ചുള്ളിയോട് യൂണിറ്റിന്റെ വാർഷിക പൊതുയോഗം ബത്തേരി മേഖല ഡയറക്ടർ ഫാ. ബെന്നി പനച്ചിപ്പറമ്പിൽ ഉദ് ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.ജോസഫ് ചെരിവുപുരയിടം അധ്യക്ഷത വഹിച്ചു.വാർഷിക റിപ്പോർട്ട് "അണയാത്ത ദീപം" മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.പ്രകാശനം ചെയ്തു.വാർഷിക റിപ്പോർട്ടിന്റെ ഡിജിറ്റൽ പ്രസന്റേഷൻ നടന്നു.സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷാജി കോട്ടയിൽ മുഖ്യസന്ദേശം നൽകി .യൂണിറ്റ് പ്രസിഡന്റ് ഒ.ജെ ബേബി,ഇടവക സെക്രട്ടറി റോബിൻസ് ആടുപാറയിൽ,ലിസി ജോർജ്,പി.പി.സ്കറിയ,സി ഡി ഒ മാരായ ഉഷ ഷാജു,ഷൈജ ശശിധരൻ എന്നിവർ സംസാരിച്ചു.വിവിധ കലാപരിപാടികൾക്ക് ശേഷം സ്നേഹ വിരുന്നോടെ സമാപിച്ചു.

