എങ്ങനെ നന്ദി പറയും ലോകം! ആരാധകരെ ഞെട്ടിച്ച് മഞ്ഞക്കുപ്പായത്തിൽ ഇനി ഇല്ല എന്ന് പ്രഖ്യാപിച്ച് നെയ്മർ

Advertisement
Featured Image

ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചുകൊണ്ട് ബ്രസീലിയൻ സൂപ്പർ താരം നെയ്മർ രാജ്യാന്തര ഫുട്ബോളിൽ നിന്ന് പടിയെറങ്ങുന്നു. 2026ലെ ലോകകപ്പിലെ ദയനീയ പ്രകടനത്തിന് പിന്നാലെ ഇനി ദേശീയ ടീമിനായി പന്ത് തട്ടാനില്ലെന്ന് താരം ഏതാണ്ട് ഉറപ്പിച്ചുപറഞ്ഞു. ചൊവ്വാഴ്ച കോപ്പ സുഡാമേരിക്കാനയിൽ വെനസ്വേലൻ ക്ലബ്ബായ യൂണിവേഴ്സിഡാഡ് സെൻട്രലിനെതിരായ മത്സരത്തിന് ശേഷമാണ് 34കാരനായ നെയ്മർ മനസ് തുറന്നത്. നോർവേയ്ക്കെതിരെയേറ്റ പരാജയത്തിന് പിന്നാലെ താരം സൂചന നൽകിയിരുന്നെങ്കിലും, ഇപ്പോൾ അത് അടിവരയിട്ട് വ്യക്തമാക്കിയിരിക്കുകയാണ്.


ദേശീയ ടീമിനൊപ്പമുള്ള തന്‍റെ സമയം അവസാനിച്ചുവെന്നാണ് വിശ്വസിക്കുന്നതെന്ന് നെയ്മർ മാധ്യമങ്ങളോട് പറഞ്ഞു. മഞ്ഞക്കുപ്പായത്തിനായി സർവ്വസ്വവും നൽകി പോരാടിയ ചരിത്രമാണ് തനിക്കുള്ളതെന്നും അതിൽ ഏറെ സന്തോഷവാനാണെന്നും കൂട്ടിച്ചേർത്ത താരം, എന്നാൽ ഇനി ദേശീയ കുപ്പായത്തിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്നും വെളിപ്പെടുത്തി. ലോകകപ്പിൽ നോർവേയ്ക്കെതിരായ തോൽവിക്ക് ശേഷം വൈകാരികമായി പ്രതികരിച്ച നെയ്മർ, താൻ പരമാവധി ശ്രമിച്ചെന്നും എന്നാൽ ഇനി എല്ലാം അവസാനിച്ചുവെന്നും പറഞ്ഞിരുന്നു.

Advertisement

Related News