മാനന്തവാടി: മാനന്തവാടിയിൽ വാടക വീട്ടിൽ രാത്രി അതിക്രമിച്ചു കയറിലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണാഭരണം കവർന്ന കേസിൽ സ്ഥിരം മോഷ്ടാവ് പിടിയിൽ. കോഴിക്കോട്, കുന്ദമംഗലം, പുലൂർ, മുരിങ്ങാ ത്തൊടികയിൽ എം. മുഹമ്മദലി (67) യെയാണ് സംഭവം നടന്ന് ദിവസങ്ങ ൾക്കുള്ളിൽ മാനന്തവാടി പോലീസ് വലയിലാക്കിയത്. പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ ഇരിട്ടിയിലെ ലോഡ്‌ജിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ജൂൺ മാസം 29നാണ് മാനന്തവാടി കെഎസ്ആർ ടിസി ഗാരേജ് റോഡിൽ വാടക വീട്ടിൽ മോഷണം നടന്നത്. ക്വാർട്ടേഴ്‌സിലെ മുൻവശത്തെ വാതിലിൻ്റെ പൂട്ട് പൊളിച്ച് അകത്തു കയറി മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന മൂന്നര പവൻ തൂക്കമുള്ള മാല ഇയാൾ കവരുകയായി രുന്നു. ഇൻസ്പെക്ടർ എസ്.എച്ച്.ഓ പി. റഫീഖിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ കെ.കെ സോബിൻ, മുർഷീദ്, അസി. സബ് ഇൻസ് പെക്ടർ മനീഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ റോബിൻ, റയീസ്, സിവിൽ പോലീസ് ഓഫീസർമാരായ നിസാർ, ഷിന്റോ, സിദ്ധീഖ്, അരുൺ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്
Mananthavady
വാടക വീട്ടിൽ കയറി സ്വർണാഭരണം കവർന്നു: നിരവധി മോഷണ കേസുകളിലെ പ്രതി പിടിയിൽ
Related News
വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
കള്ളാടി തുരങ്ക പാത മണ്ണിടിച്ചിൽ രക്ഷാപ്രവർത്തനം ഊർജ്ജിതം
ബലോഗന്റെ വരവും ഗുണം ചെയ്തില്ല; യുഎസ്എയെ ഒന്നിനെതിരെ നാല് ഗോളിന് തകര്‍ത്ത് ബെല്‍ജിയം ക്വാര്‍ട്ടറില്‍
ശ്രേയസ് ഫലവൃക്ഷ തൈകൾ വിതരണം ചെയ്തു.
കിരീടമില്ലാതെ റൊണാള്‍ഡോയുടെ ലോകകപ്പ് യുഗം അവസാനിച്ചു; കളിച്ചത് ആറുലോകകപ്പുകള്‍

