സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് നിരാശ; വില കുറയാൻ മടിക്കുന്നു; ഇന്ന് നേരിയ ഇടിവ് മാത്രം

Advertisement
Featured Image

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഉണ്ടായത് നേരിയ ഇടിവ് മാത്രം. 22 കാരറ്റ് സ്വർണം 1 ഗ്രാമിന് വെറും 10 രൂപയാണ് കുറഞ്ഞത്. 13440 രൂപയാണ് വിപണിവില. ഒരു പവന് 80 രൂപ മാത്രം കുറഞ്ഞ് 1,07,520 രൂപയാണ് വിപണിവില. 24 കാരറ്റ് സ്വർണത്തിനും നേരിയ വിലക്കുറവ് മാത്രമാണ് ഉള്ളത്. ഗ്രാമിന് 11 രൂപ കുറഞ്ഞ് 14,662 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ വില്‍പ്പന. പവന് 88 രൂപ കുറഞ്ഞ് 1,17,296 രൂപയുമായി.

അതേസമയം, രാജ്യത്ത് സ്വർണ്ണവിലയിലുണ്ടായ വർധനവ് പ്രയോജനപ്പെടുത്തി സ്വർണപ്പണയ വായ്പകളിലും ഉയർച്ചയെന്ന് റിപ്പോർട്ട്. ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനിയായ 'എക്സ്പീരിയൻ' പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2025-26 സാമ്പത്തിക വർഷത്തിൽ രാജ്യത്തെ ശരാശരി സ്വർണ്ണപ്പണയ വായ്പാ തുക മുൻവർഷത്തെ അപേക്ഷിച്ച് 39 ശതമാനം വർദ്ധിച്ച് 1.96 ലക്ഷം രൂപയിലെത്തി. വെറും മൂന്ന് വർഷം മുൻപ്, അതായത് 2022-23 സാമ്പത്തിക വർഷത്തിൽ ഇത് 98,000 രൂപ മാത്രമായിരുന്നു. മൂന്ന് വർഷം കൊണ്ട് ശരാശരി വായ്പാ തുക കൃത്യം ഇരട്ടിയായതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

Advertisement

Related News