തൃക്കൈപ്പറ്റ: തൃക്കൈപ്പറ്റ മഹാ ശിവക്ഷേത്രത്തിൽ നാലമത് സർവ്വേശ്വര്യ പുജയും അന്നദാനവും നടത്തി.അഡ്വക്കറ്റ് പി.ചാത്തുകുട്ടി ഉദ്ഘാടനം ചെയ്തു .ട്രസ്റ്റി ബോർഡ് ചെയർമാൻ സി.ആർ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ക്ഷേത്ര കമ്മറ്റിയംഗവും മുപ്പൈനാട് ഗ്രാമപഞ്ചയത്ത് പ്രസിഡൻ്റുമായ വി കേശവനെയും , നീറ്റ് പരിക്ഷയിൽ ഉന്നത വിജയം നേടി എം ബി ബി എസിന് പ്രവേശനം ലഭിച്ച പി എസ് അഹല്യയേയും ചടങ്ങിൽ അനുമോദിച്ചു. പ്രസിഡൻ്റ് ഏ ബി മധു. സെക്രട്ടറി മോഹനചന്ദ്രൻ , ട്രസ്റ്റി ബോർഡ് അംഗങ്ങളായ എൻ.കെ ഗോപി, കെ.ജി ധനപാലൻ, കെ. എ രാധാകൃഷ്ണൻ കമ്മറ്റി അംഗം എ വി മനോജ്, പ്രസന്ന പ്രഭാകരൻ തുടങ്ങിയവർ സംസാരിച്ചു . എല്ലാ മാസവും ആദ്യത്തെ ഞായറാഴ്ച ക്ഷേത്രത്തിൽ സർവ്വ ഐശ്വര്യപുജയും അന്നദാനവും നടക്കും. പൂജാവിധികൾക്കും അന്നദാനത്തിനും ഭക്തർക്ക് മുൻകൂട്ടി ബുക്ക് ചെയ്യാം.

