കേരള സർക്കാർ ആയുഷ് ഹോമിയോപ്പതി വകുപ്പ്, നാഷണൽ ആയുഷ് മിഷൻ, സർക്കാർ ജില്ലാ ഹോമിയോ ആശുപത്രി മാനന്തവാടി, ആയുഷ്മാൻ ഭവ: യൂണിറ്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗ ദിന പരിപാടികളുടെ ഉദ്ഘാടനം പനമരം പഞ്ചായത്ത് വാർഡ് മെമ്പർ ജമീല ഷറഫുദ്ദീൻ നിർവഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ ബിജി എസ്.എൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ മുഹമ്മദ് ഫവാസ് ,ഡോ അശ്വതി കെ എൻ,സേതു എന്നിവർ സംസാരിച്ചു. യോഗ ഇൻസ്ട്രക്ടർ ബബിത ഫിലിപ്പ് യോഗാദിന സന്ദേശം നൽകി.

