കണിയാരം എ. എൽ. പി സ്കൂളിലെ അധ്യാപകദിനാഘോഷത്തോടനുബന്ധിച്ചു നടത്തിയ ഗുരുവന്ദനം ശ്രദ്ധേയമായി. മുൻവർഷങ്ങളിൽ വിദ്യാലയത്തിൽനിന്നും വിരമിച്ച അധ്യാപകരുടെ ഭവനങ്ങൾ സന്ദർശിച്ച് അവർ വിദ്യാലയത്തിനായി ചെയ്ത ആത്മാർത്ഥസേവനങ്ങൾക്ക് നന്ദി പറയുന്നതിനും അവരെ ആദരിക്കുന്നതിനുമായി ഈ ദിനം മാറ്റിവെച്ചു. അധ്യാപകരും വിദ്യാർത്ഥികളുമൊന്നിച്ച് മുൻപേ നടന്നു വഴിതെളിച്ച അധ്യാപകർക്ക് ആദരമർപ്പിക്കുവാനായി അവരുടെ വീടുകളിലേക്ക് എത്തുകയായിരുന്നു. ഔദ്യോഗിക അധ്യാപനജീവിതത്തിൽനിന്നും വിരമിച്ച അധ്യാപകർ നൽകിയ സേവനങ്ങൾക്ക് നന്ദി പറയുവാനും അവരെ ആദരിക്കുവാനും വിദ്യാർത്ഥിസമൂഹത്തെ പ്രചോദിപ്പിക്കുന്നതായിരുന്നു ഗുരുവന്ദനം എന്ന പരിപാടി. മുൻ അധ്യാപകരായ ഗ്രേസി ജോർജ്, ലാലി ജോർജ്, സെലിൻ, ബീന കെ. എം, ഷൈല ജോസ് എന്നിവരെ അധ്യാപകദിനത്തിന്റെ ഭാഗമായി ആദരിച്ചു.

