ശോഭയുള്ള ഭാവിക്കായി പെൺകരുത്ത്: വേലിയമ്പം ഗേൾസ് ഹോസ്റ്റലിൽ 'തേജസ്സ്' സെമിനാർ ശ്രദ്ധേയമായി

Advertisement
Featured Image

വേലിയമ്പം ഗേൾസ് പ്രീ-മെട്രിക് ഹോസ്റ്റലിലെ വിദ്യാർത്ഥിനികൾക്കായി 'തേജസ്സ്' ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. മാനസികാരോഗ്യവും ആത്മവിശ്വാസവും വളർത്തുക,തെറ്റായ പ്രവണതകളിൽ നിന്ന് സ്വയം സുരക്ഷിതരാകാൻ കുട്ടികളെ പ്രാപ്തരാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പരിപാടി സംഘടിപ്പിച്ചത്.എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം "തേജസ്സ്: ശോഭയുള്ള ഭാവിക്കായി ലഹരിമുക്ത ജീവിതം" സെമിനാർ ഉദ്ഘാടനം ചെയ്ത് വിഷയാവതരണം നടത്തി. താലൂക്ക് ലീഗൽ സർവ്വീസസ് അതോറിറ്റി പി.എൽ.വി ചിഞ്ചു മനോഹരൻ അധ്യക്ഷത വഹിച്ചു.

ഹോസ്റ്റൽ വാച്ച് വുമൺ സി.സി.ദിവ്യ ,വിദ്യാർത്ഥിനികളായ വി.കവിത,പി.ജെ. അർച്ചന, ഹോസ്റ്റൽ ലീഡർ കെ. നന്ദന എന്നിവർ സംസാരിച്ചു.

Advertisement

Related News