഓപ്പറേഷനിൽ മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാക്കൾ അറസ്റ്റിൽ. താമരശ്ശേരി, കൈയേലിക്കുന്നിന്മേൽ വീട്ടിൽ, രാമിഷ്(24), കൊടുവള്ളി, താഴെകളത്തിങ്കൽ വീട്ടിൽ, റാഷിദ്(40) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. 6.480 ഗ്രാം എം.ഡി.എം.എയാണ് പിടിച്ചെടുത്തത്. കഴിഞ്ഞ വർഷം ജൂണിൽ, വിൽപ്പനയ്ക്കായി  76.44 ഗ്രാം എം.ഡി.എം.എ കർണാടകയിൽ നിന്നും കേരളത്തിലേക്ക് കാറിൽ കടത്താൻ ശ്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലായിരുന്നു. 13.06.2026 തീയതി മുത്തങ്ങ പോലീസ് ചെക്ക്പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് യുവാക്കൾ വലയിലായത്. വില്പനക്കും ഉപയോഗത്തിനുമായി KL 57 AB 1318 നമ്പർ ലോറിയിൽ എം.ഡി.എം.എ കടത്താനുള്ള ശ്രമമായിരുന്നു.

SULTAN BATHERY
News Image

പോസിറ്റീവ് മിഷൻ പദ്ധതി സംസ്ഥാനമാകെ വ്യാപിപ്പിക്കുമെന്ന് മന്ത്രി ടി സിദ്ധിഖ്

സ്കൂളുകളിൽ ജൈവ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്ന പോസിറ്റീവ് മിഷൻ പദ്ധതി സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും നടപ്പാക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ധിഖ്. സുൽത്താൻ ബത്തേരി ഗവ. സർവജന സ്കൂളിലെ മാതൃകാ ജൈവ പച്ചക്കറിത്തോട്ടവും ഫ്രൂട്ട് ഗാർഡനും സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. തരിശുഭൂമി പൊന്നുവിളയിച്ച വിദ്യാർത്ഥികളെയും അവർക്ക് കരുത്തുപകർന്ന അധ്യാപകർ, പി.ടി.എ, സുൽത്താൻ ബത്തേരി നഗരസഭ എന്നിവരെ മന്ത്രി അഭിനന്ദിച്ചു. സ്കൂളുകളിൽ വിളയുന്ന വിഷരഹിത പച്ചക്കറികൾ കുട്ടികളുടെ ഉച്ചഭക്ഷണത്തിന് ഉപയോഗിക്കുന്നത് മികച്ച മാതൃകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നഗരസഭ ചെയർപേഴ്സൺ. റസീന അബ്ദുൽ ഖാദർ, വൈസ് ചെയർമാൻ എം.ജി ഇന്ദ്രജിത്ത്, വി.കെ ഷിഫാനത്ത്, പി ഷംസാദ്, പ്രിൻസിപ്പൽ പി.എ അബ്ദുൽ നാസർ, പി.ടി.എ പ്രസിഡന്റ് ടി.കെ ശ്രീജൻ എന്നിവർ മന്ത്രിക്ക് പദ്ധതികൾ വിശദീകരിച്ചു നൽകി.

SULTAN BATHERY
News Image

വയനാട്ടിലും ഷിഗെല്ല

വയനാട് ബത്തേരിയിൽ ശാരീരിക അസ്വസ്ഥത നേരിട്ട കുട്ടികൾക്ക് ഷിഗെല്ല ആണെന്ന് സ്ഥിരീകരിച്ചു.രണ്ട് കുട്ടികൾക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്കോളിയാടി മാർ ബസേലിയോസ് സ്കൂളിലെ വിദ്യാർഥികളാണ് ഇവർ.സമാന ലക്ഷണങ്ങൾ ഉള്ള 337 വിദ്യാർഥികൾ ബത്തേരിയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.കഴിഞ്ഞ വ്യാഴാഴ്ചയാണ് കോളിയാടി മാർ ബസേലിയോസ് സ്കൂളിലെ കുട്ടികള്‍ക്ക് ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ടത്.

SULTAN BATHERY
News Image

ശ്രേയസ് വാർഷിക പൊതുയോഗം നടത്തി.

ചുള്ളിയോട് യൂണിറ്റിന്റെ വാർഷിക പൊതുയോഗം ബത്തേരി മേഖല ഡയറക്ടർ ഫാ. ബെന്നി പനച്ചിപ്പറമ്പിൽ ഉദ് ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.ജോസഫ് ചെരിവുപുരയിടം  അധ്യക്ഷത വഹിച്ചു.വാർഷിക റിപ്പോർട്ട് "അണയാത്ത ദീപം" മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.പ്രകാശനം ചെയ്തു.വാർഷിക റിപ്പോർട്ടിന്റെ ഡിജിറ്റൽ പ്രസന്റേഷൻ നടന്നു.സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷാജി കോട്ടയിൽ മുഖ്യസന്ദേശം നൽകി .യൂണിറ്റ് പ്രസിഡന്റ്‌ ഒ.ജെ ബേബി,ഇടവക സെക്രട്ടറി റോബിൻസ് ആടുപാറയിൽ,ലിസി ജോർജ്,പി.പി.സ്കറിയ,സി ഡി ഒ മാരായ ഉഷ ഷാജു,ഷൈജ ശശിധരൻ  എന്നിവർ സംസാരിച്ചു.വിവിധ കലാപരിപാടികൾക്ക് ശേഷം സ്നേഹ വിരുന്നോടെ സമാപിച്ചു.

SULTAN BATHERY
News Image

ശ്രേയസ് വാർഷിക പൊതുയോഗം നടത്തി.

നമ്പ്യാർകുന്ന് യൂണിറ്റിന്റെ വാർഷിക പൊതുയോഗം യൂണിറ്റ് ഡയറക്ടർ ഫാ.ജോർജ് കോടാനൂർ ഉദ്ഘാടനം ചെയ്തു.വാർഷിക റിപ്പോർട്ട് "വേനൽ പൂക്കൾ"ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.പ്രകാശനം ചെയ്തു.സി ഡി ഒ രാധാപ്രസാദ് റിപ്പോർട്ട് അവതരിപ്പിച്ചു.യൂണിറ്റ്  പ്രസിഡന്റ്‌ മോളമ്മ ബാബു അധ്യക്ഷത വഹിച്ചു.മികച്ച സ്വാശ്രയ സംഘങ്ങൾക്ക് സമ്മാനങ്ങൾ നൽകി.സി ഡി ഒ കെ. പി.വിജയൻ,വത്സല മോഹൻ,ശിവൻ എന്നിവർ സംസാരിച്ചു.

SULTAN BATHERY
News Image