വായ്പാ മേള 7 ന് വാളാട്

Advertisement
Featured Image

മാനന്തവാടി: വയനാട് പ്രൈമറി കോ-ഓപ്പറേറ്റീവ് അഗ്രിക്കൾച്ചറൽ ആൻഡ് റൂറൽ ഡെവലപ്‌മെന്റ് ബാങ്കിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 7ന് വാളാട് സാംസ്കാരിക നിലയത്തിൽ വായ്പാ മേള നടത്തും. മേള തവിഞ്ഞാൽ പഞ്ചായത്ത് പ്രസിഡൻ്റ് എം.ജി.ബിജു ഉദ്ഘാടനം ചെയ്യും. ബാങ്ക് പ്രസിഡൻറ് പി വി സഹദേവൻ അധ്യക്ഷത വഹിക്കും . 

ഭവന വായ്പ, വാഹന വായ്പ, കാർഷിക വായ്പ, സംരംഭകത്വ വായ്പ എന്നിവ മേളയിൽ ലഭ്യമാക്കും. ലളിതമായ വ്യവസ്ഥകളും സുതാര്യമായ പലിശ സംവിധാനവും ഒളിഞ്ഞിരിക്കുന്ന ചാർജുകളില്ലാത്ത സേവനവുമാണ് വായ്പാ മേളയുടെ പ്രത്യേകതയെന്ന് ബാങ്ക് അധികൃതർ അറിയിച്ചു.  

കൂടുതൽ വിവരങ്ങൾക്ക്: 8606 584756, 9961 005536.

Advertisement

Related News