ബത്തേരി: ഇരുളം ഫോറസ്റ്റ് സ്‌റ്റേഷൻ പരിധിയിലെ അമരക്കുനിയിൽ മാനിനെഷോക്കേൽപ്പിച്ച് കൊന്ന് ഇറച്ചിയാക്കിയ സംഭവത്തിൽ മുൻ ആനവേട്ട കേസ് പ്രതിയുൾപ്പെടെ നാല് പേരെ വനംവകുപ്പ് വിജിലൻസ് സംഘം പിടികൂടി. അമര ക്കുനി സ്വദേശി ദേവശ്ശേരിയിൽ സോമൻ (63), പള്ളിക്കുന്ന് നിവാസികളായ അമ്പലമൂട്ടിൽ നിഖിൽ (26), പുന്നത്തനം റോഷി (54), പുന്നത്തനം ജോയൽ ജോസ് (36) എന്നിവരാണ് പിടിയിലായത്. സോമൻ്റെ വീട്ടിൽ മാനിറച്ചിയുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് കൽപ്പറ്റ ഫോറസ്റ്റ് വിജിലൻസ് ടീമും ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ അധികൃതരും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ വലയിലായത്.പുള്ളിമാനിനെ ഷോക്കടിപ്പിച്ചു കൊല്ലാൻ ഉപയോഗിച്ച കേബിൾ വയറുകൾ, കമ്പികൾ, മാനിൻ്റെ ശരീരഭാഗങ്ങൾ, കട്ടിംഗ് കത്തികൾ, രക്തം പുരണ്ട പ്ലാസ്റ്റിക് ഷീറ്റ് എന്നിവ സോമൻ്റെ വീട്ടിൽ നിന്ന് കണ്ടെടുത്തു. സോമ നൊപ്പം ഇറച്ചി പങ്കിട്ടെടുത്ത നിഖിലിൻ്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന നാടൻ തിരത്തോക്കും കണ്ടെത്തി. തോക്ക് കമ്പളക്കാട് പോലീസിന് കൈമാറി.
Sultan Bathery
ആനവേട്ട കേസ് പ്രതിയുടെ വീട്ടിൽ മാനിറച്ചിയും തോക്കും കണ്ടെത്തി; 4 പേർ വനംവകുപ്പിൻ്റെ പിടിയിൽ
Related News
സീബ്രാ ക്രോസില്‍ നിയമം ലംഘിച്ചു, 5 ദിവസം കൊണ്ട് ചുമത്തിയത് 2,50,631 രൂപ പിഴ; സ്പെഷ്യല്‍ ഡ്രൈവുമായി കേരള പൊലീസ്
അവസരങ്ങളെ സാധ്യതകളാക്കി മാറ്റി വളരാൻ പുതു തലമുറ ശ്രമിക്കണം- മന്ത്രി കെ.എം ഷാജി
സ്കൂൾ ബസ്സിൽ മധ്യവയസ്കൻ തൂങ്ങി മരിച്ച നിലയിൽ
കൽപ്പറ്റയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി
സാധാരണക്കാരന്റെ പോക്കറ്റ് കാലിയാക്കി മുട്ടവില; ഉപയോഗം കുറച്ച് ഉപഭോക്താക്കൾ

