പുൽപ്പള്ളി: ദേശീയപാത 766ൽ താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപം
സ്വകാര്യ ബസ്സും മോട്ടോർ ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകട ത്തിൽ പുൽപ്പള്ളി സ്വദേശിക്ക് ദാരുണാന്ത്യം. പുൽപ്പള്ളി ആലൂർക്കുന്ന് കൈതത്തറയിൽ അരുൺ സജി (പോപ്പി 27) ആണ് മരണപ്പെട്ടത്. ബൈക്ക് ഓടിച്ചിരുന്ന പുൽപ്പള്ളി മൂഴിമല കത്തനാരു തോട്ടത്തിൽ മനു പോളിനെ ഗുരുതരമായ പരിക്കുകളോടെ മുക്കം സ്വകാര്യ മെഡി ക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ പത്തുമണി യോടെയായിരുന്നു അപകടം ഉണ്ടായത്. വയനാട് ഭാഗത്തുനിന്നും വരികയായിരുന്ന ബൈക്കും കോഴിക്കോട് ഭാഗത്തുനിന്നും വയനാട്ടി ലേക്ക് വരികയായിരുന്ന സ്വകാര്യബസ്സും തമ്മിലാണ് കൂട്ടിയിടിച്ചത്.
കൈതത്തറയിൽ സജി-ഷീജ ദമ്പതികളുടെ മകനാണ് മരണപ്പെട്ട അരുൺ. ഭാര്യ: സോണിയ. കഴിഞ്ഞ ജനുവരി 11 നായിരുന്നു ഇവരുടെ വിവാഹം. സഹോദരൻ: ആൻലിൻ. അരുൺ നെരോലാക് പെയിന്റ് കമ്പനിയിൽ വയനാട് സോണൽ മാനേജറായി പ്രവർത്തിച്ചുവരികയാ യിരുന്നു. മുക്കത്ത് കമ്പനിയുടെ യോഗത്തിൽ പങ്കെടുക്കുവാൻ ഇതേ കമ്പനിയിലെ ജീവനക്കാരനായ മനു പോളിനൊപ്പം പോകുമ്പോഴാണ് അപകടമുണ്ടായത്.

