ഏറ്റവും കൂടുതല്‍ ടെസ്റ്റ് ഫിഫ്റ്റികള്‍: സച്ചിന്‍ തെണ്ടുല്‍ക്കറുടെ റെക്കോര്‍ഡിനൊപ്പമെത്തി ജോ റൂട്ട്

Advertisement
Featured Image

ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ചുറികള്‍ നേടിയ താരമെന്ന ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ റെക്കോര്‍ഡിനൊപ്പമെത്തി ഇംഗ്ലണ്ട് ബാറ്റിങ് താരം ജോ റൂട്ട്. പാകിസ്താനെതിരായ ടെസ്റ്റ് മത്സരത്തിനിടെയാണ് റൂട്ട് ഈ ചരിത്ര നേട്ടം കൈവരിച്ചത്. മത്സരത്തില്‍ ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്‌സില്‍ മികച്ച ബാറ്റിങ് പുറത്തെടുത്ത റൂട്ട്, തന്റെ ടെസ്റ്റ് കരിയറിലെ 68-ാമത് അര്‍ധ സെഞ്ചുറി തികച്ചു. 112 പന്തില്‍ 10 ഫോറുകളടക്കം 66 റണ്‍സെടുത്താണ് താരം പുറത്തായത്.

തന്റെ 68-ാമത് ടെസ്റ്റ് ഫിഫ്റ്റിയോടെ, ഏറ്റവും കൂടുതല്‍ അര്‍ദ്ധ സെഞ്ചുറികള്‍ നേടിയ ബാറ്റര്‍മാരുടെ പട്ടികയില്‍ സച്ചിനൊപ്പം (68 ഫിഫ്റ്റികള്‍) ഒന്നാമതെത്താന്‍ റൂട്ടിനായി. വെസ്റ്റ് ഇന്‍ഡീസിന്റെ ശിവ്‌നരെയ്ന്‍ ചന്ദര്‍പോള്‍ (66), മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ അലന്‍ ബോര്‍ഡര്‍ (63), ഇന്ത്യയുടെ രാഹുല്‍ ദ്രാവിഡ് (63) എന്നിവരാണ് റൂട്ടിന് തൊട്ടുപിന്നിലുള്ളത്. (സെഞ്ചുറികള്‍ ഒഴികെയുള്ള അര്‍ധ സെഞ്ചുറികളുടെ കണക്കാണിത്). കൂടാതെ, ടെസ്റ്റ് ക്യാപ്റ്റന്‍ എന്ന നിലയില്‍ 50-ലധികം റണ്‍സ് നേടുന്ന ഇന്നിങ്‌സുകളുടെ എണ്ണത്തിലും റൂട്ട് (42 തവണ) അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നു.

Advertisement

Related News