വീടുകൾക്ക് തറക്കല്ലിട്ടു.

Advertisement
Featured Image

  മാടക്കുന്ന്: സംസ്ഥാന സർക്കാരിന്റെ അംബേദ്ക്കർ ഊരുവികസന പദ്ധതിയുടെ ഭാഗമായി മാടക്കുന്ന് ഉന്നതിയുടെ വികസനത്തിനായി നടപ്പിലാക്കുന്ന ഒരു കോടി രൂപയുടെ വികസന പദ്ധതികളുടെ ഭാഗമായി നിർമ്മിക്കുന്ന വീടുകളുടെ ശിലാസ്ഥാപന കർമ്മം പഞ്ചായത്ത് പ്രസിഡന്റ് രജിത സി.സി നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ ലീലാമ്മ ജോസഫ് അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ വി ആർ ബാലൻ, ജസ്റ്റിൻ സിറിയക്ക് , ഗ്രാമ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ സുരേഷ് ബാബു വാളൽ, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ എം ജി അനിൽകുമാർ , സി സി തങ്കച്ചൻ , ടി.എം ജോൺ, ആന്റണി പാറയിൽ, ഉദയൻ, മനോഹരൻ , എം വി ശാരദ എന്നിവർ സംസാരിച്ചു.

Advertisement

Related News