കണിയാമ്പറ്റ: 2026 ജൂലൈ 17,18,19 തിയ്യതികളിൽ മാനന്തവാടിയിൽ വച്ച് നടക്കുന്ന ഡിവൈഎഫ്ഐ വയനാട് ജില്ലാ സമ്മേളനത്തിൻ്റെ പ്രചരണാർത്ഥം ഡിവൈഎഫ്ഐ കോട്ടത്തറ ബ്ലോക്ക് കമ്മിറ്റി കണിയാമ്പറ്റ പ്രതീക്ഷ ചാരിറ്റബിൾ ട്രസ്റ്റ് ഇൻഡോർ സ്‌റ്റേഡിയത്തിൽ വച്ച് വയനാട് ജില്ലാ ബാഡ്മിൻ്റെൺ ഡബിൾസ് ടൂർണ്ണമെൻ്റ് സംഘടിപ്പിച്ചു.
വിജയികൾക്കുള്ള സഖാവ്: മേമാടൻ ഹംസ സ്മാരക പ്രൈസ് മണി 3001 രൂപക്കും കാരി ബ്രദേഴ്സ് സ്പോൺസർ ചെയ്യുന്ന വിന്നേഴ്സ് ട്രോഫിക്കും കണിയാമ്പറ്റയിൽ നിന്നുള്ള സലീം, ഷമീർ എന്നിവർ അർഹരായി.
രണ്ടാം സ്ഥാനക്കാർക്കുള്ള സഖാവ്. ശശിധരൻ വാഴക്കണ്ടി സ്മാരക റണ്ണേഴ്സ് പ്രൈസ്മണി 2001 രൂപയ്ക്കും സഖാവ്. നാസർ വളംവെട്ടി സ്മാരക റണ്ണേഴ്സ് ട്രോഫിക്കും തോണിച്ചാൽ സ്വദേശികളായ അമൃത് , ആൽബിൻ എന്നിവരും അർഹരായി.ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡണ്ട് സഖാവ് പി ജംഷീദ് ഉദ്ഘാടനം ചെയ്തു.
സംഘാടകസമിതി ചെയർമാൻ സലിം കണിയാമ്പറ്റ അധ്യക്ഷനായി.
ചടങ്ങിൽ ടി എസ് സുരേഷ്, ജംഷീർ മേമാടൻ,ഷിബു കണിയാമ്പറ്റ, ഡിവൈഎഫ്ഐ കോട്ടത്തറ ബ്ലോക്ക് ട്രഷറർ കെഎ ടോണി, ബ്ലോക്ക് പ്രസിഡണ്ട് പിആർ ജിതേഷ് എന്നിവർ സംസാരിച്ചു.

