പടിഞ്ഞാറത്തറ: കേരള സർക്കാരിൻ്റെ 'ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട്' ലഹരിവിരുദ്ധ കാമ്പയിൻ്റെ ഭാഗമായി പടിഞ്ഞാറത്തറ ഡബ്ല്യു.എം.ഒ. ഗ്രീൻ മൗണ്ട് സ്കൂളിൽ 'വൺ മില്യൺ ഗോൾ' ചലഞ്ചും ലഹരിവിരുദ്ധ പ്രതി ഞ്ഞയും സംഘടിപ്പിച്ചു. ലഹരിമുക്ത സമൂഹമെന്ന സന്ദേശം വിദ്യാർത്ഥികളി ലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂളിൽ ക്യാമ്പയിന്റെ ഭാഗമായ വൺ മില്ല്യൺ ഗോൾ ചാലഞ്ച് നടത്തിയത്. വിദ്യാർത്ഥികൾക്ക് ലഹരി 'പഠനവും അറിവു' മായിരിക്കണമെന്നും, സമൂഹത്തിൻ്റെ നല്ല നാളേ കളുടെ നിർമ്മിതിക്കായി ലഹരിക്കെതിരെ എല്ലാവരും കൈകോർക്കണമെ ന്നും ചടങ്ങിൽ സന്ദേശ പ്രഭാഷണം നടത്തിയ പ്രിൻസിപ്പാൾ നൗഷാദ് ഗസ്സാലി സൂചിപ്പിച്ചു. തുടർന്ന് ലഹരി വിപത്തിനെതിരെ ഒന്നിച്ച് പോരാടുമെന്ന ലഹരി വിരുദ്ധ പ്രതിഞ്ഞ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ഏറ്റുചൊല്ലി.ലഹരിയുടെ വഴിയിൽ നിന്ന് കായിക വിനോദങ്ങളിലേക്ക് കൗമാരക്കാര് വഴിതിരിച്ചുവിടുക എന്ന ലക്ഷ്യത്തോടെ നടത്തിയ ഗോൾ ചലഞ്ചിൽ അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു.

