ജീവിതസാഹചര്യങ്ങളിലെ മാറ്റം കാരണം അര്‍ഹത നഷ്ടപ്പെട്ടിട്ടും മുന്‍ഗണനാ വിഭാഗത്തില്‍ (എ.എ.വൈ/പി.എച്ച്.എച്ച്) ഉള്‍പ്പെട്ട റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്ക് പിഴയില്ലാതെ കാര്‍ഡുകള്‍ സ്വമേധയാ സറണ്ടര്‍ ചെയ്യുന്നതിന് രണ്ട് മാസം സാവകാശം അനുവദിച്ചു. ബന്ധപ്പെട്ട രേഖകള്‍ സഹിതം അതത് താലൂക്ക് സപ്ലൈ ഓഫീസുകളില്‍ അപേക്ഷ സമര്‍പ്പിച്ച് റേഷന്‍ കാര്‍ഡുകള്‍ തരംമാറ്റാം. ഒരേക്കറിന് മുകളില്‍ ഭൂമിയുള്ളവര്‍, 1000 ചതുരശ്ര അടിക്ക് മുകളില്‍ വിസ്തീര്‍ണമുള്ള വീടുള്ളവര്‍, നാല് ചക്രവാഹനം സ്വന്തമായുള്ളവര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, പ്രതിമാസം 25,000 രൂപയ്ക്ക് മുകളില്‍ വരുമാനമുള്ളവര്‍, ആദായനികുതി അടയ്ക്കുന്നവര്‍ എന്നിവര്‍ മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിട്ടുണ്ടെങ്കില്‍ അര്‍ഹത പരിശോധിച്ച് കാര്‍ഡുകള്‍ തരംമാറ്റുന്നതിനുള്ള നടപടി സ്വീകരിക്കണം. ഫോണ്‍: വൈത്തിരി: 04936 255222, ബത്തേരി: 04936 220213, മാനന്തവാടി: 04935 240252.
Related News
മീനങ്ങാടി അപ്പാട് പള്ളിക്കാവ് ക്ഷേത്രത്തിൽ വിദ്യാരംഭം നടത്തി
അടുത്ത വർഷം പൊതു അവധി ദിനങ്ങളുടെ എണ്ണം 21, പുറമെ എല്ലാ രണ്ടാം ശനിയാഴ്ചകളും ഞായറാഴ്ചകളും സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി
ശോഭയുള്ള ഭാവിക്കായി പെൺകരുത്ത്: വേലിയമ്പം ഗേൾസ് ഹോസ്റ്റലിൽ 'തേജസ്സ്' സെമിനാർ ശ്രദ്ധേയമായി
മഴ കനക്കുന്നു; തിരുവനന്തപുരത്തും കൊല്ലത്തും അടക്കം വെള്ളക്കെട്ട് രൂക്ഷം, 10 ജില്ലകളിൽ ഇന്ന് യെല്ലോ അലേര്‍ട്ട്
സമാധാന കരാറില്‍ അമേരിക്കയും ഇറാനും നേര്‍ക്കുനേര്‍; ഉപാധികള്‍ അംഗീകരിക്കാതെ ഹോര്‍മൂസ് തുറക്കില്ലെന്ന് ഇറാന്

