അവക്കാഡോ ഫെസ്റ്റ് ജൂലായ് 31 നും ആഗസ്റ്റ് ഒന്നിനും ബത്തേരിയിൽ.

Advertisement
Featured Image

വയനാട് ഹിൽസ് ഫാർമർ പ്രോഡ്യൂസർ കമ്പനിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര അവക്കാഡോ ദിനത്തോടനുബന്ധിച്ച് ജൂലൈ 31, ആഗസ്റ്റ് 1 തീയതികളിൽ ദേശീയ സെമിനാർ ബത്തേരി മുൻസിപ്പൽ ടൗൺഹാളിൽ നടക്കും.

അവക്കാഡോ കൃഷി, മൂല്യവർദ്ധനവ്, വിപണന സാധ്യതകൾ വയനാട് ഇൻവേസ്റ്റേഴ്സ് മീറ്റ് എന്നിവ ചർച്ച ചെയ്യുന്ന ഈ ദേശീയ സെമിനാറിൽ ഇന്ത്യയിലെ പ്രഗത്ഭരായ ശാസ്ത്രജ്ഞരും നയാസൂത്രകരും പങ്കെടുക്കും.

അന്തർദേശീയ അവക്കോഡ ദിനമായ ജൂലായ് 31 ന് കൃഷി മന്ത്രി ടി.സിദീഖ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും.വാർത്താ സമ്മേളനത്തിൽ ഹിൽ ഫാർമേഴ്സേഴ്സ് പ്രൊഡ്യൂസർ കമ്പനി ചെയർമാൻ എം.ആർ സുനിൽ കുമാർ, എക്സ് ചീഫ് സയന്റിസ്റ്റ് പി. മണിലാൽ, ഡോ എ.ടി. സുരേഷ്, പി.പത്മരാജ് എന്നിവർ പങ്കെടുത്തു.

Advertisement

Related News