FNHW-കാൻസർ ബോധവത്കരണ ക്ലാസും സ്ക്രീനിംഗ് ക്യാമ്പും നടത്തി

Advertisement
Featured Image

മുപ്പൈനാട് ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസും ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജും സംയുക്തമായി എഫ്.എൻ.എച്ച്.ഡബ്ല്യു പദ്ധതിയുടെ ഭാഗമായി കാൻസർ ബോധവത്കരണ ക്ലാസും സ്ക്രീനിംഗ് ക്യാമ്പും സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി. കേശവൻ പരിപാടി ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ സുനീറ കബീർ അധ്യക്ഷത വഹിച്ചു.. മൂപ്പൻസ് മെഡിക്കൽ കോളേജിലെ കാൻസർ വിഭാഗം മേധാവി ഡോ. രാധിക എ.കെ. ബോധവത്കരണ ക്ലാസ്സ്‌ നയിച്ചു. സി.ഡി.എസ് വൈസ് ചെയർപേഴ്സൺ ഡയാന മച്ചാദോ സ്വാഗതം പറഞ്ഞു. എ കെ സാജിത മറ്റു ഭരണ സമിതി അംഗങ്ങൾ ആശംസ അറിയിച്ചു സംസാരിച്ചു.

ക്യാമ്പിന്റെ ഭാഗമായി കാൻസർ സ്ക്രീനിംഗ് പരിശോധന നടത്തി.

Advertisement

Related News