ബത്തേരി ബീനാച്ചിയിൽ ട്രാവലർ ലോറിയിലിടിച്ച് മറിഞ്ഞു; രണ്ട് മരണം വിദ്യാർഥികൾക്ക് പരിക്ക്

Advertisement
Featured Image

ബത്തേരി: ബീനാച്ചിക്ക് സമീപം ട്രാവലറും ലോറിയും കൂട്ടിയിടിച്ചുണ്ടായ

അപകടത്തിൽ രണ്ടു പേർ മരിച്ചു. കർണാടക മാണ്ഡ്യ സർവകലാശാലയി ലെ പി.ജി വിദ്യാർഥികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. ട്രാവലർ ഡ്രൈവർ കർണാടക സ്വദേശി രഞ്ജിത്ത് (40), മൈസൂരു സ്വദേശി ഭരത് എന്നിവരാണ് മരിച്ചത്. മൂന്നാറിലെ വിനോദയാത്ര കഴിഞ്ഞ് മടങ്ങുന്ന തിനിടെ ഇന്ന് പുലർച്ചെ ഒന്നേമുക്കാലോടെയായിരുന്നു അപകടം. 13 വിദ്യാ ർഥികളും പാചകക്കാരനും ഡ്രൈവറും ഉൾപ്പെടെ 15 പേരാണ് ട്രാവലറിലു ണ്ടായിരുന്നത്. ലോറിയുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട ട്രാവലർ മറിയുകയായിരുന്നു.അപകടത്തിൽ വാഹനത്തിനുള്ളിൽ കുടു ങ്ങിയവരെ ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് ഏറെ പരിശ്രമിച്ചാണ് പുറത്തെടുത്തത്. ഇതിനായി വാഹനം വെട്ടിപ്പൊളിക്കേണ്ടിവന്നു. പരിക്കേറ്റ വരെ ഉടൻതന്നെ സമീപത്തെ വിവിധ ആശുപത്രികളിലെത്തിച്ച് ചികിത്സ നൽകി വരികയാണ്.

Advertisement

Related News