ഫുട്ബോൾ ഇതിഹാസം മെസിയുടെ പേരിലുള്ള തട്ടിപ്പിൽ വിജിലൻസും കേസെടുക്കും. ജിഎസ്ടി തട്ടിപ്പിൽ വിജിലൻസ് അന്വേഷണ ഉത്തരവ് ഉടൻ പുറത്തിറക്കും. 26 കോടി രൂപ ജിഎസ്ടി പിരിച്ചെടുക്കുന്നതിലെ ഉദ്യോഗസ്ഥ വീഴ്ചയാണ് അന്വേഷിക്കുക. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്ക് ജിഎസ്ടി കമ്മീഷണർ നോട്ടീസ് നൽകിയിട്ടുണ്ട്. മെസിയുടെ പേരിലുള്ള തട്ടിപ്പിൽ സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി (ആർബിസി) ക്കെതിരെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) ഫെമ കേസെടുത്തതിന് പിന്നാലെയാണ് ആണ് വിജിലൻസ് അന്വേഷണം ഉണ്ടാകുന്നത്. മെസിയെ കേരളത്തിലേക്ക് എത്തിക്കാനെന്ന പേരിൽ വിദേശത്തേക്ക് നടത്തിയ പണമിടപാടിലാണ് ഫെമ കേസെടുത്തിരിക്കുന്നത്.
Related News
വാട്സാപ്പിലൂടെ ഇനി വൈദ്യുതി, ഗ്യാസ്, വെള്ളം ബില്ലുകളും അടയ്ക്കാം; ഇന്ത്യയിൽ പുതിയ ഫീച്ചർ അവതരിപ്പിച്ചു
കാനനനടുവിലും കാവലായി കാക്കിക്കൂട്ടം
ദില്ലി-ദമാം വിമാനത്തിലെ ബോംബ് ഭീഷണി; നിർണായക വഴിത്തിരിവ്, ഭീഷണി കത്തിന് ക്യാബിൻ ക്രൂ അംഗത്തിന്റെയും ഒരു യാത്രക്കാരന്റെയും കയ്യക്ഷരവുമായി സാമ്യം
സ്ത്രീകളെ കുഴിച്ചുമൂടണമെന്ന് പറയുന്നവരല്ല ഞങ്ങള്‍, ഇസ്ലാം അങ്ങനെ പറയുന്നില്ല: വിശദീകരണവുമായി കാന്തപുരം
കൊടിമരത്തിലെ കയര്‍ കഴുത്തില്‍ കുരുങ്ങി കാസര്‍കോട് 11കാരന് ദാരുണാന്ത്യം

