ജില്ലയിലെ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായി ജൂലൈ ഒന്ന് മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിലേക്ക് ഫോർ വീൽ വാഹനം വാടകയ്ക്ക് എടുക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. അഞ്ച് വർഷത്തിൽ താഴെ പഴക്കമുള്ള മലമ്പാതകളിലും വനമേഖലകളിലും സഞ്ചരിക്കാൻ കഴിയുന്ന വാഹനമാണ് വേണ്ടത്. ഡ്രൈവർക്ക് സാധുവായ ലൈസൻസും ഫോർ വീൽ വാഹനങ്ങൾ ഓടിക്കാനുള്ള പരിചയവും ഉണ്ടായിരിക്കണം. താത്പര്യമുള്ളവർ കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയ ക്വട്ടേഷനുകൾ ജൂലൈ 10 വൈകുന്നേരം അഞ്ചിനകം ചെയർപേഴ്‌സൺ, ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, കളക്ടറേറ്റ്, വയനാട്-673122 എന്ന വിലാസത്തിൽ സമർപ്പിക്കണം. ഫോൺ: 04936 204151.

