ബത്തേരി : മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിൽ 41. 56 ഗ്രാം എം.ഡി.എം.എയുമായി യുവാവും യുവതിയും പിടിയിൽ. ബത്തേരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിൽ മലപ്പുറം തെറ്റമ്മൽ, പാടത്തൊടി വീട്ടിൽ മുഹമ്മദ് റസീൽ(31), കൊടുങ്ങല്ലൂർ ഏരിയാട് തോറ്റപ്പിൽ വീട്ടിൽ സെറ്റ്‌ലാന(21)എന്നിവരാണ് പിടിയിലായത്. കർണാടക ഭാഗത്തു നിന്നും വരികയായിരുന്ന കെ.എൽ 10 ബി.ബി 2213 നമ്പർ കാർ തടഞ്ഞു പരിശോധിച്ചതിൽ റസീലിന്റെ പാൻ്റിന്റെ പോക്കറ്റിൽ നിന്നും 41.56 ഗ്രാം മയക്കുമരുന്ന് കണ്ടെടുക്കുകയായിരുന്നു. ബത്തേരി സബ് ഇൻസ്പെക്ടർ കെ. ശ്രീതുവിന്റെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന.
Sultan Bathery
ഓപ്പറേഷൻ തൂഫാൻ ; വാണിജ്യ അളവിൽ അതിമാരകമായ മയക്കുമരുന്നായ എം.ഡി.എം.എ കടത്താൻ ശ്രമിച്ച യുവാവും യുവതിയും പിടിയിൽ
Related News
സീബ്രാ ക്രോസില്‍ നിയമം ലംഘിച്ചു, 5 ദിവസം കൊണ്ട് ചുമത്തിയത് 2,50,631 രൂപ പിഴ; സ്പെഷ്യല്‍ ഡ്രൈവുമായി കേരള പൊലീസ്
അവസരങ്ങളെ സാധ്യതകളാക്കി മാറ്റി വളരാൻ പുതു തലമുറ ശ്രമിക്കണം- മന്ത്രി കെ.എം ഷാജി
സ്കൂൾ ബസ്സിൽ മധ്യവയസ്കൻ തൂങ്ങി മരിച്ച നിലയിൽ
കൽപ്പറ്റയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി
സാധാരണക്കാരന്റെ പോക്കറ്റ് കാലിയാക്കി മുട്ടവില; ഉപയോഗം കുറച്ച് ഉപഭോക്താക്കൾ

