എൽ നിനോ; കാലവർഷം 3 മാസം കഴിയുമ്പോൾ സംസ്ഥാനത്ത് 22% മഴ കുറവ്, ആശ്വാസമായി ഓഗസ്റ്റിൽ ലഭിച്ചത് മികച്ച മഴ

Advertisement
Featured Image

തിരുവനന്തപുരം :എൽനിനോ വർഷമായ കാലവർഷം മൂന്ന് മാസം കഴിയുമ്പോൾ സംസ്ഥാനത് 22% മഴ കുറവെന്ന് കാലാവസ്ഥാ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ എൽനിനോ വർഷവുമായി (2023) താരതമ്യം ചെയ്യുമ്പോൾ (48% കുറവ്) ആണ് രേഖപ്പെടുത്തിയത്. എന്നാൽ ഇത്തവണ ലഭിച്ചത് മെച്ചപ്പെട്ട മഴയാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ജൂൺ ജൂലൈ മാസങ്ങളിൽ മഴ കാര്യമായി കുറഞ്ഞെങ്കിലും ഓഗസ്റ്റ് മാസത്തിൽ ലഭിച്ച മികച്ച മഴയാണ് ഇത്തവണ ആശ്വാസം ആയത്.


ഔദ്യോഗിക ഡാറ്റാ പ്രകാരം 7 ജില്ലകളിൽ സാധാരണ മഴ (+/- 19%) ലഭിച്ചു. കൂടുതൽ മഴ പതിവ് പോലെ കാസർഗോഡ്, കണ്ണൂർ ജില്ലകളിലാണ് കിട്ടിയത്. എങ്കിലും യഥാക്രമം 12%, 7% കുറവ് മഴയാണ് ലഭിച്ചത്. ഏറ്റവും കുറവ് മഴ ലഭിച്ചത് കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ആണ്. തിരുവനന്തപുരം ജില്ലയിൽ സാധാരണ ലഭിക്കേണ്ട മഴയെക്കാൾ 1% മാത്രമാണ് കുറവ് മഴ ലഭിച്ചത്. രാജ്യത്താകെ ഇത്തവണത്തെ കാലവർഷം സാധാരണയിൽ കുറയാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ആദ്യ ഘട്ട പ്രവചനം വ്യക്തമാക്കിയിരുന്നു. സെപ്റ്റംബർ മാസത്തിൽ കേരളത്തിൽ സാധാരണയിൽ കുറവ് മഴയാണ് പ്രതീക്ഷിക്കുന്നത്. എൽ നിനോ ശക്തമായി തുടരുകയാണെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Advertisement

Related News