2025 ഡിസംബര്‍ വരെയുള്ള റെഗുലര്‍ കെ-ടെറ്റ് പരീക്ഷകള്‍ പാസായവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് പരിശോധന ജൂലൈ നാല്, അഞ്ച് തീയ്യതികളില്‍ കല്പറ്റ എസ്.കെ.എം.ജെ. ഹൈ സ്കൂളില്‍ നടക്കുമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു. നാലിന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ കാറ്റഗറി-1, ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകുന്നേരം അഞ്ച് വരെ കാറ്റഗറി-2 എന്നിവയുടെയും ജൂലൈ അഞ്ചിന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ കാറ്റഗറി-3, ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകുന്നേരം അഞ്ച് വരെ കാറ്റഗറി-4 എന്നിവയുടെയും പരിശോധന നടക്കും. പരീക്ഷ പാസായവര്‍ യോഗ്യതാ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും റിസള്‍ട്ട് ഡൗണ്‍ലോഡ് ചെയ്ത ഷീറ്റും അസ്സല് ഹാള്‍ ടിക്കറ്റും പകര്‍പ്പും കൊണ്ടുവരണം. റിലാക്സേഷനിലൂടെ പരീക്ഷ പാസായവര്‍ ജാതി സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. ഫോണ്‍: 04936 202264.
Related News
വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
കള്ളാടി തുരങ്ക പാത മണ്ണിടിച്ചിൽ രക്ഷാപ്രവർത്തനം ഊർജ്ജിതം
ബലോഗന്റെ വരവും ഗുണം ചെയ്തില്ല; യുഎസ്എയെ ഒന്നിനെതിരെ നാല് ഗോളിന് തകര്‍ത്ത് ബെല്‍ജിയം ക്വാര്‍ട്ടറില്‍
ശ്രേയസ് ഫലവൃക്ഷ തൈകൾ വിതരണം ചെയ്തു.
കിരീടമില്ലാതെ റൊണാള്‍ഡോയുടെ ലോകകപ്പ് യുഗം അവസാനിച്ചു; കളിച്ചത് ആറുലോകകപ്പുകള്‍

