വടക്കൻ കേരളത്തിൽ ഇടിമിന്നലോടെയുള്ള മഴക്കും കാറ്റിനും സാധ്യത, 9 ജില്ലകളിൽ യെല്ലോ അലർട്ട്; 5 ദിവസം മഴ തുടരും

Advertisement
Featured Image

സംസ്ഥാനത്ത് ഇന്നും മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. വടക്കൻ കേരളത്തിൽ ഇടിമിന്നലോട് കൂടിയുള്ള മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളപ്പോൾ തെക്കൻ കേരളത്തിലെ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ഈ സാഹചര്യത്തിൽ ഇന്ന് (ഒക്ടോബർ 19) പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും മഴ തുടരുമെന്ന് മുന്നറിയിപ്പുണ്ട്. ഒക്ടോബർ 20 ന് ഏഴ് ജില്ലകളിലും, 21 ന് പത്ത് ജില്ലകളിലും, 22 ന് എട്ട് ജില്ലകളിലും, 23 ന് തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള എട്ട് ജില്ലകളിലും യെല്ലോ അലർട്ട് ഉണ്ടായിരിക്കും. കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും 22, 23 തീയതികളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Advertisement

Related News